ചെറിയ വലിയ ചിരട്ടക്കാര്യം; ആമസോണിൽ ചിരട്ടയ്ക്ക് 1365 രൂപ! ചകിരി നാരിന് 199

ചിരകിയ തേങ്ങയ്ക്ക് 250 ഗ്രാമിന് 150 രൂപയും. കരിക്കിൻ വെള്ളത്തിന് 320 മില്ലിക്ക് 450 രൂപ. രണ്ട് അടി വളർച്ചയെത്തിയ തെങ്ങിൻ തൈക്ക് വില 500 രൂപയാണ്.

ചെറിയ വലിയ ചിരട്ടക്കാര്യം;  ആമസോണിൽ ചിരട്ടയ്ക്ക് 1365 രൂപ! ചകിരി നാരിന് 199

മുംബൈ: ഉപയോഗത്തിനു ശേഷം നിങ്ങൾ വെറുതെ വലിച്ചെറിയുന്ന തേങ്ങയുടെ ചിരട്ടയ്ക്ക് എത്രയാണ് വില എന്നറിയുമോ ആമസോൺ പറയുന്നു 1365 രൂപ. ചിരട്ട മാത്രമല്ല ചകിരി നാര്,കൊപ്ര, ചകിരി സ്‌ക്രബ്ബർ, തേങ്ങാപ്പൊടി എന്നിവ തുടങ്ങി തെങ്ങിൻ തൈ വരെയുണ്ട് വില്പനയ്ക്ക്. പ്രമുഖ ഓൺലൈൻ വ്യപാര സൈറ്റായ ആമസോണിലാണ് ഇത്രയും ഉല്പന്നങ്ങൾ വിൽപനയ്ക്കുള്ളത്.

നാച്ചുറൽ കോക്കനട്ട് ഷെൽ എന്ന നമ്മുടെ സ്വന്തം ചിരട്ട അടുത്തിടെ ആമസോൺ വിറ്റത് 1365 രൂപയ്ക്കാണ്. എന്നാൽ യഥാർത്ഥവില 3000 രൂപയാണ് വിലക്കിഴിവോടെയാണ് ഇത് 1365 രൂപയ്ക്ക് വിറ്റത്.

നൂറു ഗ്രാം ചകിരി നാരിന്റെ പാക്കറ്റ് വില 199 രൂപയാണ്.400 ഗ്രാം കൊപ്രയ്ക്ക് വില് 189 രൂപ, ചകിരി സ്‌ക്രബ്ബർ ഒന്നിന് വില 105 രൂപയും ഒരു കിലോ ചകിരിക്ക് 199 രൂപയുമാണ് വില. തേങ്ങാപൊടിക്ക് 400 ഗ്രാമിന് 189 രൂപ,ആറെണ്ണമുള്ള ചകിരി സ്‌ക്രബർ സ്‌പോഞ്ചിന് 270 രൂപയാണ്. ചൂലിന്റെ വില 249, ചിരകിയ തേങ്ങയ്ക്ക് 250 ഗ്രാമിന് 150 രൂപയും. കരിക്കിൻ വെള്ളത്തിന് 320 മില്ലിക്ക് 450 രൂപ. രണ്ട് അടി വളർച്ചയെത്തിയ തെങ്ങിൻ തൈക്ക് വില 500 രൂപയാണ്.

ഇതിനെല്ലാം ഉപരിയായി ചിരട്ടയിൽ നിർമ്മിച്ച മറ്റു വസ്തുക്കൾക്കും ആവശ്യക്കാരുണ്ട്. ചിരട്ടയിൽ നിർമ്മിച്ച പാത്രത്തിനും സ്പൂണിനും വിലക്കിഴിവോടെ 699 രൂപയാണ്. കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ എന്നവയ്ക്കും വൻ ഡിമാന്റാണ്.

Read More >>