നിങ്ങള്‍ മനസ്സില്‍ വിചാരിച്ചാല്‍, അത് ഫേസ്ബുക്ക് പോസ്റ്റില്‍ കാണും

ശരീരത്തിൽ ഉപകരണം ഘടിപ്പിച്ച് മനസ്സിൽ സ്വയം സംസാരിച്ചുകൊണ്ട് ടൈപ്പ് ചെയ്യാൻ സാധിക്കും. ഇതുപ്രകാരം 1000 വാക്കുകളുപയോഗിച്ച് മിനിറ്റിൽ 100 വാക്കുകൾ ഡീകോഡ് ചെയ്‌തെടുക്കാമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ

നിങ്ങള്‍ മനസ്സില്‍ വിചാരിച്ചാല്‍, അത് ഫേസ്ബുക്ക്  പോസ്റ്റില്‍ കാണും

വാഷിങ്ടൺ: എന്ത് പോസ്റ്റ് ചെയ്യാനാണ് മനസ്സിൽ വിചാരിച്ചത് ഇനിയത് ഫേസ്ബുക്ക് തനിയെ ചെയ്‌തോളും. ചുരുക്കി പറഞ്ഞാൽ നിങ്ങൾ മനസ്സിൽ കാണുന്ന പോസ്റ്റ് ഫേസ്ബുക്ക് പോസ്റ്റിക്കോളുമെന്ന് സാരം. ഉപഭോക്താക്കളുടെ മനസ്സുകൊണ്ട് ടൈപ്പ് ചെയ്യാൻ സാധിക്കുന്ന ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫേസ് അവാ ബി.സി.ഐ എന്ന പദ്ധതിലൂ

ടെ ബ്രെയിൻ കമ്പ്യൂട്ടർ ഓഗ്മെന്റ് റിയാലിറ്റി ഉപകരണമാണ് മനസ്സുവായിച്ച് പോസ്റ്റിടാൻ ഫേസ്ബുക്ക് തയ്യാറാക്കുന്നത്. ഇതിനായി കാലിഫോർണിയ, സാൻഫ്രാൻസിസ്‌കോ സർവ്വകലാശാലകളിലെ ഗവേഷകരുടെ സഹായവും ഫേസ്ബുക്ക് തേടിയിട്ടുണ്ട്.

ശരീരത്തിൽ ഉപകരണം ഘടിപ്പിച്ച് മനസ്സിൽ സ്വയം സംസാരിച്ചുകൊണ്ട് ടൈപ്പ് ചെയ്യാൻ സാധിക്കും. ഇതുപ്രകാരം 1000 വാക്കുകളുപയോഗിച്ച് മിനിറ്റിൽ 100 വാക്കുകൾ ഡീകോഡ് ചെയ്‌തെടുക്കാമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. എന്നാൽ ഇതുവഴി ചെറിയ വാചകങ്ങൾ മാത്രമാണ് ഇതുവരെ ഡീകോഡ് ചെയ്യാൻ സാധിച്ചിട്ടുള്ളു. എന്നാൽ ഉടൻ തന്നെ വലിയ വാചകങ്ങൾ ഡീകോഡ് ചെയ്യാനാവുമെന്നാണ് ഗവേഷകർ പറയുന്നത്.

Read More >>