നാല് മില്‍ക്ക് ഡ്രിങ്കുകളുമായി ഐടിസി

പാലിന് ഏറെ പ്രാധാന്യം നല്‍കുന്ന ഇന്ത്യന്‍ ഉപഭോക്താവിന് ആസ്വാദ്യകരമായ വിവിധ രുചികളില്‍ പാലുല്‍പ്പന്നങ്ങള്‍ നല്‍കുന്നതിന് ലക്ഷ്യമിട്ടാണ് സണ്‍ഫീസ്റ്റ് വണ്ടേഴ്‌സ് മില്‍ക്ക് ശ്രേണിയില്‍ ഫ്രൂട് ആന്‍ഡ് മില്‍ക്ക് മാംഗോ, ഫ്രൂട് ആന്‍ഡ് മില്‍ക്ക് മിക്‌സഡ് ഫ്രൂട്, ഷേക്‌സ് വിഭാഗത്തില്‍ ക്ലാസിക് വാനില, നട്‌ഷേക്‌സ് വിഭാഗത്തില്‍ കേസര്‍ ബദാം എന്നീ നാല് മില്‍ക്ക് ഡ്രിങ്കുകള്‍ വിപണിയിലെത്തിയിരിക്കുന്നത്. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഈ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കഴിഞ്ഞു.

നാല് മില്‍ക്ക് ഡ്രിങ്കുകളുമായി ഐടിസി

കോഴിക്കോട്: റെഡി-റ്റു-ഡ്രിങ്ക് മില്‍ക്ക് ഡ്രിങ്ക് വിപണിയില്‍ നാല് മില്‍ക്ക് ഡ്രിങ്കുകള്‍ അവതരിപ്പിച്ചുകൊണ്ട് ആരോഗ്യകരമായ പാനീയങ്ങളിലേയ്ക്ക് മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്താക്കളിലേയ്‌ക്കെത്താന്‍ ഐടിസി. നിലവില്‍ നെയ്യ്, പൗച്ച് മില്‍ക്ക്, തൈര് എന്നീ വിഭാഗങ്ങളിലുള്ള ഐടിസിയുടെ ക്ഷീരോല്‍പ്പന്നനിരയും ഇതോടെ വികസിക്കുകയാണ്.

പാലിന് ഏറെ പ്രാധാന്യം നല്‍കുന്ന ഇന്ത്യന്‍ ഉപഭോക്താവിന് ആസ്വാദ്യകരമായ വിവിധ രുചികളില്‍ പാലുല്‍പ്പന്നങ്ങള്‍ നല്‍കുന്നതിന് ലക്ഷ്യമിട്ടാണ് സണ്‍ഫീസ്റ്റ് വണ്ടേഴ്‌സ് മില്‍ക്ക് ശ്രേണിയില്‍ ഫ്രൂട് ആന്‍ഡ് മില്‍ക്ക് മാംഗോ, ഫ്രൂട് ആന്‍ഡ് മില്‍ക്ക് മിക്‌സഡ് ഫ്രൂട്, ഷേക്‌സ് വിഭാഗത്തില്‍ ക്ലാസിക് വാനില, നട്‌ഷേക്‌സ് വിഭാഗത്തില്‍ കേസര്‍ ബദാം എന്നീ നാല് മില്‍ക്ക് ഡ്രിങ്കുകള്‍ വിപണിയിലെത്തിയിരിക്കുന്നത്. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഈ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കഴിഞ്ഞു.

ഉന്നത ഗുണനിലവാരത്തിലുള്ളതും വൈവിധ്യമാര്‍ന്നതുമായ ഉല്‍പ്പന്നങ്ങളാല്‍ ഉപഭോക്തൃ സംതൃപ്തി ലക്ഷ്യമിടുന്ന ഐടിസിയുടെ നയത്തിന്റെ ഭാഗമാണ് പുതിയ ഉല്‍പ്പന്നങ്ങളെന്ന് ഐടിസിയുടെ ഫുഡ്‌സ് ഡിവിഷന്‍ സിഇഒ ഹേമന്ത് മാലിക് കൊച്ചിയില്‍ പറഞ്ഞു.

ഐടിസിയക്ക് പഞ്ചാബിലെ കപൂര്‍തലയിലുള്ള അത്യന്താധുനിക ഐസിഎംഎല്‍-ലാണ് (ഇന്റഗ്രേറ്റഡ് കണ്‍സ്യൂമര്‍ ഗുഡ്‌സ് മാനുഫാക്ചറിംഗ് ആന്‍ഡ് ലോജിസ്റ്റിക്‌സ് ഫെസിലിറ്റി) സണ്‍ഫീസ്റ്റ് വണ്ടേഴ്‌സ് മില്‍ക് ശ്രേണിയുടെ ഉല്‍പ്പാദനവും പാക്കിംഗും. ഇവിടെ ഐടിസിക്കുള്ള രാജ്യത്തെ ആദ്യത്തെ മള്‍ട്ടി-കാറ്റഗറി അസെപ്റ്റിക് പെറ്റ് ലൈനിന്റെ മികവിലാണ് പാല്‍, പഴങ്ങള്‍ എന്നിവയോടൊപ്പം തനി പഴക്കഷണങ്ങളും ഡ്രൈഫൂട്‌സ് കഷണങ്ങളും വിത്തുകളും ചേര്‍ത്ത് മില്‍ക്ക് ഡ്രിങ്കുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഐടിസിക്ക് സാധ്യമാകുന്നത്.

200 മില്ലി ബോട്ടിലുകളില്‍ ലഭ്യമായിരിക്കുന്ന സണ്‍ഫീസ്റ്റ് വണ്ടേഴ്‌സ് മില്‍ക്ക് ശ്രേണിയിലെ ഡ്രിങ്കുകളുടെ വിലനിലവാരം സണ്‍ഫീസ്റ്റ് വണ്ടേഴ്‌സ് മില്‍ക്ക് ഫ്രൂട് ആന്‍ഡ് മില്‍ക്ക് മാംഗോ 25 രൂപ, മിക്‌സഡ് ഫ്രൂട് 25 രൂപ, ക്ലാസിക് വാനില 30 രൂപ, കേസര്‍ ബദാം 35 രൂപ.

വടക്കേ അമേരിക്ക, ആഫ്രിക്ക, മിഡ്ല്‍ ഈസ്റ്റ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേയ്ക്ക് ഐടിസി ഫുഡ്‌സിന്റെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യപ്പെടുന്നുമുണ്ട്.

Read More >>