- Sun Feb 24 2019 01:28:57 GMT+0530 (IST)
- E Paper
Download App

- Sun Feb 24 2019 01:28:57 GMT+0530 (IST)
- E Paper
Download App
- .
- .
- .
- .
- .
തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 380 കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലെ ഭൂമി അദാനിയുടെ ഊര്‍ജ്ജ പ്ലാന്റിനായാണ് സര്‍ക്കാര്‍ പിടിച്ചെടുത്തത്. രണ്ടായിരം ഏക്കര്‍ കൃഷിഭൂമിയാണ് ഇതിനായി കര്‍ഷകരില്‍ നിന്നു ഏറ്റെടുത്തത്. 2022 ഓടെ ബംഗ്ലാദേശിലേക്ക് വരെ വൈദ്യുതി വില്‍ക്കാനുള്ള പ്ലാന്റാണ് ഇവിടെ സജ്ജമായിക്കൊണ്ടിരിക്കുന്നത്. 2015 ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ബംഗ്ലാ സന്ദര്‍ശനത്തിലാണ് ഈ നിര്‍ദ്ദേശം ഉയര്‍ന്നു വന്നത്. അന്ന് പ്രധാനമന്ത്രിയെ അനുഗമിച്ച അദാനിക്ക് കരാര്‍ കിട്ടുകയും ചെയ്തു.
അദാനിക്കു വേണ്ടിയല്ലേ, എല്ലാം
കോര്‍പറേറ്റ് കുത്തകകള്‍ക്കു വേണ്ടി തീറെഴുതിയ ഒരു ഗ്രാമമാണ് ഝാര്‍ഖണ്ഡിലെ മാലി. വിളകളാല്‍ സമ്പന്നമായിരുന്ന അവിടം ഇപ്പോള്‍ കര്‍ഷകരുടെ കണ്ണീരു കൊണ്ട് സമൃദ്ധമാണ്. എല്ലാം നഷ്ടപ്പെട്ടവരുടെ ആവലാതികളാണ് ഗ്രാമം നിറയെ. 'ഈ ഭൂമി അദാനിക്ക് കൊടുക്കരുതെന്ന് ഞങ്ങള്‍ യാചിച്ചു പറഞ്ഞതാണ്. ഞങ്ങളുടെ ഭൂമി അവരുടേത് കൂടിയാണെന്ന് സര്‍ക്കാര്‍ പറഞ്ഞു. ഈ ഗ്രാമം നിറയെ പൊലീസുകാരായിരുന്നു' - പ്രദേശത്തെ കര്‍ഷകനായ അനില്‍ ഹെംബ്രോം പറയുന്നു.
തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 380 കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലെ ഭൂമി അദാനിയുടെ ഊര്‍ജ്ജ പ്ലാന്റിനായാണ് സര്‍ക്കാര്‍ പിടിച്ചെടുത്തത്. രണ്ടായിരം ഏക്കര്‍ കൃഷിഭൂമിയാണ് ഇതിനായി കര്‍ഷകരില്‍ നിന്നു ഏറ്റെടുത്തത്. 2022 ഓടെ ബംഗ്ലാദേശിലേക്ക് വരെ വൈദ്യുതി വില്‍ക്കാനുള്ള പ്ലാന്റാണ് ഇവിടെ സജ്ജമായിക്കൊണ്ടിരിക്കുന്നത്. 2015 ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ബംഗ്ലാ സന്ദര്‍ശനത്തിലാണ് ഈ നിര്‍ദ്ദേശം ഉയര്‍ന്നു വന്നത്. അന്ന് പ്രധാനമന്ത്രിയെ അനുഗമിച്ച അദാനിക്ക് കരാര്‍ കിട്ടുകയും ചെയ്തു.
2016ലാണ് പദ്ധതിക്കെതിരെ പ്രദേശത്ത് സമരം രൂപപ്പെടുന്നത്. എന്നാല്‍ ഗോഡ്ഡ എം.എല്‍.എ പ്രദീപ് യാദവ് അടക്കമുള്ളവരെ ഭീഷണിപ്പെടുത്തി അദാനി പദ്ധതിയുമായി മുന്നോട്ടു പോയി. കമ്പനിയുടെ അവകാശവാദങ്ങള്‍ ചോദ്യം ചെയ്തതിന് യാദവിന് ലഭിച്ചത് അഞ്ചുമാസത്തെ ജയില്‍വാസം. പ്രതിഷേധിച്ച മറ്റു പലര്‍ക്കുമെതിരെ ക്രിമിനല്‍ കേസ് ചുമത്തുകയും ചെയ്തു. ലാന്‍ഡ് അക്വിസിഷന്‍, റിഹാബിലിറ്റേഷന്‍ ആന്‍ഡ് റിസറ്റ്ല്മെന്റ് ആക്ട് പ്രകാരമാണ് അദാനിക്കു വേണ്ടി സംസ്ഥാന ഭരണകൂടം ഭൂമിയേറ്റെടുത്തത്. 2016 മെയ് ആറിനാണ് രണ്ടായിരം ഏക്കര്‍ ഭൂമിയാവശ്യപ്പെട്ട് അദാനി സര്‍ക്കാറിന് ആദ്യത്തെ കത്തു നല്‍കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ മോട്ടിയ, ഗാംഗ്ത, പട്വ, മാലി, സോന്ധിയ, ഗൈഗട്ട് ഗ്രാമങ്ങളില്‍നിന്നു 917 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. ഇതില്‍ ബഹുഭൂരിപക്ഷവും കൃഷിഭൂമിയായിരുന്നു.
ഭൂമിയേറ്റെടുക്കല്‍ നിയമപ്രകാരം സ്വകാര്യ വ്യാവസായികാവശ്യങ്ങള്‍ക്കുള്ള ഭൂമി പണം കൊടുത്തു വാങ്ങുകയാണ് വേണ്ടത്. എന്നാല്‍ പൊതു ആവശ്യം എന്നു പറഞ്ഞാണ് സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്തത്. ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഈ ഗ്രാമവാസികള്‍ക്കു കിട്ടുകയേയില്ല. ബംഗ്ലാദേശിലേക്ക് വൈദ്യുതി വില്‍പ്പന നടത്തുകയാണ് ചെയ്യുന്നത്. 'അദാനിക്ക് നേട്ടമുണ്ട്. ബംഗ്ലാദേശിനു നേട്ടമുണ്ട്. ഞങ്ങള്‍ക്ക് എന്തു നേട്ടം? സമരക്കാരില്‍ ഒരാളായ ചിന്താമണി ഷാ ചോദിക്കുന്നു.
ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ പല ചട്ടങ്ങളും കാറ്റില്‍പ്പറത്തിയാണ് ഈ ഭൂമി അദാനി കൈവശമാക്കിയതെന്ന് എല്ലാവര്ക്കും പരാതിയുണ്ട്. ഏതു പദ്ധതി ആരംഭിക്കുന്നതിന് മുമ്പും നടത്തുന്ന പരിസ്ഥിതി ആഘാത പഠനം നടത്തി റിപ്പോര്‍ട്ട് ബന്ധപ്പെട്ട ജില്ലാ, ഗ്രാമപഞ്ചായത്ത് കേന്ദ്രങ്ങളിലോ വെബ്സൈറ്റിലോ ലഭ്യമാക്കണം എന്നാണ് ചട്ടം. ഈ റിപ്പോര്‍ട്ടുകള്‍ ഇപ്പോഴും ലഭ്യമല്ല. 80 ശതമാനം ഭൂവുടമകളുടെ സമ്മതമുണ്ടെങ്കില്‍ മാത്രമേ പൊതു ആവശ്യങ്ങള്‍ക്കായി ഏറ്റെടുക്കാവൂ എന്നുണ്ട്. അതും പാലിക്കപ്പെട്ടില്ല. പണത്തിനു മുമ്പില്‍ എന്തു ചട്ടം എന്നത് എല്ലാ കാലത്തും പ്രസക്തമായ ചോദ്യം.
ഈ മത്തിയെല്ലാം എവിടെപ്പോയി
കേരള, തമിഴ്നാട്, മഹാരാഷ്ട്ര തീരങ്ങളില്‍ സുലഭമായി ലഭ്യമായിരുന്ന മത്തിയെല്ലാം എവിടെപ്പോയി? മത്തി തീന്മേശയില് എത്താതിരുന്ന കാലത്ത് എല്ലാവരും ചോദിച്ചിരുന്ന ചോദ്യമാണ്. കാലാവസ്ഥാ വ്യതിയാനം മൂലം കടലിലെ ഉയരുന്ന താപനില ദക്ഷിണേന്ത്യന്‍ തീരത്തെ മത്തിയുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചതായി സമുദ്രശാസ്ത്ര ഗവേഷകര്‍ പറയുന്നു.
കേരള, മഹാരാഷ്ട്ര, തമിഴ്നാട് തീരങ്ങളില്‍ നിന്ന് 2012ല്‍ 7.2 ലക്ഷം ടണ്‍ മത്തിയാണ് ലഭിച്ചിരുന്നത്. 2016ല്‍ അത് 2.4 ലക്ഷം ടണ്ണായി ചുരുങ്ങി. 2012ല്‍ കേരളത്തില്‍ മാത്രം ലഭിച്ചത് നാലു ലക്ഷം ടണ്ണാണ്. 2017ല്‍ അത് 1.27 ലക്ഷം ടണ്ണായി. 2016ല്‍ ഇത് 80957 ടണ്‍ മാത്രമായിരുന്നു.
1990കളോടെയാണ് മത്തി ദക്ഷിണേന്ത്യന്‍ തീരം വിട്ട് പടിഞ്ഞാറ് ഗുജറാത്തിലേക്കും കിഴക്ക് ഒഡീഷയിലേക്കും കൂടുമാറിത്തുടങ്ങിയത്. പുഴയില്‍ നിന്ന് ഉപ്പുരസമില്ലാത്ത വെള്ളം കൂടുതല്‍ എത്തി കടല്‍ ഉപരിതലത്തിലെ ലവണാംശത്തില്‍ മാറ്റം സംഭവിച്ചതും ചെറുമത്സ്യം ചേക്കേറാന്‍ കാരണമായി. ഇതിനിടെയാണ് 2015ല്‍ ഉണ്ടായ, സമുദ്രോപരിതലത്തിലെ ചൂടുകൂട്ടിയ എല്‍ നിനോ പ്രതിഭാസം. പ്രതിഭാസത്തിന്റെ ഭാഗമായി സമുദ്രോപരിതല ഊഷ്മാവ് 0.6 ഡിഗ്രിയാണ് ഉയര്‍ന്നത്. മത്തിക്കുഞ്ഞുങ്ങളെ പിടിക്കുന്നതും വലിയ മത്തി ലഭിക്കാത്തതിന് കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
രാജസ്ഥാനില്‍ വസുന്ധരയല്ല, റാത്തോര്‍
അടിസ്ഥാനപരമായി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോര്‍ ഒരു രാഷ്ട്രീയക്കാരനേ അല്ല. ജയ്പൂര്‍ സീറ്റില്‍ നിന്ന് മത്സരിച്ചു ജയിച്ച് കേന്ദ്രമന്ത്രിയായെങ്കിലും രാഷ്ട്രീയവുമായി പ്രത്യക്ഷത്തില്‍ ഒരു ബന്ധവുമില്ലാത്ത കായിക യുവജനക്ഷേമ വകുപ്പാണ് റാത്തോറിന് ലഭിച്ചത്. മോദി മന്ത്രിസഭയില്‍ മറ്റാരേക്കാളും അദ്ദേഹമത് അര്‍ഹിക്കുന്നതുമാണ്. ഡബ്ള്‍ ട്രാപ് ഷൂട്ടിങ്ങില്‍ അന്താരാഷ്ട്ര തലത്തില്‍ 25 മെഡലുകള്‍ക്ക് ഉടമയാണ് അദ്ദേഹം. എന്നു മാത്രമല്ല, 2004ലെ ഒളിംപിക്സിലെ വെള്ളി മെഡല്‍ ജേതാവും.
റാത്തോറിലെ കായിക താരത്തെയല്ല, അദ്ദേഹത്തിലെ രാജസ്ഥാനിയെയാണ് ബി.ജെ.പി ഈയിടെ നന്നായി ഉപയോഗിക്കുന്നത്. മുഖ്യമന്ത്രി വസുന്ധര രാജയ്ക്കെതിരെ ജനരോഷം നിലനില്‍ക്കുന്ന രാജസ്ഥാനില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു മുഖമാണിപ്പോള്‍ റാത്തോര്‍. തെരഞ്ഞെടുപ്പ് കഴിയും വരെ സംസ്ഥാനത്തു തമ്പടിക്കാനാണ് പാര്‍ട്ടി മന്ത്രിക്കു നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. വാര്‍ത്താ പ്രക്ഷേപണ വകുപ്പിന്റെ കൂടി ചുമതലയുള്ള സഹമന്ത്രി എന്ന നിലയില്‍ ഗോവയിലെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ വരെ അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടി വന്നു. മേളയുടെ സമാപനത്തില്‍ അദ്ദേഹത്തിന് പകരം കേന്ദ്രമന്ത്രിമാരായ കെ.ജെ അല്‍ഫോണ്‍സ്, ശ്രീപദ് നായിക് എന്നിവരാണ് പങ്കെടുത്തത്. ഒരു ദിവസം പോലും റാത്തോറിനെ സംസ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്താന്‍ കഴിയാത്ത പ്രതിസന്ധിയിലാണ് ബി.ജെ.പി എന്നതാണ് ഏറെ ശ്രദ്ധേയം.
