വിത്തച്ഛന്‍ ആശുപത്രിയില്‍

മലയാളത്തിന്റെ വിത്തച്ഛനാണു ചെറുവയല്‍ രാമന്‍. ഇപ്പോൾ ദുബൈയിലെ റാഷിദ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്‌ രാമേട്ടനുള്ളത്‌. ദുബൈയിലെ ജൈവ കൃഷിസ്നേഹികളുടെ 'വയലും വീടും' സംഗമത്തിൽ പങ്കെടുക്കാൻ ദുബൈയിൽ എത്തിയ അദ്ദേഹത്തിന്‌ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ആൻജിയോ പ്ലാസ്റ്റി കഴിഞ്ഞു എങ്കിലും അപകടനില തരണം ചെയ്തിട്ടില്ല എന്നാണറിയാൻ കഴിയുന്നത്‌.അദ്ദേഹത്തിന്റെ ജീവൻ രക്ഷപ്പെടുത്തേണ്ടത്‌ മലയാളിയുടെയെന്നല്ല ,ഓരോ ഇന്ത്യാക്കാരന്റേയും കടമയാണ്‌. - എം.എന്‍.പ്രവീണിന്റെ പോസ്റ്റ്

വിത്തച്ഛന്‍ ആശുപത്രിയില്‍

ദുബായ് :മലയാളത്തിന്റെ വിത്തച്ഛന്‍ , ചെറുവയല്‍ രാമന്‍ ദുബായിലെ ആശുപത്രിയില്‍. അദ്ദേഹത്തിനു പൊതുസമൂഹത്തിന്റെ സഹായം ആവശ്യമുണ്ടെന്ന് കാണിച്ച് പരിസ്ഥിതി പ്രവര്‍ത്തകനും പ്രസാധകനുമായ എം എന്‍ പ്രവീണ്‍ കുമാര്‍ എഴുതിയ ഫേസ് ബുക്ക് പോസ്റ്റിലാണു കൂടുതല്‍ വിവരങ്ങള്‍ ഉള്ളത്. . പോസ്റ്റിലെ പ്രധാന ഭാഗങ്ങള്‍

" സമാനതകളില്ല, ആ ജീവിതത്തിന്‌.

പതിറ്റാണ്ടുകൾക്കു മുൻപേ കൃഷിചെയ്തുപോന്ന നാടൻ വിത്തിനങ്ങൾ അൻപത്തിമൂന്നിൽപ്പരം സൂക്ഷിച്ചിരിക്കുന്ന കേരളത്തിന്റെ വിത്തച്ഛനാണിത്‌.എല്ലാവർഷവും വിതച്ച്‌ വിത്തെടുത്ത്‌ സൂക്ഷിക്കുന്നു.നല്ല വിലകൊടുത്താലൊന്നും അവ തരില്ല.വിതയ്ക്കാനാണെങ്കിൽ മാത്രം നൽകും.അതും ഒരു കണ്ടീഷനിൽ - കൊടുക്കുന്ന വിത്തിന്റെ ഇരട്ടി വിത്ത്‌ തിരികെ നൽകണം!

നമ്മുടെ നാടനായ എല്ലാറ്റിനും വിദേശി പേറ്റന്റ്‌ എടുക്കുന്ന ഇക്കാലത്ത്‌ ഈ പ്രവർത്തി ഒരു സമരമാണ്‌,വിപ്ലവമാണ്‌…

ഇപ്പോൾ ദുബൈയിലെ റാഷിദ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്‌ രാമേട്ടനുള്ളത്‌. (കാർഡിയാക് സി സി യു33A യിൽ റൂം 8) ദുബൈയിലെ ജൈവ കൃഷിസ്നേഹികളുടെ 'വയലും വീടും' സംഗമത്തിൽ പങ്കെടുക്കാൻ ദുബൈയിൽ എത്തിയ അദ്ദേഹത്തിന്‌ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.ആശുപത്രിവൃത്തങ്ങൾ പറയുന്നത്‌ ഇപ്പോൾത്തന്നെ അൻപതിനായിരം ദിർഹം ചികിത്സയ്ക്കായി ചെലവഴിച്ചുവെന്നാണ്‌.ആൻജിയോ പ്ലാസ്റ്റി കഴിഞ്ഞു.എങ്കിലും അപകടനില തരണം ചെയ്തിട്ടില്ല എന്നാണറിയാൻ കഴിയുന്നത്‌.

അദ്ദേഹത്തിന്റെ ജീവൻ രക്ഷപ്പെടുത്തേണ്ടത്‌ മലയാളിയുടെയെന്നല്ല ,ഓരോ ഇന്ത്യാക്കാരന്റേയും കടമയാണ്‌."

പോസ്റ്റിന്റെ മൂലരൂപം

Read More >>