'അച്ഛന്റെ മക്കളും ആനക്കിടാങ്ങളും'

സുജിത് സുരേന്ദ്രന്റെ പ്രഥമ കവിതാ സമാഹാരം അച്ഛന്റെ മക്കളും ആനക്കിടാങ്ങളും നാളെ പ്രകാശിതമാകും .

തൃശ്ശൂര്‍ : സുജിത് സുരേന്ദ്രന്റെ പ്രഥമ കവിതാ സമാഹാരം അച്ഛന്റെ മക്കളും ആനക്കിടാങ്ങളും നാളെ പ്രകാശിതമാകും . രാവിലെ പത്ത് മണിക്ക് കേരള സാഹിത്യ അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ കവി പവിത്രന്‍ തീക്കുനി പുസ്തകം പ്രകാശനം ചെയ്യും . മധു നുറുങ്ങ് അദ്ധ്യക്ഷനായിരിക്കും . 3000 ബി.സിയാണു പുസ്തകത്തിന്റെ പ്രസാധകര്‍ .

സമാഹാരത്തിലെ ഒരു കവിത

കടൽ

**

കടലു

കാട്ടിതരാമെന്നു

പറഞ്ഞ്

അച്ഛനെന്നെ

പറ്റിച്ചു പോയി.


അച്ഛൻ

മരിച്ച നാൾ

വീടൊരു

കടലാകുന്നത്

ഞാൻ കണ്ടു


അന്നു പെയ്ത

അമ്മമഴയിൽ

ജനലഴികളിൽ

കുടുങ്ങിപ്പോയ

ജലകണങ്ങളെല്ലാം

ഇന്നും...


നോക്കത്താ ദൂരത്തേക്ക്

നോക്കി നിൽപ്പുണ്ട്..

സുജിത് സുരേന്ദ്രന്‍


Read More >>