പ്രളയശേഷം കുട്ടനാട്ടിൽ വിളയുന്നത് പൊൻകതിർ

പ്രളയത്തിൽ വന്നടിഞ്ഞ ഒഴുക്കും എക്കലും മണ്ണിനെ ഫലപുഷ്ടമാക്കിയതാണ് കൃഷിയിൽ വർദ്ധനവ് ഉണ്ടാക്കിയതെന്ന് ഒരുവിഭാ​ഗം കർഷകര്‍ പറയുന്നത്. അതേസമയം കാലാവസ്ഥയാണ് കൃഷി അനുകൂലമാക്കിയതെന്ന് മറ്റൊരു വിഭാ​ഗം പറയുന്നു

പ്രളയശേഷം കുട്ടനാട്ടിൽ വിളയുന്നത് പൊൻകതിർ

ആലപ്പുഴ: പ്രളയത്തിൽ തകർന്ന കുട്ടനാടില്‍ കതിരിട്ടു നില്‍ക്കുന്നത് സമൃദ്ധിയുടെ പൊന്‍കതിര്‍. പ്രളയാനന്തരം നവംബറിൽ ആരംഭിച്ച കൃഷിയിൽ അഭൂതപൂര്‍വ്വമായ വിളവാണ് കൊയ്ത്തുപാടങ്ങളില്‍ കതിരിട്ടുനില്‍ക്കുന്നത്. വിളവെടുത്ത ഇ൦ടങ്ങളിൽ ഏക്കറിന് നാലും അഞ്ചും ക്വിന്റൽ അധിക വിളവ് ലഭിക്കുന്നതായി കർഷകർ പറയുന്നു. പ്രളയത്തിന് ശേഷം 35000 ഹെക്ടറിൽ കൃഷി ആരംഭിക്കുമെന്ന് സർക്കാർ പറഞ്ഞെങ്കിലും 25000 ഹെക്ടറിൽ മാത്രമാണ് കൃഷി ഇറക്കിയത്. ഇവിടെ തന്നെ ഏക്കറിന് 25 മുതൽ 28 ക്വിന്റൽ വരെ അധിക വിളവ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഒരേക്കറിൽ 20-25 കഴിഞ്ഞ മുതൽ വിളവ് കിട്ടിയിടത്താണിത്. നിലവിൽ അപ്പർ കുട്ടനാടിലാണ് കൊയ്ത്ത് തുടങ്ങിയത്. ഇത് പൂർത്തിയായ ശേഷം മാത്രമേ കുട്ടനാട്ടിലേക്ക് കൊയ്ത്ത് നടക്കുകയുള്ളൂ.


പ്രളയത്തിൽ വന്നടിഞ്ഞ ഒഴുക്കും എക്കലും മണ്ണിനെ ഫലപുഷ്ടമാക്കിയതാണ് കൃഷിയിൽ വർദ്ധനവ് ഉണ്ടാക്കിയതെന്ന് ഒരുവിഭാ​ഗം കർഷകര്‍ പറയുന്നത്. അതേസമയം കാലാവസ്ഥയാണ് കൃഷി അനുകൂലമാക്കിയതെന്ന് മറ്റൊരു വിഭാ​ഗം പറയുന്നു. സീസണിലെ കാലാസ്ഥയുടെ പ്രത്യേകതയാണിത്. പ്രളയത്തിൽ വന്നടിഞ്ഞ മണ്ണ് വളക്കൂറുള്ളതായിരുന്നില്ല. പുളി കൂടുതലുള്ള മണ്ണാണ്. ഇത് മറിച്ചിട്ടാണ് പുതിയ കൃഷി ആരംഭിച്ചത്. കൈനകരിയിലെ കർഷകനായ ജോസ് ജോൺ വെങ്ങാന്തറ തത്സമയത്തോട് പറയുന്നു. സ്ബ്‌സിഡി നിരക്കിൽ സർക്കാർ കൃഷിഭവൻ വഴി വിതരണം ചെയ്ത 1285 ഉപ എന്നീ വിത്തുകളാണ് ഇപ്പോൾ കൃഷി ചെയ്തിരിക്കുന്നത്. ഒരു ഏക്കറിൽ കൃഷിയിറക്കാൻ ശരാശരി പ്രതീക്ഷിക്കുന്ന ചെലവ് 35,000 രൂപയാണ്. സിവിൽ സ്പ്ലൈസ് കോർപ്പറേഷൻ 25 രൂപയ്ക്കും സ്വകാര്യമില്ലുകൾ 19 രൂപയ്ക്കും നെല്ലെടുക്കുമ്പോൾ ഇക്കുറി മികച്ച ലാഭം കർഷകർ പ്രതീക്ഷിക്കുന്നുണ്ട്.

അതേസമയം, പ്രളയത്തിന് ശേഷം ചണ്ടി വാരുന്നതിനും കൃഷിയിടങ്ങളിൽ വന്നടിഞ്ഞ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും സർക്കാർ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച തുക ഇനിയും എത്തിയിട്ടില്ലെന്ന് പാടശേഖര സമതിയം​ഗം പി.ടി സ്കറിയ പറഞ്ഞു. പ്രളയാന്തരം തകർന്ന മടകൂട്ടുന്നതിനുള്ള സാമ്പത്തിക സഹായവും രണ്ടാം കൃഷി തകർന്നവർക്കുള്ള നഷ്ടപരിഹാരവും സർക്കാർ വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


കഴിഞ്ഞ ബജറ്റില്‍ രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതിനായി സര്‍ക്കാര്‍ ആയിരം കോടി രൂപ വകയിരുത്തിയിരുന്നു. കായലും ജലാശയങ്ങളും ഒറ്റത്തവണ ശുദ്ധിയാക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. കുട്ടനാട്ടിലെ ശുദ്ധജല പാക്കേജിനായി മാത്രം 250 കോടി രൂപയും പുറംബണ്ട് അറ്റകുറ്റപ്പണികള്‍ക്കായി 47 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. അതേസമയം, ഒന്നാം പാക്കേജിന്റെ ലക്ഷ്യം കാണാതെയാണ് രണ്ടാം പാക്കേജ് പ്രഖ്യാപിച്ചിട്ടുള്ളത് എന്ന വിമര്‍ശനവുമുണ്ട്. 1840 കോടി രൂപയുടെ ആദ്യ പാക്കേജില്‍ ആയിരം കോടിയോളം രൂപ ചെലവഴിക്കാനായിരുന്നില്ല.

Next Story
Read More >>