മരങ്ങള്‍ക്ക് വനശ്രീയിലും രക്ഷയില്ല

കോഴിക്കോട്ടെ വനംവകുപ്പിന്റെ വനശ്രീയില്‍ നിന്നുള്ള ദ്യശ്യങ്ങളാണു ഇത്. വഴിയാത്രക്കാര്‍ക്ക് അപകടമാവുന്നതും അല്ലാത്തതുമായ മരങ്ങളാണു ഇവിടെ മുറിക്കുന്നത്.പ്രവര്‍ത്തിദിവസം തിരക്കുള്ള സമയത്താണു മുന്‍ കരുതലുകള്‍ ഒന്നും സ്വീകരിക്കാതെയുള്ള ഈ മരംമുറി

മരങ്ങള്‍ക്ക് വനശ്രീയിലും രക്ഷയില്ലവനമില്ലെങ്കില്‍ ജലമില്ല, ജലമില്ലെങ്കില്‍ ജീവനില്ല- വനശ്രീയുടെ മതിലില്‍ എഴുതി വച്ചിരിക്കുന്ന വാചകം

കോഴിക്കോട് : വനംവകുപ്പിനു കീഴിലുള്ള പ്രസ്ഥാനമാണു വനശ്രീ. കാടിനെ സംരക്ഷിക്കുക അതിലൂടെ ആദിവാസികളേയും എന്നതാണു അതിന്റെ ലക്ഷ്യം. ഈ കാണുന്ന ദ്യശ്യങ്ങള്‍ കോഴിക്കോട്ടെ മാത്തോട്ടം വനശ്രീ കെട്ടിടസമുച്ചയത്തിനു മുന്‍പില്‍നിന്നാണു. തിരക്കുള്ള ഉച്ചസമയത്താണു ഇത് ചിത്രീകരിച്ചത്.

വനശ്രീക്ക് മുന്‍പിലൂടെയുള്ള കോഴിക്കോട് ബേപ്പൂര്‍ റോഡില്‍ വാഹനങ്ങളുടെ തിരക്ക്. ആള്‍ക്കാരും ഏറെയുണ്ട്. ഇതിനിടയിലാണു വഴിയിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരങ്ങളുടെ കൊമ്പുകള്‍ മുറിച്ച് മാറ്റുന്നത്. വനശ്രീയുടെ സെക്യൂരിറ്റി ഗാര്‍ഡ് ഇതിനടുത്തു നില്‍പ്പുണ്ട്. വഴിയിലെ തിരക്ക് അറിഞ്ഞ് എത്തിയ പോലീസുകാരും. വനം വകുപ്പിന്റെ ഉഗ്യോഗസ്ഥര്‍ ആ പരിസരത്തില്ല. തീര്‍ത്തും അപകടകരമായ അവസ്ഥയിലാണു അവിടെ മരം മുറി നടന്നത്.

ഇനി കാണുന്ന ദ്യശ്യങ്ങള്‍ക്ക് തൊട്ട് മുന്‍പ്, മരത്തിന്റെ ഒരു വലിയ കൊമ്പ് വീണത് ഇലക്ട്രിക്ക് കമ്പിയിലേക്കാണു.അടുത്തുള്ളട്രാന്‍സ്ഫോര്‍മറില്‍ നിന്നും വലിയ ശബ്ദമാണു ഉണ്ടായത്.

മരങ്ങളേയും വനത്തേയും അതിലൂടെ ആദിവാസികളേയും പ്രക്യതിയേയും സംരക്ഷിക്കേണ്ട ഒരു വകുപ്പാണു മുന്നൊരുക്കമില്ലാതെ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത്. വിദേശരാജ്യങ്ങളില്‍ മുതിര്‍ന്ന മരങ്ങള്‍ മാറ്റേണ്ടി വന്നാല്‍ അവ മാറ്റി പിടിപ്പിക്കാനുള്ള സാങ്കേതികവിദ്യയും അത് പ്രവര്‍ത്തിപ്പിക്കാന്‍ അറിയാവുന്ന ആളുകളുമുണ്ട്. അതാത് മേഖലകളിലെ വകുപ്പുകളാണു അതിനു ചുക്കാന്‍ പിടിക്കുന്നത് .

അമേരിക്കയിലെ ലീഗ് സിറ്റിയിലെ 100 വയസ്സുള്ള ഓക്ക് മരത്തിന്റെ മാറ്റിവയ്ക്കല്‍ കഥ ഇവിടെ കാണാംRead More >>