ധനം റീടെയില്‍ ആന്‍ഡ് ബ്രാന്‍ഡ് സംഗമവും അവാര്‍ഡ്‌നിശയും 2019 മാര്‍ച്ച് 14ന് കൊച്ചിയില്‍

റീടെയിലര്‍ ഓഫ് ദി ഇയര്‍ 2018 പുരസ്‌കാരം ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനും കേരള റീടെയിലര്‍ ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ 2018 പുരസ്‌കാരം ജോസ്‌കോ ജൂവല്ലേഴ്‌സിനും ഉള്‍പ്പെടെ ഏഴ് അവാര്‍ഡുകള്‍ ചടങ്ങില്‍ സമ്മാനിക്കും

കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റീടെയില്‍, ബ്രാന്‍ഡ് സംഗമവും അവാര്‍ഡ്‌നിശയും മാര്‍ച്ച് 14-ന് കൊച്ചി ലെ മെറിഡിയനില്‍ നടക്കും. ധനം ബിസിനസ് മാഗസിന്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷം സംഘടിപ്പിക്കുന്ന സമിറ്റില്‍ പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ ബിഗ് ബാസ്‌കറ്റ് ഡോട്ട് കോമിന്റെ സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ ഹരി മേനോന്‍ മുഖ്യാതിഥിയാകും.

ഐഐഎം അഹമ്മദാബാദിലെ മുന്‍ മാര്‍ക്കറ്റിംഗ് പ്രൊഫസര്‍ പ്രൊഫ. ഏബ്രഹാം കോശി മുഖ്യ പ്രഭാഷണം നടത്തും. മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ എം പി അഹമ്മദ്, ഗൂഗ്ള്‍ മാര്‍ക്കറ്റിംഗ് സൊലൂഷന്‍സ് ഇന്ത്യ ഗ്രോത്ത് പ്രോഗ്രാംസ് ഹെഡ് സ്വപ്‌നില്‍ മറാത്തെ, ഇന്ത്യന്‍ ഓയ്ല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സ്‌റ്റേറ്റ് ഹെഡും ചീഫ് ജനറല്‍ മാനേജരുമായ പി.എസ് മണി, റിസള്‍ട്ട്‌സ് കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് സിഇഒ ടിനി ഫിലിപ്പ്, വികെസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ വി. നൗഷാദ്, ഫ്രാഞ്ചൈസിംഗ് റൈറ്റ് വേ സ്ഥാപകനും സിഇഒയുമായ ഡോ. ചാക്കോച്ചന്‍ മത്തായി എന്നിവര്‍ പ്രഭാഷണം നടത്തും.

ഈസ്‌റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍, ഐഐഎം കോഴിക്കോട് അസോസിയേറ്റ് പ്രൊഫസര്‍ പ്രൊഫ. ജോഷി ജോസഫ് എന്നിവര്‍ പാനല്‍ ചര്‍ച്ചകള്‍ നിയന്ത്രിക്കുന്ന രണ്ട് പാനല്‍ ചര്‍ച്ചകള്‍ സമിറ്റിലുണ്ടാകും.

അജ്മല്‍ ബിസ്മി ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ വി എ അജ്മല്‍, സിവ മെറ്റേണിറ്റി വെയര്‍ സാരഥി മെയ് ജോയ്, കൊട്ടാരം ട്രേഡിംഗ് കമ്പനി മാനേജിംഗ് ഡയറക്റ്റര്‍ ആന്റണി കൊട്ടാരം, ബ്രാഹ്മിന്‍സ് ഫുഡ്‌സിന്റെ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ശ്രീനാഥ് വിഷ്ണു, റെയ്മണ്ട് ലിമിറ്റഡ് റീറ്റെയ്ല്‍ സൗത്ത് ഇന്ത്യ ഹെഡ് ശശീന്ദ്രന്‍ നായര്‍, ഇന്‍ഡസ് മോട്ടോര്‍ കമ്പനി െ്രെപവറ്റ് ലിമിറ്റഡ് ഡയറക്റ്റര്‍ അഫ്ദല്‍ അബ്ദുള്‍ വഹാബ്, ബൈഫ ഡ്രഗ് ലബോറട്ടറീസ് െ്രെപവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ അജയ് ജോര്‍ജ് വര്‍ഗീസ്, ലൂക്കര്‍ ഇലക്ട്രിക് ടെക്‌നോളജീസ് െ്രെപവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ ജ്യോതിഷ് കുമാര്‍, സെക്യുറ ഡെവലപ്പേഴ്‌സ് മാനേജിംഗ് ഡയറക്റ്റര്‍ എം എ മെഹബൂബ് തുടങ്ങിയവര്‍ പാനല്‍ ചര്‍ച്ചകളില്‍ സംബന്ധിക്കും.

അവാര്‍ഡ് നിശയിലെ മുഖ്യാകര്‍ഷണം ബ്രാന്‍ഡിംഗ്, കണ്‍സള്‍ട്ടിംഗ് രംഗത്തെ പ്രമുഖനായ പുഷ് ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ വി എ ശ്രീകുമാര്‍ മേനോന്റെ പ്രഭാഷണമായിരിക്കും.

അവാര്‍ഡ് നിശയില്‍ വെച്ച് റീടെയിലര്‍ ഓഫ് ദി ഇയര്‍ 2018 പുരസ്‌കാരം ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് സമ്മാനിക്കും. കേരള റീടെയിലര്‍ ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ 2018 ന് അര്‍ഹമായിരിക്കുന്നത് ജോസ്‌കോ ജൂവല്ലേഴ്‌സാണ്.

മറ്റ് പുരസ്‌കാരങ്ങള്‍: റെയ്മണ്ട് (ഫ്രാഞ്ചൈസി ബ്രാന്‍ഡ് ഓഫ് ദി ഇയര്‍), സപ്ലൈകോ (എഫ് എം സി ജി റീറ്റെയ്‌ലര്‍ ഓഫ് ദി ഇയര്‍), സ്വിസ് ടൈം ഹൗസ് (ബെസ്റ്റ് റീറ്റെലര്‍ 2018 - ലക്ഷ്വറി പ്രോഡക്റ്റ്‌സ്), ഇന്‍ഡസ് മോട്ടോഴ്‌സ് (ബെസ്റ്റ് റീറ്റെയ്‌ലര്‍ 2018 - ഓട്ടോമൊബീല്‍സ്), ഡോ. ചാക്കോച്ചന്‍ മത്തായി ( എക്‌സലന്‍സ് ഇന്‍ റീറ്റെയ്ല്‍ മെന്ററിംഗ്)

Next Story
Read More >>