റിസര്‍വ്വ് ബാങ്കിന്റെ പരമാധികാരം അംഗീകരിക്കുന്നു: കേന്ദ്രം

ആർ.ബി.​ഐയും കേന്ദ്രസർക്കാറും തമ്മിൽ നടത്തുന്ന ചർച്ചകളുടെ വിശദാംശങ്ങൾ പരസ്യപ്പെടുത്തുന്നത് ഉചിതമല്ല​. സമ്പദ്​വ്യവസ്ഥയിലെ പ്രശ്​നങ്ങൾ പരിഹരിക്കാൻ ആർ.ബി.​ഐയുമായുള്ള ചർച്ചകൾ തുടരുമെന്നും മന്ത്രാലയം വ്യക്​തമാക്കി.

റിസര്‍വ്വ് ബാങ്കിന്റെ പരമാധികാരം അംഗീകരിക്കുന്നു: കേന്ദ്രം

ന്യൂഡൽഹി: ആർ.ബി.​എയുടെ സ്വയംഭരണാധികാരത്തെ മാനിക്കുന്നുവെന്ന് ​കേന്ദ്ര ധനമന്ത്രാലയം. ആർ.ബി.ഐയും കേന്ദ്രസർക്കാറും തമ്മിൽ അഭിപ്രായം വ്യത്യാസം രൂക്ഷമായ പശ്ചാത്തലത്തിലാണ് ധനമന്ത്രാലയത്തി​​​ൻറ പ്രസ്​താവന.

റിസർവ്​ ബാങ്കി​​ന്റെ സ്വയംഭരണാധികാരത്തെ കുറിച്ച്​ ആർ.ബി.​ഐ ആക്​ടിൽ തന്നെ വ്യക്​തമാക്കിയിട്ടുണ്ട്​. അതി​ന്റെ കേന്ദ്രസർക്കാർ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ആർ.ബി.​ഐയും കേന്ദ്രസർക്കാറും പൊതുജനതാൽപര്യം മുൻ നിർത്തിയാണ്​ പ്രവർത്തിക്കേണ്ടത്​. ഇതിനൊപ്പം സമ്പദ്​വ്യവസ്ഥയെ കൂടി പരിഗണിക്കണമെന്നും ധനമന്ത്രാലയം പ്രസ്​താവനയിൽ പറയുന്നു.

ആർ.ബി.​ഐയും കേന്ദ്രസർക്കാറും തമ്മിൽ നടത്തുന്ന ചർച്ചകളുടെ വിശദാംശങ്ങൾ പരസ്യപ്പെടുത്തുന്നത് ഉചിതമല്ല​. സമ്പദ്​വ്യവസ്ഥയിലെ പ്രശ്​നങ്ങൾ പരിഹരിക്കാൻ ആർ.ബി.​ഐയുമായുള്ള ചർച്ചകൾ തുടരുമെന്നും മന്ത്രാലയം വ്യക്​തമാക്കി. അതേസമയം, പ്രതിസന്ധിക്കിടെ നവംബർ 19ന്​ ആർ.ബി.​ഐ ബോർഡ്​ യോഗം വിളിച്ചിട്ടുണ്ട്​.

Read More >>