ചൈനയിലെന്താ ചെലവ് !

ഏഷ്യയിലെ ഏറ്റവും ചെലവേറിയ നഗരം ചൈനയിലെ ഷാങ്ഹായ്.ബാങ്ക് ജുലിയസ് ആന്‍ഡ് കമ്പനിസിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ചൈനയിലെ ഹോങ്കോങ് പട്ടികയില്‍ മൂന്നാം സ്ഥാനവും മലേഷ്യ പട്ടികയില്‍ രണ്ടാം സ്ഥാനവുംനേടി.

ചൈനയിലെന്താ ചെലവ് !

മുംബൈ: ഏഷ്യയിലെ ഏറ്റവും ചെലവേറിയ നഗരം ചൈനയിലെ ഷാങ്ഹായ്.ബാങ്ക് ജുലിയസ് ആന്‍ഡ് കമ്പനിസിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ചൈനയിലെ ഹോങ്കോങ് പട്ടികയില്‍ മൂന്നാം സ്ഥാനവും മലേഷ്യ പട്ടികയില്‍ രണ്ടാം സ്ഥാനവുംനേടി.

ഏറ്റവും കുറവ് ചെലവുള്ള നഗരം ക്വാലലംപുര്‍ ആണ്. ഹോങ്കോങ്, സിങ്കപ്പൂര്‍, ഷാങ്ഹായ്, മുംബൈ, ക്വലലംപുര്‍, ബാങ്കോങ്, ടോക്യോ എന്നിവയുള്‍പ്പടെ പതിനൊന്ന് ഏഷ്യന്‍ പ്രദേശങ്ങളിലെ 22 ഉല്പന്നങ്ങള്‍, സേവനങ്ങള്‍,വില സൂചിക, ജീവിത നിലവാരം എന്നിവ വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കിയത്. പുരുഷന്‍മാര്‍ക്കാവശ്യമുള്ള ഉല്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്നത് ജക്കാര്‍ത്തയിലും സ്ത്രീകളുടേത് മുംബൈയിലുമാണ്.

വസ്തുവകകള്‍ക്ക് വന്‍തുക ചെലവാകുന്നത് ഹോങ്കോങിലാണ്. ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ സാന്നിദ്ധ്യമുണ്ട്. മുംബൈയാണ് പട്ടികയില്‍ എട്ടാം സ്ഥാനത്ത് ഇടം നേടിയത്.

Read More >>