വട്ടിയൂർക്കാവിലും കോന്നിയിലും എല്‍.ഡി.എഫിന് അട്ടിമറി വിജയം, എറണാകുളം നിലനിര്‍ത്തി യു.ഡി.എഫ്- live updates

13,305 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രശാന്ത് വിജയിച്ചത്.അതേസമയം, എറണാകുളം സീറ്റ് യു.ഡി.എഫ് നിലനിർത്തി

വട്ടിയൂർക്കാവിലും കോന്നിയിലും എല്‍.ഡി.എഫിന് അട്ടിമറി വിജയം, എറണാകുളം നിലനിര്‍ത്തി യു.ഡി.എഫ്- live updates

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്തിന് അട്ടിമറി വിജയം. 13,305 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രശാന്ത് വിജയിച്ചത്.അതേസമയം, എറണാകുളം സീറ്റ് നിലനിർത്തി യു.ഡി.എഫ്. യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ജെ വിനോദ് 3673 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഹൈബി ഈഡൻ 21,949 വോട്ടിന് ജയിച്ച മണ്ഡലമാണ് എറണാകുളം.വിജയം എറണാകുളത്തെ ജനാവലിക്കും യു.ഡി.എഫ് പ്രവർത്തകർക്കും സമർപ്പിക്കുന്നതായി ടി.ജെ വിനോദ് പ്രതികരിച്ചു. അതേസമയം,വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍.ഡി.എഫ് അട്ടിമറി ജയത്തിലേക്ക്. അരൂരില്‍ ഷാനിമോളിലൂടെ യു.ഡി.എഫും. ബി.ജെ.പി കനത്ത തരിച്ചടിഅഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം, അരൂര്‍, എറണാകുളം എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. മണ്ഡലങ്ങളില്‍ വട്ടിയൂര്‍ക്കാവിലും കോന്നിയിലുമാണ് ഭരണകക്ഷിയായ ഇടതുമുന്നണി ലീഡ് ചെയ്യുന്നത്. തത്സമയ വിവരങ്ങള്‍.....

വട്ടിയൂർക്കാവിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ പ്രശാന്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു

വട്ടിയൂര്‍ക്കാവില്‍ സി.പി.എം സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്തിന്റെ വോട്ട് ഇരുപതിനായിരത്തിലേക്ക്. അയ്യായിരം വോട്ടുകളുടെ വ്യത്യാസമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ. മോഹന്‍കുമാറുമായി ഉള്ളത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി എസ്.സുരേഷ് ഒമ്പതിനായം വോട്ടുമായി മൂന്നാം സ്ഥാനത്താണ്.പ്രതീക്ഷിച്ച പ്രകടനമാണ് നടത്തുന്നത് എന്ന് പ്രശാന്ത് പ്രതികരിച്ചു.

Read More >>