തൂങ്ങിക്കിടക്കുന്ന വലിയയൊരു ടയർ. കൊള്ളാം നല്ല സൃഷ്ടി, പറ്റിയാൽ ടയറിനടുത്ത് നിന്നൊരു സെൽഫി. ഇതിനപ്പുറം മറ്റൊരു കഥയാണ് 'മിസ്റ്റർ സൺ- സ്ലോ വയലൻസ്' എന്ന പേരിലുള്ള ഈ പ്രതിഷ്ഠാപനത്തിന് പിന്നിൽ. ഡെൻമാർക്ക് സ്വദേശിയായ ഇ. ബി ഇറ്റസൊയാണ് മിസ്റ്റർ സണിന്റെ സ്രഷ്ടാവ്.

മിസ്റ്റർ സൺ, അവഗണനയുടെ ഭീമൻ ചക്രം.

Published On: 2018-12-15T14:29:35+05:30
മിസ്റ്റർ സൺ, അവഗണനയുടെ ഭീമൻ ചക്രം.

●ആസിഫ് മുഹമ്മദ് കരീം

കൊച്ചി: ബിനാലെ കാണാൻ ഫോർട്ട് കൊച്ചി ആസ്പിൻ വാളിൽ എത്തിയാൽ ആദ്യം ആകർഷിക്കുക തൂക്കിയിട്ടിരിക്കുന്ന ഈ ഭീമൻ ടയർ തന്നെയാകും. ഒറ്റ നോട്ടത്തിൽ

തൂങ്ങിക്കിടക്കുന്ന വലിയയൊരു ടയർ. കൊള്ളാം നല്ല സൃഷ്ടി, പറ്റിയാൽ ടയറിനടുത്ത് നിന്നൊരു സെൽഫി. ഇതിനപ്പുറം മറ്റൊരു കഥയാണ് 'മിസ്റ്റർ സൺ- സ്ലോ വയലൻസ്' എന്ന പേരിലുള്ള ഈ പ്രതിഷ്ഠാപനത്തിന് പിന്നിൽ. ഡെൻമാർക്ക് സ്വദേശിയായ ഇ. ബി ഇറ്റസൊയാണ് മിസ്റ്റർ സണിന്റെ സ്രഷ്ടാവ്. ഇ. ബി ഇറ്റ്സൊയുടെ കലാസൃഷ്ടികൾ തുടികൊള്ളുന്നത് നഗരത്തിലെ ആരാലും ശ്രദ്ധിക്കപ്പെടാത്ത വസ്തുക്കളിലാണ്. ഇടുങ്ങിയ ചട്ടക്കൂടിനുള്ളിൽ തൂങ്ങിക്കിടക്കുന്ന മിസ്റ്റർ സൺ എന്ന ഭീമൻ ടയറിനും പറയാനൊരു കഥയുണ്ട്.

കേരളത്തിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ കാണുന്ന തരം വലിയ റബ്ബർ ടയറാണ് ഇടുങ്ങിയ കൂട്ടിൽ തൂക്കിയിട്ടിരിക്കുന്നത്. നഗരവൽകരണത്താൽ ഉണ്ടാകുന്ന ആഘാതങ്ങളെ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നതും വനനശീകരണവും പ്രകൃതിക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും ഓർമിപ്പിക്കുകയാണ് മിസ്റ്റർ സൺ.

കേരളത്തിൽ ഉണ്ടായ റബ്ബർ വിലത്തകർച്ചയും റബ്ബർ മരങ്ങളുടെ ക്രമാനുസരണമായ നാശങ്ങളും ഇറ്റ്സൊ വിവരിക്കുന്നു. മുഖ്യധാരയിൽ നിന്ന് മാറി നിൽക്കുന്നതാണ് ഇറ്റ്സൊയുടെ സൃഷ്ടികൾ. കേരളത്തിലെ അവസ്ഥയേയും അദ്ധേഹം ഇവിടെ വിവരിക്കാൻ ശ്രമിക്കുകയാണ്. സാമൂഹികമായ ചട്ടക്കൂടിനുള്ളിൽ നിന്ന് മാറി ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഇറ്റ്സൊയുടെ രചനകളിൽ ഇടം പിടിക്കുന്നത്. അവഗണിക്കപ്പെടുന്ന ആളുകളിലും സ്ഥലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ആധികാരികളുടെ മുന്നിലേക്കുള്ള പ്രതിഷേധമാണ് ഇറ്റ്സൊയുടെ സൃഷ്ടി.

Top Stories
Share it
Top