'ആറുതല്‍'

കഴിഞ്ഞ 3 പതിറ്റാണ്ടായി മലയാളത്തിന്റെ സാംസ്ക്കാരിക ഭൂമികയെ തന്റെ ക്യാമറയില്‍ പതിപ്പിച്ച പ്രതിഭയാണു ഏ.ജെ.ജോജി. ജോജിയുടെ ആദ്യ ഫോട്ടോ പ്രദര്‍ശനമാണു റിയാസ് കോമു ക്യുറേറ്റ് ചെയ്യുന്ന ആറുതല്‍. നാട്ടുവൈദ്യത്തിലെ അത്ഭുതം പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയുടെ ജീവിതമാണു ചിത്രങ്ങളില്‍

ആറുതല്‍ആറുതലില്‍ നിന്ന്


മട്ടാഞ്ചേരി : നാട്ടുവൈദ്യരംഗത്തെ അത്ഭുതം പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയുടെ ജീവിതത്തെ അടിസ്ഥാനമാക്കി പ്രശസ്ത ഫോട്ടോഗ്രാഫര്‍ ഏ.ജെ.ജോജി അവതരിപ്പിക്കുന്ന ഫോട്ടോഗ്രാഫുകളുടെ പ്രദര്‍ശനം ആറുതല്‍ മട്ടാഞ്ചേരിയിലെ ഉരു ആര്‍ട്ട് ഹാര്‍ബറില്‍ ആരംഭിച്ചു.


കൊച്ചിന്‍ ബിനാലെയുടെ ഫൌണ്ടര്‍മാരില്‍ ഒരാളായ കലാകാരന്‍ റിയാസ് കോമുവാണു ആറുതലിന്റെ ക്യുറേറ്റര്‍.സുഖപ്പെടുത്തുക എന്നര്‍ത്ഥമുള്ള തമിഴ് വാക്കാണു ആറുതല്‍.

30 വര്‍ഷം മുന്‍പാണു ഏ ജെ ജോജി ഫോട്ടോഗ്രഫിയിലേക്ക് പൂര്‍ണ്ണ ശ്രദ്ധ പതിപ്പിക്കുന്നത്. അന്ന് തൊട്ടിന്നോളം ഈ രംഗത്ത് സജീവമാണു ജോജി. സാംസ്ക്കാരിക രംഗത്തെ വ്യക്തിത്വങ്ങളും ചലനങ്ങളുമാണു ഈ ഫോട്ടോഗ്രാഫറുടെ ഇഷ്ടവിഷയങ്ങള്‍. മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളെല്ലാം ജോജിയുടെ ഫോട്ടോകള്‍, പലകാലങ്ങളിലായി യഥേഷ്ടം ഉപയോഗിച്ചിട്ടുണ്ട്.

കൊച്ചിന്‍ ബിനാലെയുടെ പ്രധാന ഫോട്ടോഗ്രാഫറായി സേവനമനുഷ്ടിച്ച ഈ പടം പിടുത്തക്കാരന്‍, ഗള്‍ഫിലും കുറച്ച് കാലം ജോലി നോക്കിയിട്ടുണ്ട്.

സിനിമയും കലാപ്രവര്‍ത്തനങ്ങളുമാണു ജോജി എന്ന ഫോട്ടോഗ്രാഫറെ പരുവപ്പെടുത്തിയത്. ഒഡേസ സിനിമാക്കാലത്ത്, കേരളത്തിലങ്ങോളമിങ്ങോളം സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ ഒരു പങ്ക് ഈ ഫോട്ടോഗ്രാഫറും വഹിച്ചിട്ടുണ്ട്. പ്രതിഭാ ധനനായ ഒരു ചിത്രമെഴുത്തുകാരന്റെ ആദ്യപ്രദര്‍ശനം ഇത്ര വൈകിയതിലാണു പലരും അത്ഭുതം വയ്ക്കുന്നത്. ബിനാലെ ഫൌണ്ടറും ചിത്രകാരനുമായ ബോസ് ​കൃ​ഷ്ണമാചാരിയുടെ ഫേസ് ബുക്ക് പോസ്റ്റ് കാണുക .

ഫെബ്രുവരി 16 നു ആരംഭിച്ച ആറുതല്‍ അവസാനിക്കുന്നത് 2019 മാര്‍ച്ച് 31 നാണു.
ഏ ജെ ജോജി - ഫോട്ടോ : ശങ്കര്‍ തങ്കരാമന്‍ഏ ജെ ജോജി - ഫോട്ടോ : ശങ്കര്‍ തങ്കരാമന്‍Read More >>