അറിയാം പാപ്പിലോണിനെ

പൂമ്പാറ്റയുടെ ചിറകുപോലെ വലിയ തൊങ്ങലുളള (നീളം കൂടിയ രോമം) ചെവികളാണ് ഇവയെ 'പൂമ്പാറ്റ നായ' യാക്കിയത്. . കണ്ടാല്‍തന്നെ ഒന്നെടുത്ത് ഉമ്മ വെക്കാന്‍ തോന്നുന്ന മുഖപ്രകൃതമാണിതിന്. മനോഹരമായ ചെവികള്‍ക്കിടയിലെ കുഞ്ഞുമുഖവും കറുത്ത കണ്ണുകളും ആരും നോക്കി നിന്നുപോകും.

അറിയാം പാപ്പിലോണിനെ

സുന്ദരക്കുട്ടന്മാരായ നായ ഇനമാണ് പാപ്പിലോൺ. ഫ്രഞ്ചില്‍ പാപ്പിലോൺ എന്ന വാക്കിനർത്ഥം പൂമ്പാറ്റ എന്നുതന്നെയാണ്. എന്നാൽ നമ്മുടെ പാപ്പിലോണും പൂമ്പാറ്റയെപ്പോലെ തന്നെയാണ്. പൂമ്പാറ്റയുടെ ചിറകുപോലെ വലിയ തൊങ്ങലുളള (നീളം കൂടിയ രോമം) ചെവികളാണ് ഇവയെ 'പൂമ്പാറ്റ നായ' യാക്കിയത്. . കണ്ടാല്‍തന്നെ ഒന്നെടുത്ത് ഉമ്മ വെക്കാന്‍ തോന്നുന്ന മുഖപ്രകൃതമാണിതിന്. മനോഹരമായ ചെവികള്‍ക്കിടയിലെ കുഞ്ഞുമുഖവും കറുത്ത കണ്ണുകളും ആരും നോക്കി നിന്നുപോകും.


ഫ്രാന്‍സ് ആണ് ഇവയുടെ സ്വദേശം. വാലിന്‍റെ ഭംഗി കാരണം ഇവരെ സ്‌ക്വിറല്‍ (അണ്ണാന്‍)നായ എന്നും വിളിക്കാറുണ്ട്. ലോകത്തെ ഏറ്റവും ബുദ്ധിമാന്‍മാരായ നായ്ക്കളുടെ ഇടയിലാണ് ടോയ് ഗ്രൂപ്പില്‍പ്പെട്ട ഇവരുടെ സ്ഥാനം. കുട്ടികളുടെ ഉറ്റ ചങ്ങാതിമാരാണിവര്‍. വലിപ്പക്കുറവായതുകൊണ്ട് കുട്ടികള്‍ എടുത്തെറിയുകയോ മറ്റോ ചെയ്യാനുളള സാധ്യതയുളളതിനാല്‍ മുതിര്‍ന്നവര്‍ കൂടെയില്ലാതെ ഇവയെ കുട്ടികളുടെ അടുത്ത് നിര്‍ത്തരുത്.


ഇത്തിരിക്കുഞ്ഞന്‍മാരാണെങ്കിലും നല്ല കായികശേഷിയുളളവരാണിവര്‍. അതുകൊണ്ടു തന്നെ ദിവസേന നടത്തം നിര്‍ബന്ധമാണ്. നടത്തം മുടങ്ങിയാല്‍ ഇവര്‍ ചില്ലറ അതിക്രമങ്ങളും കാണിക്കും. ദേഹത്ത് സമൃദ്ധമായി രോമമുണ്ടെങ്കിലും ചൂട് താങ്ങുന്നപോലെ തണുപ്പ് താങ്ങാനാകില്ല. തണുപ്പുണ്ടെങ്കില്‍ ഇവരെ പുറത്തിറക്കാതിരിക്കുന്നതാണ് നല്ലത്. രണ്ടുമുതല്‍ അഞ്ചു കിലോഗ്രാം വരെ മാത്രം ഭാരമുളള ഇവരുടെ ആയുസ്സ് 12 മുതല്‍ 15 വര്‍ഷം വരെയാണ്.


ചില്ലറ ദൂഷ്യങ്ങളും ഇവര്‍ക്കില്ലാതില്ല. രാത്രി ചെറിയ ശബ്ദം കേട്ടാല്‍ പോലും നിര്‍ത്താതെ കുരയ്ക്കും. യജമാനന്‍ എത്തി സമാധാനിപ്പിച്ചാലും കാര്യമില്ല. അതുപോലെ തനിച്ചാകുന്നതും ഇവര്‍ സഹിക്കില്ല. വലിയ വൃത്തിക്കാര്‍ കൂടിയാണ് ഇവര്‍. നായക്കളില്‍ സ്ഥിരമുളള ഒരു വല്ലാത്ത ഗന്ധം ഇവയ്ക്കില്ല. ദിവസേനയുളള ബ്രഷിങും നിര്‍ബന്ധമാണ്.

Read More >>