തെക്കേ ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് കേരളീയരുടെ സ്വന്തം പച്ചപ്പുള്ള തളികയാണു വാഴയില. പ്രക്യതിയോട് ഇണങ്ങുന്ന ഈ ജൈവപാത്രത്തിന്റെ വിപണിയെക്കുറിച്ച് അന്വേഷിക്കുകയാണു തത്സമയം. കോഴിക്കോട് പാളയം തളി റോഡിലെ എം പ്രഭാകരന്‍ വാഴ ഇല കച്ചവടകേന്ദ്രത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട്

വാഴയിലക്കച്ചവടം

Published On: 2018-09-26T19:10:16+05:30
വാഴയിലക്കച്ചവടംവാഴയിലക്കച്ചവടം

പാളയം മാര്‍ക്കറ്റ്, കോഴിക്കോട് : ജനനം മുതല്‍ മരണം വരെയും അതിനു ശേഷവും വാഴയില മലയാളിയുടെ കൂടെയുണ്ട്. സദ്യ, ഭക്ഷണശാലകള്‍, ക്ഷേത്രങ്ങള്‍ തുടങ്ങിയ ഇടങ്ങളിലാണു വാഴയില കൂടുതലായി ഉപയോഗിച്ച് വരുന്നത്. പുതിയ കാലത്ത്, സൌകര്യപ്രദമായ പാത്രങ്ങള്‍ ഒരു പാട് ലഭിക്കുന്നതിനാല്‍ മലയാളിയും ഈ പ്രക്യതിയില്‍ നിന്നുള്ള തളികയെ മറന്ന് തുടങ്ങിയിട്ടുണ്ട്.

അര നൂറ്റാണ്ട് വ്യാപാരചരിത്രമുള്ള കോഴിക്കോട് പാളയം മാര്‍ക്കറ്റിനടുത്തെ തളി റോട്ടിലെ എം പ്രഭാകരന്‍ വാഴ ഇല കച്ചവടസ്ഥാപനത്തിലാണു ഇപ്പോള്‍ തത്സമയമുള്ളത്.

അര നൂറ്റാണ്ട് മുന്‍പ്, ഈ ദ്യശ്യങ്ങളില്‍ കാണുന്ന രമേഷ് ബാബുവിന്റെ അച്ഛന്‍ തുടങ്ങിയതാണു ഈ ഇലക്കച്ചവടം. വേലപ്പന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേരു. പെരിന്തല്‍ മണ്ണയിലെ ആനമങ്ങാട് നിന്നുമാണു വേലപ്പന്‍ കോഴിക്കോട്ടെത്തിയത്. ഇപ്പോഴത് മക്കളായ എം. പ്രഭാകരനും, രമേഷ് ബാബുവും, പ്രമോദും മരുമകൻ ജോതീന്ദ്രനും ചേർന്ന് നടത്തുന്നു. ഇതാണു കടയുടെ ഔദ്യോഗിക വിലാസം എം. പ്രഭാകരൻ വാഴ ഇല കച്ചവടം, തളി റോഡ് കോഴിക്കോട് -2

പ്രളയകാലത്തിനു ശേഷമുള്ള കന്നിമാസത്തിലൂടെയാണു കേരളം കടന്ന് പോകുന്നത്. വ്യാപാരത്തിന്റെ മന്ദത ഈ മേഖലയേയും ബാധിച്ചിട്ടുണ്ട്. വേലപ്പന്റെ രണ്ടാമത്തെ മകന്‍ രമേഷ് ബാബു സംസാരിക്കുന്നു.

വലിയ സദ്യ കഴിയുന്ന ഇടങ്ങളില്‍ , അഴുക്ക് നിറഞ്ഞ പ്ലാസ്റ്റിക്ക് പാത്രങ്ങള്‍ മനുഷ്യനും പ്രക്യതിക്കും ഒരു പോലെ ബാധ്യതയാവാറുണ്ട്. അതുണ്ടാക്കുന്ന പാരിസ്ഥിതിക ബുദ്ധിമുട്ടുകള്‍ വേറെ. ഇവിടെയാണു ഇലപ്പാത്രങ്ങളുടെ പ്രസക്തി. നോര്‍വേ ഉള്‍പ്പടെയുള്ള സമ്പന്ന രാജ്യങ്ങള്‍ ഈ പാതയിലാണു .

കുഴൂര്‍ വിത്സണ്‍

കുഴൂര്‍ വിത്സണ്‍

കവി, ബ്ലോഗര്‍, ഗ്രന്ഥകാരന്‍, മാദ്ധ്യമപ്രവര്‍ത്തകന്‍ @ തത്സമയം ഓണ്‍ലൈന്‍


Top Stories
Share it
Top