അംഗീകാര രുചിയില്‍ വയനാടന്‍ റോബസ്റ്റ

സംസ്ഥാനത്തെ പ്രധാന കാപ്പിഉൽപ്പാദന കേന്ദ്രമായ വയനാട്ടിൽ പതിറ്റാണ്ടുകളായി റോബസ്റ്റ കാപ്പിയാണ് കൃഷി ചെയ്യുന്നത്. കർണാടകയിലെ കൂർഗ് അറബിക്ക കാപ്പി, ചിക്്മഗ്‌ളൂർ അറബിക്ക കാപ്പി, ആന്ധ്ര വിശാഖപട്ടണത്തെ അരക്കുവാലി അറബിക്ക കാപ്പി എന്നിവയ്ക്കും വയനാടിനൊപ്പം ഭൗമസൂചികാ പദവി നൽകിയിട്ടുണ്ട്. മൺസൂൺഡ് മലബാർ റോബസ്റ്റ ഇനത്തിന് നേരത്തേ തന്നെ ഭൗമപദവി ലഭിച്ചിരുന്നു.

അംഗീകാര രുചിയില്‍   വയനാടന്‍ റോബസ്റ്റ

ബിൻ സൂഫി

പ്രതീക്ഷ പൂവിട്ട് കാപ്പിത്തോട്ടങ്ങള്‍

കൽപ്പറ്റ: ചോലമരത്തണലിൽ പരമ്പരാഗത രീതിയിൽ കൃഷി ചെയ്തുവരുന്ന കാപ്പിക്ക് അംഗീകാരത്തിന്റെ ഇരട്ടിമധുരം. ലോക കാപ്പി വിപണിയിൽ വന്‍ഡിമാൻഡുള്ള റോബസ്റ്റ കാപ്പിക്ക് ഭൗമ സൂചികാപദവി ലഭിക്കുന്നതോടെ വയനാട്ടിലെ കാപ്പിക്കർഷകരുടെ ആഹ്ലാദവും ഇരട്ടിക്കുകയാണ്. ചോല മരങ്ങൾക്കിടയിൽ വളരുന്ന വയനാടൻ കാർബൺ ന്യൂട്രൽ കാപ്പി ബ്രാൻഡ് ചെയ്ത് മാർക്കറ്റിലെത്തിക്കാൻ സംസ്ഥാന സർക്കാർ ശ്രമം തുടങ്ങിയതിനു പിന്നാലെയാണ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള വ്യവസായ പ്രോത്സാഹന വകുപ്പ് വയനാട് റോബസ്റ്റ കാപ്പിക്ക് ഭൗമ സൂചികാപദവി നൽകാൻ തീരുമാനിച്ചത്.

പ്രളയം തകര്‍ത്ത വയനാടിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുനടത്താനാവുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

സംസ്ഥാനത്തെ പ്രധാന കാപ്പിഉൽപ്പാദന കേന്ദ്രമായ വയനാട്ടിൽ പതിറ്റാണ്ടുകളായി റോബസ്റ്റ കാപ്പിയാണ് കൃഷി ചെയ്യുന്നത്. കർണാടകയിലെ കൂർഗ് അറബിക്ക കാപ്പി, ചിക്്മഗ്‌ളൂർ അറബിക്ക കാപ്പി, ആന്ധ്ര വിശാഖപട്ടണത്തെ അരക്കുവാലി അറബിക്ക കാപ്പി എന്നിവയ്ക്കും വയനാടിനൊപ്പം ഭൗമസൂചികാ പദവി നൽകിയിട്ടുണ്ട്. മൺസൂൺഡ് മലബാർ റോബസ്റ്റ ഇനത്തിന് നേരത്തേ തന്നെ ഭൗമപദവി ലഭിച്ചിരുന്നു.

വയനാടൻ കാർബൺ ന്യൂട്രൽ കാപ്പി ബ്രാൻഡ് ചെയ്ത് മാർക്കറ്റിലെത്തിക്കുമെന്ന് കഴിഞ്ഞ ഡിസംബറിൽ വ്യാവസായമന്ത്രി ഇ.പി.ജയരാജൻ പ്രഖ്യാപിച്ചിരുന്നു. മുട്ടിലിനടുത്ത വാര്യാട് വ്യവസായപാർക്കിൽ പ്രത്യേക കാർബൺ ന്യൂട്രൽ മേഖലയൊരുക്കാനും ഇതിനായി നൂറേക്കർ കണ്ടെത്താനും കിൻഫ്രയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഏറ്റെടുക്കുന്ന പ്രദേശത്തെ കാർബൺ ന്യൂട്രൽ വില്ലേജായി പ്രഖ്യാപിച്ച് കാപ്പിപ്പൊടി ഉൽപ്പാദിപ്പിച്ച് വയനാടൻ ബ്രാൻഡിൽ പുറത്തിറക്കാനാണ് സർക്കാർ തീരുമാനം. കാർബൺ ന്യൂട്രൽ ജില്ലയായി മാറുന്ന വയനാടൻ ഗ്രാമങ്ങളിലെ ഉൽപ്പന്നങ്ങൾക്ക് വൻ ഡിമാന്റാണ്. ആന്ധ്രയിൽ ഇത്തരത്തിൽ ഉൽപ്പാദിപ്പിക്കുന്ന കാപ്പിപ്പൊടിക്ക് കിലോഗ്രാമിന് 5000 രൂപവരെയുണ്ട്. ഈ രീതിയിൽ വയനാടൻ കാപ്പിയും ബ്രാൻഡ് ചെയ്ത് മാർക്കറ്റിലെത്തിച്ചാൽ കർഷകർക്ക് മികച്ചനേട്ടമുണ്ടാക്കാനാവും.

മാർച്ച് ഒന്നിനാണ് ഭൗമപദവി സംബന്ധിച്ച തീരുമാനമുണ്ടായതെന്നും വയനാട്ടിലെ കർഷകർ ഏറെ നാളായി കാത്തിരുന്ന അംഗീകാരമാണിതെന്നും കോഫി ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കറുത്തമണി പറഞ്ഞു. വയനാടൻ കാപ്പി ബ്രാന്റ് ചെയ്ത് വിപണിയിലെത്തിക്കാനുള്ള സർക്കാർ തീരുമാനത്തോടെ ആവേശത്തിലായിരുന്ന കർഷകർക്ക് പുതിയ അംഗീകാരം കൂടുതൽ പ്രതീക്ഷയും കൃഷി ചെയ്യാനുള്ള പ്രോത്സാഹനവും നൽകുന്നതാണെന്ന് സി.കെ. ശശീന്ദ്രൻ എം.എൽ.എ പറഞ്ഞു. മലബാർ റോബസ്റ്റക്കൊപ്പം വയനാട് റോബസ്റ്റ കാപ്പിക്കും ഭൗമസൂചികാ പദവി ലഭിക്കുന്നതോടെ ഡിമാൻഡ് വർദ്ധിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് കാപ്പിക്കർഷകരുടെ ഉല്പാദക കമ്പനിയായ വേവിൻ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ എം.കെ.ദേവസ്യ അറിയിച്ചു.

രാജ്യത്താകെ 4.54 ലക്ഷം ഹെക്ടറുകളായി 3.66 ലക്ഷം കാപ്പികർഷകരുള്ളതിൽ 98 ശതമാനവും ചെറുകിട കർഷകരാണെന്നാണ് കേന്ദ്ര വാണിജ്യമന്ത്രായലത്തിന്റെ കണക്ക്. രാജ്യത്തെ കാപ്പി ഉല്‍പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള കേരളത്തിലെ 95 ശതമാനം കാപ്പിയും ഉല്‍പാദിപ്പിക്കുന്നത് വയനാട്ടിലാണ്. കേരളത്തിൽ ഒരു വർഷം 67700 മെട്രിക് ടൺ കാപ്പിയാണ് വിളവെടുക്കുന്നത്. ഒരു ഹെക്ടറിൽ 790 കിലോ ഗ്രാമാണ് കേരളത്തിലെ ശരാശരി വിളവ്. കേരളത്തിലെ പ്രധാന കൃഷിയിനം റോബസ്റ്റയാണ്. 67462 ഹെക്ടർ സ്ഥലത്താണ് വയനാട്ടിൽ കാപ്പികൃഷി.

Next Story
Read More >>