2002 മുതലാണ് ഗർഷോം പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയത്. ടോക്കിയോയിൽ ഈ വർഷം നടക്കുന്ന ഗർഷോം അവാർഡ് ദാനച്ചടങ്ങുകൾക്കു ആതിഥ്യമരുളുന്നത് ജപ്പാനിലെ മലയാളി കൂട്ടായ്മയായ ‘നിഹോൺ കൈരളി’ യാണ്‌.

പ്രവാസി പ്രതിഭകള്‍ക്കായുള്ള ഗര്‍ഷോം പുരസ്ക്കാരങ്ങള്‍ ശനിയാഴ്ച്ച സമ്മാനിക്കും ; നോര്‍വീജിയന്‍ മലയാളി അസ്സോസിയേഷനും അംഗീകാരം

Published On: 2018-10-11 10:26:44.0
പ്രവാസി പ്രതിഭകള്‍ക്കായുള്ള ഗര്‍ഷോം  പുരസ്ക്കാരങ്ങള്‍ ശനിയാഴ്ച്ച സമ്മാനിക്കും ; നോര്‍വീജിയന്‍ മലയാളി അസ്സോസിയേഷനും അംഗീകാരംഗർഷോം പുരസ്‌കാരങ്ങൾ

ടോക്കിയോ, ജപ്പാൻ: ബംഗളരു ആസ്ഥാനമായ ഗർഷോം ഫൌണ്ടേഷൻ ഏര്‍പ്പെടുത്തിയ ഗര്‍ഷോം പ്രവാസി പുരസ്ക്കാരങ്ങള്‍ ശനിയാഴ്ച്ച ടോക്കിയോയില്‍ വച്ച് വിതരണം ചെയ്യും.

പി കെ അബ്ദുള്ള കോയ (അബുദാബി ), ജോ മാത്യൂസ് (അമേരിക്ക), പ്രൊഫ. ഡോ. ശക്തികുമാർ (ജപ്പാൻ), അബ്ദുൽ ലത്തീഫ് (സൗദി അറേബ്യ), ഡോ. സോണി സെബാസ്റ്റ്യൻ (കുവൈറ്റ്), സുനീഷ് പാറക്കൽ (ജപ്പാൻ), ശില്പ രാജ് (അമേരിക്ക), സ്റ്റീഫൻ അനത്താസ് (സിങ്കപ്പൂർ), അനിൽ രാജ് മങ്ങാട്ട് (ജപ്പാൻ), ഇഗ്‌നേഷ്യസ് സെബാസ്റ്റ്യൻ (മലേഷ്യ), പോൾ പുത്തൻപുരയ്ക്കൽ (ഫിലിപ്പൈൻസ്) എന്നിവർക്ക് പതിമ്മൂന്നാമത് ഗർഷോം പുരസ്‌കാരങ്ങൾ സമ്മാനിക്കും. 2018 ലെ മികച്ച പ്രവാസി മലയാളി സംഘടനയ്ക്കുള്ള പുരസ്‌കാരത്തിന് നോർവേയിലെ നോർവീജിയൻ മലയാളി അസ്സോസിയേഷനെയും (നന്മ) തിരഞ്ഞെടുത്തു.

ഹാബിറ്റാറ് ഫോർ ഹ്യൂമാനിറ്റി ഇന്റർനാഷണൽ ഏഷ്യ പസിഫിക് ഡയറക്ടർ ജോസഫ് സ്കറിയ ജൂനിയർ (ഫിലിപ്പീൻസ്) ചെയർമാനായ സമിതിയാണ് ഈ വർഷത്തെ അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

ടോക്യോയിലെ ടോക്കിയു ഹോട്ടലിൽ ഒക്ടോബർ 13 നു (ശനിയാഴ്ച) രാവിലെ 11 നു നടക്കുന്ന ചടങ്ങിൽ ജപ്പാൻ പാർലമെൻറ് അംഗംനഖമുര റികാക്കോ എം പി പുരസ്‌കാരങ്ങൾ സമ്മാനിക്കും. ചടങ്ങിൽ ഇന്ത്യൻ എംബസി സാംസ്‌കാരിക വിഭാഗം ഡയറക്ടർ സിദ്ധാർഥ് സിംഗ്, ആസ്ട്രേലിയയിലെ പ്രഥമ മലയാളി ജനപ്രതിനിധി ടോം ജോസഫ്, സാകെ ചോയിലെ മുൻ എം.എൽ.എ ഷിഗെക്കി സോമയ്യ, ഒസാക്കയിലെ ടൈറ്റമാ പ്രസിഡന്റ് ടാഡാഷി അവാസൂ, യമഹാച്ചി കെമിക്കൽ കമ്പനി സ്ഥാപകൻ ശ്രീ. ടെറ്റ് സുയുകി, ജോളി തടത്തിൽ ജർമനി, ജപ്പാനിലെ മലയാളി സംഘടനയായ നിഹോൺ കൈരളി സ്ഥാപക അംഗം സുരേഷ് ലാൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുമെന്ന് ഗർഷോം ഫൌണ്ടേഷൻ പ്രസിഡന്റ് ജിൻസ് പോൾ അറിയിച്ചു.

2002 മുതലാണ് ഗർഷോം പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയത്. ടോക്കിയോയിൽ ഈ വർഷം നടക്കുന്ന ഗർഷോം അവാർഡ് ദാനച്ചടങ്ങുകൾക്കു ആതിഥ്യമരുളുന്നത് ജപ്പാനിലെ മലയാളി കൂട്ടായ്മയായ 'നിഹോൺ കൈരളി' യാണ്‌.

Top Stories
Share it
Top