കനോലി കനാലിലെ നായ്ക്കുട്ടിയുടെ ജഡം

എലത്തൂര്‍ പുഴയില്‍ നിന്നും തുടങ്ങി കല്ലായിപ്പുഴ വരെ ഒഴുകുന്ന കോഴിക്കോടിന്റെ രക്തക്കുഴലാണു കാനോലി കനാല്‍ . കോഴിക്കോടിന്റെ ഭൂപ്രക്യതിയില്‍ മാത്രമല്ല , ആരോഗ്യ-സാമ്പത്തിക-ജീവിതശൈലികളെ ഏറെ സ്വാധീനിച്ചുകൊണ്ടാണു കാനോലിയെന്ന് പേരുള്ള ഈ തോട് ഒഴുകുന്നത്. 170 വര്‍ഷം മുന്‍പ് ലെഫ്ടനന്റ് സർ ഹെന്രി വാലന്റൈൻ കനോലിയെന്ന ഇംഗ്ലീഷുകാരനാണു കാനോലി കനാല്‍ വിഭാവനം ചെയ്ത് നടപ്പാക്കിയത്. അതിദയനീയമാണു കനാലിലെ വെള്ളത്തിന്റെ ഇപ്പോഴത്തെ സ്ഥിതി. ഇന്ന് രാവിലെ പുതിയ പാലത്തെ കനോലി കനാലില്‍ പൊന്തിയതാണു ഈ നായ്ക്കുട്ടിയുടെ ജഡം

കനോലി കനാലിലെ നായ്ക്കുട്ടിയുടെ ജഡംകനോലി കനാലിലെ നായ്ക്കുട്ടിയുടെ ജഡം

കോഴിക്കോട് : കോഴിക്കോട് നഗരത്തിന്റെ രക്തക്കുഴലാണു കനോലി കനാല്‍ . ഈ ജലപാതയുടെ ചെറുമാറ്റങ്ങള്‍ പോലും ഈ നഗരത്തിന്റെയും പരിസരപ്രദേശങ്ങളുടെയും ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കും. കനോലി കനാല്‍ ഉണങ്ങിയാല്‍ ഇരുകരകളിലും താമസിക്കുന്നവരുടെ കുടിവെള്ളം മുട്ടും. പരിസരത്തേക്കുള്ള കിണറുകളിലേക്ക് ജലമൂറുന്നത് ഈ അരുവികളില്‍ നിന്നാണു. കണ്ടാല്‍ തന്നെ അറക്കുന്ന ഈ വെള്ളമാണു ഈ നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ളവര്‍ പരോക്ഷമായി കുടിക്കുന്നത്. കുളിക്കുന്നത്. ശുചീകരണപ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടത്തിലൂടെയാണു ഈ കനാല്‍ കടന്ന് പോകുന്നത്. ശുദ്ധി ചെയ്ത് ഒരു അറ്റത്ത് എത്തുമ്പോഴേക്കും ഈ കനാല്‍ മലിനമാകാതിരിക്കണമെങ്കില്‍ അതീവശ്രദ്ധ വേണ്ടി വരും .

ഈ ദ്യശ്യങ്ങള്‍ കാണുക. ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കനോലി കനാലിന്റെ ഇപ്പോഴത്തെ അവസ്ഥ ചിത്രീകരിക്കാന്‍ ഇറങ്ങിയതായിരുന്നു തത്സമയം. ഇത് പുതിയപാലമാണു. അതിനു തൊട്ട് കനാലില്‍ ഒരു നായ്ക്കുട്ടിയുടെ ജഡം. പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞാണു നായ്ക്കുട്ടിയുടെ ജഡം കനാലില്‍ ഉപേക്ഷിച്ചത്

പകര്‍ച്ചവ്യാധികള്‍ അടിക്കടി വിരുന്നെത്തുന്ന നഗരം കൂടിയാണു ഇപ്പോള്‍ കോഴിക്കോട്. നിപ വൈറസിന്റെ ഭീതിയില്‍ നിന്നും ഇപ്പോഴും ഈ നാട് മുക്തമായിട്ടില്ല, എലിപ്പനി ഉള്‍പ്പടെയുള്ള മാരകരോഗങ്ങള്‍ വേറെയും.

മേഖലയിലെ സമഗ്രവികസനം മുന്‍പില്‍ കണ്ട്, വിദേശിയായ ഒരാള്‍ നമുക്ക് സമ്മാനിച്ചതാണു ഈ കനാല്‍. അതിന്റെ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ബഹുജനപങ്കാളിത്തമുണ്ടാകുന്നത് വലിയ കാര്യമാണു. ഒരു വശത്ത് നിന്ന് ശുദ്ധീകരണം തുടങ്ങുമ്പോള്‍ , മറുവശത്ത് പിന്നെയും അഴുക്ക് നിറയുന്ന രീതി ഉണ്ടായാല്‍ ഈ പ്രയത്നങ്ങള്‍ ഒക്കെ പാഴാവും.

നഗരത്തെ കഴുകി, പ്രദേശത്തൊക്കെയും ശുദ്ധമായ വെള്ളം നല്‍കി, തോണികളേയും അതിലെ സഞ്ചാരികളേയും സന്തോഷിപ്പിച്ച് നിര്‍ഭയം കല്ലായിപ്പുഴയിലേക്ക് ഒഴുകുന്ന ഒരു കനോലി കനാലിനായി സ്വപ്നം കാണുകയാണു മേഖലയിലെ പ്രക്യതിസ്നേഹികള്‍

Read More >>