വഴി തുറന്ന് താജ് ബക്കര്‍

കമിനോ എന്ന സ്പാനിഷ് വാക്കിനര്‍ത്ഥം വഴിയെന്നാണു. ചിത്രങ്ങളിലൂടെയും പ്രതിഷ്ഠാപനത്തിലൂടെയും സ്നേഹത്തിന്റെയും പച്ചപ്പിന്റെയും പുതുവഴിയാണു ഈ കലാകാരന്‍ തുറക്കുന്നത്.

വഴി തുറന്ന് താജ് ബക്കര്‍

കോഴിക്കോട് : യുവചിത്രകാരന്‍ താജ് ബക്കറിന്റെ ചിത്ര-പ്രതിഷ്ഠാപന പ്രദര്‍ശനം ഇന്ന് കോഴിക്കോട് ലളിതകലാ ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിക്കും. സുകൃതം ഗേള്‍സ് ഹോമിലെ കുട്ടികളാണ് കമിനോ എന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുക. വൈകുന്നേരം 4 മണിക്കാണു തുടക്കം. ഡിസംബര്‍ 2 വരെ നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനത്തില്‍ കാണികളെക്കൂടി പങ്കാളികളാക്കി കൊണ്ടാണു കലാപ്രവര്‍ത്തനങ്ങള്‍ നടക്കുക. അതിലൊന്നാണു, പരിസ്ഥിതിയെ സ്നേഹിച്ച് കൊണ്ടുള്ള പ്രതിഷ്ഠാപനം. നഗരത്തില്‍ ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍ കൊണ്ടാണു പ്രതിഷ്ഠാപനം ഒരുക്കുന്നത്. കമിനോ എന്ന സ്പാനിഷ് വാക്കിനര്‍ത്ഥം വഴിയെന്നാണു. കലാപ്രദര്‍ശനത്തില്‍ പുതു വഴിയാണു താജ് ബക്കര്‍ തേടുന്നത്.

കലാപ്രദര്‍ശനം കാണാനെത്തുന്ന കൂട്ടുകാരോട്, പുസ്തകങ്ങള്‍ കൊണ്ടു വരാന്‍ ചിത്രകാരന്‍ ആവശ്യപ്പെടുന്നുണ്ട്. കലയുടെ പുതുവഴി ഉദ്ഘാടനം ചെയ്യാനെത്തുന്ന സുകൃതം ഗേള്‍സ് ഹോമിലെ കുട്ടികള്‍ക്ക് വായിക്കാനാണു ഈ പുസ്തകങ്ങള്‍ നല്‍കുക.

Read More >>