മലയാളത്തിനായി ഹൈദരാബാദില്‍ 'അ'

കവിത-കഥ , സര്‍ഗ്ഗാത്മക രചനകള്‍ തുടങ്ങിയ പങ്ക് വയ്ക്കാന്‍ ഒരിടമെന്ന നിലയിലാണു ‘അ ’രൂപീകരിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു.

മലയാളത്തിനായി ഹൈദരാബാദില്‍ അ

ഹൈദരാബാദ് : ഹൈദരാബാദ് നിവാസികളായ മലയാളികൾക്ക് മലയാള ഭാഷ സംബന്ധിച്ച പൊതുവേദി നിലവില്‍ വന്നു. കവിത-കഥ , സര്‍ഗ്ഗാത്മക രചനകള്‍ തുടങ്ങിയ പങ്ക് വയ്ക്കാന്‍ ഒരിടമെന്ന നിലയിലാണു രൂപീകരിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു. സൈനിക്പുരിയില്‍ നടന്ന ആദ്യകൂട്ടായ്മയില്‍ കലാശ്രീ രാമകൃഷ്ണൻ എന്ന് എഴുതിയാണു ഉദ്ഘാടനം നിര്‍വ്വഹിച്ചത്. യുടെ ലോഗോ കൂട്ടായ്മയിലെ വനിത അംഗങ്ങൾ അനാവരണം ചെയ്തു.


വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി 'അ- അക്ഷരായനം എന്ന പേരില്‍ ഇ – ലൈബ്രറിയും യു ട്യൂബ് ചാനലും ഉടന്‍ തുടങ്ങുമെന്ന് സംഘടനക്ക് മേല്‍നോട്ടം വഹിക്കുന്ന ശ്രീജിത്ത്‌ കാര്യാട്ട്, കൃഷ്ണകുമാർ മഠത്തിൽ, അനീഷ്‌ പുതുവലിൽ, അനിൽ സുകുമാരൻ നായർ ഉമ വിനോദ് എന്നിവർ അറിയിച്ചു

Read More >>