ഫാസ് ബിന്ധര്‍ , നിംഫോമാനിക് ആന്‍ഡ് അതര്‍ കോട്ടയം പോയംസ് എന്നാണു സമാഹാരത്തിന്റെ തലക്കെട്ട്. ആമസോണിലാണു പുസ്തകം ലഭിക്കുക.

പി.എസ് . ജോസഫിന്റെ ഇംഗ്ലീഷ് കവിതാ സമാഹാരം

Published On: 4 March 2019 3:37 PM GMT
പി.എസ് . ജോസഫിന്റെ ഇംഗ്ലീഷ് കവിതാ സമാഹാരം

കോഴിക്കോട് : മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനും കവിയുമായ പി എസ് ജോസഫിന്റെ ഇംഗ്ലീഷ് കവിതാ സമാഹാരം ആമോസൊണില്‍ പുറത്തിറങ്ങി. ഫാസ് ബിന്ധര്‍ , നിംഫോമാനിക് ആന്‍ഡ് അതര്‍ കോട്ടയം പോയംസ് എന്നാണു സമാഹാരത്തിന്റെ തലക്കെട്ട്. ആമസോണിലാണു പുസ്തകം ലഭിക്കുക.

മാതൃഭൂമിയില്‍ മാദ്ധ്യമപ്രവര്‍ത്തനം ആരംഭിച്ച പി എസ് ജോസഫ് ദീര്‍ഘകാലം ഇന്ത്യാ ടുഡേ മലയാളത്തിന്റെ ചുമതല വഹിച്ചിരുന്നു. ഇപ്പോള്‍ നവലോകം എന്ന വെബ് സൈറ്റിന്റെ മുഖ്യപത്രാധിപരായി സേവനമനുഷ്ഠിക്കുന്നു. ഇംഗ്ലീ‍ഷില്‍ കവിതകള്‍ എഴുതുന്ന പി എസ് ജോസഫിന്റെ ആദ്യ കവിതാ സമാഹാരമാണു ഫാസ് ബിന്ധര്‍ , നിംഫോമാനിക് ആന്‍ഡ് അതര്‍ കോട്ടയം പോയംസ് . പ്രശസ്ത ചിത്രകാരന്‍ സേവ്യര്‍ ബാബുവിന്റെ പെയിന്റിംഗാണു പുസ്തകത്തിന്റെ കവര്‍.
കുഴൂര്‍ വിത്സണ്‍

കുഴൂര്‍ വിത്സണ്‍

കവി, ബ്ലോഗര്‍, ഗ്രന്ഥകാരന്‍, മാദ്ധ്യമപ്രവര്‍ത്തകന്‍ @ തത്സമയം ഓണ്‍ലൈന്‍


Top Stories
Share it
Top