മാതാവുമായുള്ള ആത്മബന്ധം വരച്ചുകാണിക്കുന്നുണ്ട് പുസ്തകത്തിൽ. എന്റെ മാതാവിൽ കണ്ട അത്രയും സ്‌നേഹം മറ്റാരിലും കാണാൻ കഴിയില്ല. അമ്മയുടെ സ്‌നേഹത്തിനും കാരുണ്യത്തിനും മറ്റൊന്നുമില്ലെന്നും അദ്ദേഹം ഓർമിക്കുന്നുണ്ട്.

അമ്മയാണു സ്നേഹം : ഷെയ്ഖ് മുഹമ്മദിന്റെ ആത്മകഥ പുറത്തിറങ്ങി

Published On: 14 Jan 2019 1:11 PM GMT
അമ്മയാണു സ്നേഹം : ഷെയ്ഖ് മുഹമ്മദിന്റെ ആത്മകഥ പുറത്തിറങ്ങി

ദുബൈ: യു.എ.ഇ ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് തന്റെ ആത്മകഥ പുസ്തകരൂപത്തിൽ പുറത്തിറങ്ങി. കിസ്സത്തീ ( എന്റെ കഥ) എന്ന നാമത്തിലിറങ്ങിയ ആത്മകഥയിൽ അദ്ദേഹം തന്റെ കുടുംബത്തെക്കുറിച്ചും മരുഭൂമിയിലെ ജീവിതത്തെപറ്റിയും ശീതീകരണ സംവിധാനത്തിന് മുമ്പുള്ള ഭരണത്തെക്കുറിച്ചും പറയുന്നു. താൻ നടത്തിയ ദീർഘദൂര വിമാനയാത്രകളെക്കുറിച്ചും അദ്ദേഹം പരാമർശിക്കുന്നുണ്ട്.

അറിയപ്പെടുന്ന കവിയും തത്വചിന്തകനുമായ ഇദ്ദേഹത്തിന്റെ നിരവധി രചനകൾ മുമ്പും പുസ്തകങ്ങളായി ഇറങ്ങിയിട്ടുണ്ട്. എന്നാൽ അവയിൽ നിന്നെല്ലാം വ്യത്യസ്തമായി അദ്ദേഹത്തിന്റെ പൂർവ്വ കാല സ്മരണകളും ചിന്തകളും കൊണ്ട് സമ്പുഷ്ടമാണ് ഈ ആത്മകഥ.

മാതാവുമായുള്ള ആത്മബന്ധം വരച്ചുകാണിക്കുന്നുണ്ട് പുസ്തകത്തിൽ. എന്റെ മാതാവിൽ കണ്ട അത്രയും സ്‌നേഹം മറ്റാരിലും കാണാൻ കഴിയില്ല. അമ്മയുടെ സ്‌നേഹത്തിനും കാരുണ്യത്തിനും മറ്റൊന്നുമില്ലെന്നും അദ്ദേഹം ഓർമിക്കുന്നുണ്ട്.

ഇത്തിരി അറിവും ഒത്തിരി സ്‌നേഹവും എന്ന് തുടങ്ങുന്ന പുസ്തകത്തിൽ 50 വർഷ സേവനം പൂർത്തിയാക്കുന്ന ഷെയ്ഖ് മുഹമ്മദ് അദ്ദേഹത്തിന്റെ 50 വർഷ ജീവിതം തുറന്നുകാണിക്കുന്നുണ്ട്. രാജ്യത്തിന്റെ തലമുറകൾക്ക് പ്രചോദനമാവുന്ന അദ്ദേഹത്തിന്റെ അനുഭവങ്ങളിലേക്ക് ഒരെത്തിനോട്ടമാണ് കിസ്സത്തീ.

Top Stories
Share it
Top