ഉപഭോക്താക്കളെ വട്ടം കറക്കാന്‍ വീണ്ടും എസ്.ബി.ഐ

11 കമ്പനികളുടെ നിഷ്‌ക്രിയ ആസ്തി വില്‍പ്പന നടത്തും. ഇതുവഴി വായ്പാ ഇനത്തില്‍ തിരികെ ലഭിക്കാനുള്ള 1019 കോടി രൂപ സമാഹരിക്കാനാണ് ബാങ്കിന്റെ നീക്കം. ഇതിനായ നവംബര്‍ 22ന് ഇ-ലേലം നടത്തുമെന്നും ബാങ്ക് അറിയിച്ചു. ഇതിനായുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 11 കമ്പനികളില്‍ ജാന്‍കി ക്രോപ്സ് ലിമിറ്റഡാണ് മുന്‍പന്തിയിലുള്ളത്.

ഉപഭോക്താക്കളെ വട്ടം കറക്കാന്‍ വീണ്ടും എസ്.ബി.ഐ

ന്യൂഡല്‍ഹി: ഡിസംബര്‍ ഒന്നു മുതല്‍ ബാങ്കിങ് സേവനങ്ങള്‍ വെട്ടിചുരുക്കുമെന്ന് എസ്.ബി.ഐ. ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ അധികൃതര്‍ ഇക്കാര്യം കുറിച്ചത്. മൊബൈല്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാത്ത ഉപഭോക്താക്കള്‍ക്ക് ഇനിമുതല്‍ നെറ്റ് ബാങ്കിങ്ങ് സൗകര്യം ഉണ്ടാകില്ല.

നേരത്തെ, എ.ടി.എമ്മുകളില്‍ നിന്നും ഒരു ദിവസം പിന്‍വലിക്കാവുന്ന പരമാവധി തുക കുറച്ചു. ക്ലാസിക്ക്, മാസ്ട്രോ ഡബിറ്റ് കാര്‍ഡുള്ള ഉപഭോക്താക്കള്‍ക്ക് ഒരു ദിവസം 40,000 രൂപ വരെ പിന്‍വലിക്കാമായിരുന്നു. എന്നാല്‍ ഒക്ടോബര്‍ 31 മുതല്‍ ഇത് 20,000 രൂപയായി ചുരുക്കി. കൂടുതല്‍ തുക പിന്‍വലിക്കേണ്ടവര്‍ക്ക് ഈ സൗകര്യമുള്ള കാര്‍ഡും ബാങ്ക് നല്‍കും. എ.ടി.എമ്മുകള്‍ കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് ബാങ്കിന്റെ വിശദീകരണം.

11 കമ്പനികളുടെ നിഷ്‌ക്രിയ ആസ്തി വില്‍പ്പന നടത്തും. ഇതുവഴി വായ്പാ ഇനത്തില്‍ തിരികെ ലഭിക്കാനുള്ള 1019 കോടി രൂപ സമാഹരിക്കാനാണ് ബാങ്കിന്റെ നീക്കം. ഇതിനായ നവംബര്‍ 22ന് ഇ-ലേലം നടത്തുമെന്നും ബാങ്ക് അറിയിച്ചു. ഇതിനായുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 11 കമ്പനികളില്‍ ജാന്‍കി ക്രോപ്സ് ലിമിറ്റഡാണ് മുന്‍പന്തിയിലുള്ളത്.

592.53 കോടി രൂപയാണ് കമ്പനിയുടെ കിട്ടാകടം. വെന്യൂസ് റമഡീസ് ലിമിറ്റഡ് 83.01, എസ്.ബി.എസ് ട്രാന്‍സ്പോള്‍ ലോജിസ്റ്റിക്ക്സ് പ്രൈ ലിമിറ്റഡ് 63.36, ആര്‍.എസ് ലുദ് എജ്യുക്കേഷന്‍ ട്രസ്റ്റ് 60.62, നിലാചല്‍ അയേണ്‍ ആന്റ് പവര്‍ ലിമിറ്റഡ് 52.41 ശ്രീ ബാല്‍ മുരുക് പോളിപ്ലാസ്റ്റ് 50.12കോടി രൂപയാണ് കിട്ടാകടമായുള്ളതെന്നും ബാങ്ക് അറിയിച്ചു. മറ്റു ബാങ്കുകളുടെ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല.

Read More >>