നമ്മള്‍ അതിജീവിക്കും

'പുഴയുടെ തൊട്ടടുത്തല്ലേ, നിങ്ങള്‍ പോയി മൂന്നാം ദിവസം വെള്ളം കയറി. വീടും പറമ്പുമെല്ലാം വെള്ളത്തിലായി. ക്യഷിയെല്ലാം നശിച്ചു. ഇന്നാണു എനിക്ക് തിരിച്ച് വരാന്‍ കഴിഞ്ഞത്. പോയതിനെക്കുറിച്ച് ഇനി ചിന്തിച്ചിട്ട് കാര്യമില്ല. അദ്ധ്വാനിക്കാനുള്ള ഒരു മനസ്സും ആരോഗ്യവും എനിക്കുണ്ട്. പോയതെല്ലാം തിരിച്ച് പിടിക്കും' - പ്രളയത്തില്‍ ക്യഷിയിടം നശിച്ച ഒരു കര്‍ഷകയുടെ വാക്കുകള്‍- പ്രളയത്തില്‍ തകര്‍ച്ച നേരിട്ട കാര്‍ഷികമേഖലയിലെ മനുഷ്യര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന വീഡിയോയുമായി മുഖ്യമന്ത്രിയുടെ ഓഫീസ്.

നമ്മള്‍ അതിജീവിക്കും

പള്ളിപ്പുറം : പ്രളയത്തെ തുടര്‍ന്ന് ഇത്തവണത്തെ ഓണാഘോഷം മാറ്റിവച്ചവരാണു മലയാളികള്‍. മലയാളത്തിന്റെ ദേശിയോത്സവത്തിനായി വര്‍ഷം മുഴുവന്‍ നടത്തിയ ഒരുക്കങ്ങളാണു ഒടുക്കം സങ്കടത്തിലായത്. ഓണത്തിനു, കേരളക്കരക്ക് വിഭവങ്ങള്‍ ഒരുക്കാന്‍ അദ്ധ്വാനിച്ച കര്‍ഷകരാണു കൂടുതല്‍ വിഷമത്തിലായത്.

തകര്‍ന്ന കാര്‍ഷികഗ്രാമങ്ങളിലെ ആളുകള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന വീഡിയോ ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കി. പ്രീതി കെ എസ് എന്ന കര്‍ഷകയാണു നമ്മള്‍ അതിജീവിക്കും എന്ന വീഡിയോയിലെ നായിക. പള്ളിപ്പുറം കാര്‍ഷികഗ്രാമത്തിലുള്ള പ്രീതി, ജൈവക്യഷിയോടുള്ള ഇഷ്ടം മൂത്ത് അക്കൌണ്ടന്റ് ജോലി ഉപേക്ഷിച്ച ആളാണു.

ഓണത്തിന്റെ ഒരുക്കങ്ങള്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ മാധ്യമസംവിധാനം ഈ കര്‍ഷകയുടെ വീടും ക്യഷിയിടവും ആഗസ്റ്റ് ആറാം തിയതി വീഡിയോ ഷൂട്ട് ചെയ്തിരുന്നു. വലിയ സന്തോഷത്തില്‍ , ഉത്സാഹത്തോടെ ഓടി നടക്കുന്ന പ്രീതിയുടെ ദ്യശ്യങ്ങളാണു രണ്ടരമിനിറ്റ് നീണ്ട് നില്‍ക്കുന്ന ആദ്യഭാഗത്ത് ഉള്ളത്. ആഗസ്റ്റ് 25 നാണു കേരളക്കര ഓണമാഘോഷിക്കേണ്ടിയിരുന്നത്. അതിനു മുന്‍പേ തന്നെ എല്ലാം വെള്ളത്തിലായിരുന്നു.

പ്രളയത്തില്‍ ക്യഷിയിടം നശിച്ച പ്രീതിയുടെ വീട്ടില്‍ തിരുവോണദിവസവും അതേ ഷൂട്ടിംഗ് ടീം എത്തി. സങ്കടക്കാഴ്ച്ചകളായിരുന്നു നിറയെ എങ്കിലും ആത്മവിശ്വാസം നിറഞ്ഞ കര്‍ഷകയുടെ മനസ്സോടെയാണു പ്രീതി അവരെ അഭിസംബോധന ചെയ്തത്. പ്രീതിയുടെ വാക്കുകള്‍

'പുഴയുടെ തൊട്ടടുത്തല്ലേ, നിങ്ങള്‍ പോയി മൂന്നാം ദിവസം വെള്ളം കയറി. വീടും പറമ്പുമെല്ലാം വെള്ളത്തിലായി. ക്യഷിയെല്ലാം നശിച്ചു. ഇന്നാണു എനിക്ക് തിരിച്ച് വരാന്‍ കഴിഞ്ഞത്. പോയതിനെക്കുറിച്ച് ഇനി ചിന്തിച്ചിട്ട് കാര്യമില്ല. അദ്ധ്വാനിക്കാനുള്ള ഒരു മനസ്സും ആരോഗ്യവും എനിക്കുണ്ട്. പോയതെല്ലാം തിരിച്ച് പിടിക്കും'

Read More >>