മാരുതി സുസുക്കി ഇന്ത്യ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു

വാഹന വിപണിയിൽ കനത്ത പ്രതിസന്ധി നേരിടുന്നതാണ് ഈ മേഖലയിലെ തൊഴിൽ വെട്ടിക്കുറയ്ക്കലിന് ഇടയാക്കിയത്. 2012നു ശേഷം ആദ്യമായാണ് കാർ വിൽപനയിൽ വലിയ ഇടിവ് റിപ്പോർട്ടു ചെയ്യുന്നത്.

മാരുതി സുസുക്കി ഇന്ത്യ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു

ന്യൂഡൽഹി: വാഹന വില്പനയിലെ പ്രതിസന്ധി തൊഴിൽ മേഖലയെ ബാധിക്കുന്നു. രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ജീവനക്കാരെ പിരിച്ചു വിടുന്നു. കമ്പനി ഏപ്രിൽ മുതലാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ തുടങ്ങിയത്. ജൂൺ 30 വരെയുള്ള ആറുമാസത്തിനുള്ളിൽ ശരാശരി 18,845 താല്കാലിക ജീവനക്കാരാണ് മാരുതിയിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ 1,181 പേരുടെ കുറവാണുള്ളത്. അതായത് 6 ശതമാനത്തിന്റെ ഇടിവ്. മാന്ദ്യം മാറുന്നത് വരെ പുതിയ നിയമനം ഉണ്ടാവില്ലെന്നാണ് കമ്പനി അധികൃതർ നൽകുന്ന സൂചന.

ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് 2019 ജൂലൈയിൽ 7.51 ശതമാനമായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ തൊഴിലില്ലായ്മ നിരക്ക് 5.66 ശതമാനമായിരുന്നു. ഇന്ത്യയിൽ തൊഴിലില്ലായ്മ ശക്തമായി പിടിമുറുക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

വാഹന വിപണിയിൽ കനത്ത പ്രതിസന്ധി നേരിടുന്നതാണ് ഈ മേഖലയിലെ തൊഴിൽ വെട്ടിക്കുറയ്ക്കലിന് ഇടയാക്കിയത്. 2012നു ശേഷം ആദ്യമായാണ് കാർ വിൽപനയിൽ വലിയ ഇടിവ് റിപ്പോർട്ടു ചെയ്യുന്നത്.

Read More >>