അനിതയ്ക്ക് മക്കളെ വേണം

പ്രളയത്തില്‍ അനിതയ്ക്ക് നഷ്ടമായത് കന്നുകാലികളെയല്ല. മക്കളെ തന്നെയാണു. ഓമനിച്ച് വളര്‍ത്തിയ പശുക്കളും ആടുകളും ഒഴുകി പോയി. സുഖമില്ല. ഒറ്റയ്ക്കാണു താമസം. അനിതയ്ക്ക് ജീവിക്കാന്‍ മക്കള്‍ വേണം. പ്രളയാനന്തരം ഒറ്റപ്പെട്ട അനിതയെക്കുറിച്ച് എഴുതിയിരിക്കുന്നത് മാധ്യമപ്രവര്‍ത്തകയായ എം .സുചിത്രയാണു

അനിതയ്ക്ക് മക്കളെ വേണംഒറ്റയ്ക്ക് - അനിത

കുഴൂര്‍ : പ്രളയം ഏറെ മുറിവേല്‍പ്പിച്ച തൃശ്ശൂർ ജില്ലയിലെ കുഴൂരില്‍ നിന്ന് സങ്കടത്തിന്റെ ഒരു കഥ കൂടി. ഇത് അനിത. ഇപ്പോള്‍ തികച്ചും അനാഥ. പ്രളയം വരുന്നതിനു മുന്‍പ് അഞ്ച് പശുക്കളുടെയും 15 ആടുകളുടേയും അമ്മയായിരുന്നു. പ്രളയത്തില്‍ അവരൊക്കെ ഒലിച്ച് പോയി. പോളിയോ ബാധിച്ച് ഒരു കൈക്കും കാലിനും സ്വാധീനക്കുറവുള്ള അനിതയ്ക്ക് ,മക്കളെപ്പോലെ വളര്‍ത്താന്‍ പശുക്കളേയും ആടുകളേയും വേണം.

പ്രളയാനന്തരം , നടക്കുന്ന പുതിയ കുഴൂര്‍ എന്ന പദ്ധതി സംബന്ധിച്ച കാര്യങ്ങള്‍ അറിയാന്‍ ഈ ഗ്രാമത്തില്‍ എത്തിയപ്പോഴാണു മാധ്യമപ്രവര്‍ത്തകയായ എം. സുചിത്ര അനിതയെ കണ്ടത്. അനിതയെക്കുറിച്ച് നവമാധ്യമത്തില്‍ സുചിത്ര എഴുതിയ കുറിപ്പ് ഇപ്പോള്‍ പുറം ലോകം വായിക്കുകയും എങ്ങനെയാണു ഇവരെ സഹായിക്കുക എന്ന് ആലോചിക്കുകയുമാണു. ആ സംരഭത്തില്‍ ഇത് വായിക്കുന്നവര്‍ക്കും പങ്കാളികളാകാം. വിവരങ്ങള്‍ ഈ പോസ്റ്റില്‍ .

പ്രളയത്തില്‍ തകര്‍ന്ന കുഴൂരിനെ പുതുതായി നിര്‍മ്മിക്കാന്‍ മേഖലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ചിലത്.

കാര്‍ഷിക ഗ്രാമമായ കുഴൂരിലും പരിസരപ്രദേശങ്ങളിലും കന്നുകാലികളുടെ നഷ്ടം ഏറെയായിരുന്നു. 22 പശുക്കള്‍ നഷ്ടപ്പെട്ട യുവാവിനു , തന്റെ രണ്ട് പശുക്കളില്‍ ഗര്‍ഭിണിയായ ഒന്നിനെ ദാനം ചെയ്ത ജോസേട്ടന്റെ കഥ തത്സമയം നേരത്തേ നല്‍കിയിരുന്നു.

Read More >>