ഇന്ത്യയില്‍ 1,400 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി ഒയോ

നിലവില്‍ ഇന്ത്യയിലെ 259 ഇന്ത്യന്‍ നഗരങ്ങളിലെ 8,700 കെട്ടിടങ്ങളിലായി 1,73,000 മുറികള്‍ ഒയോ പ്ലാറ്റ്ഫോമിലുണ്ട്. നേപ്പാളിലെ 15 നഗരങ്ങളിലേക്കും ഈ വര്‍ഷം തന്നെ ഒയോ ബിസിനസ് വ്യാപിപ്പിക്കും.

ഇന്ത്യയില്‍ 1,400 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി ഒയോ

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഹോട്ടല്‍ സേവനദാതാക്കളായ ഒയോ ഇന്ത്യയില്‍ 1,400 കോടി രൂപയുടെ നിക്ഷേപ പദ്ധതിക്ക് തയ്യാറെടുക്കുന്നു. സാങ്കേതികവിദ്യയെ കൂടുതല്‍ വിപുലീകരിക്കുക, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലാണ് ഒയോ ഹോട്ടല്‍സ് ആന്റ് ഹോംസ് നിക്ഷേപം നടത്തുന്നത്.

നിലവില്‍ ഇന്ത്യയിലെ 259 ഇന്ത്യന്‍ നഗരങ്ങളിലെ 8,700 കെട്ടിടങ്ങളിലായി 1,73,000 മുറികള്‍ ഒയോ പ്ലാറ്റ്ഫോമിലുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് പത്ത് രാജ്യങ്ങളിലെ 500 നഗരങ്ങളില്‍ ഒയോ സജീവമാണ്. നേപ്പാളിലെ 15 നഗരങ്ങളിലേക്കും ഈ വര്‍ഷം തന്നെ ഒയോ ബിസിനസ് വ്യാപിപ്പിക്കും. കമ്പനിയുടെ പ്രധാന ബിസിനസ് സംരംഭമായ ഹോട്ടല്‍ ശൃംഖലയോടൊപ്പം കോ- ലിവിങ് സ്പേസ് രംഗത്തും ഒയോയുടെ സാന്നിദ്ധ്യമുണ്ട്.

ഈ വര്‍ഷം കോ- ലീവിങ് സ്പേസ് വിഭാഗത്തില്‍ കൂടുതല്‍ വിപുലീകരണം നടത്താനും കോ-വര്‍ക്കിങ് സ്പേസ്, ക്ലൗഡ് കിച്ചണ്‍ സ്പേസ് തുടങ്ങിയ മേഖലകളിലേക്കു ബിസിനസ് വിപുലീകരിക്കാനും ഒയോ പദ്ധതിയിടുന്നു.

ഒയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസ് കളക്ഷന്‍ ഒ- ഹോട്ടല്‍സ് എന്ന പേരില്‍ പുതിയ ബ്രാന്‍ഡിന് തുടക്കം കുറിക്കും. ഒയോയുടെ പ്രധാന ബിസിനസ് വിഭാഗമായ ബജറ്റ് ഹോട്ടല്‍ സേവനങ്ങള്‍ ഈ പുതിയ ബ്രാന്‍ഡിന് കീഴിലേക്ക് മാറ്റും.

Read More >>