കൊച്ചിയില്‍ ആനന്ദപ്പോരാട്ടം

ഫെബ്രുവരി 5, 6 തിയതികളില്‍ മഹാത്മാഗാന്ധി ബീച്ചിലെ അംബേദ്കര്‍ സ്ക്വയറിലാണു പരിപാടി. സംഗീതസദസ്സുകള്‍, ചിത്രകലാ പ്രദര്‍ശനം , കവിതാ അവതരണങ്ങള്‍ സംവാദം തുടങ്ങിയവ ആനന്ദപ്പോരാട്ടത്തിന്റെ ഭാഗമായി നടക്കും.

കൊച്ചിയില്‍ ആനന്ദപ്പോരാട്ടം

കൊച്ചി : ബോബ് മാര്‍ലിയുടെ എഴുപത്തിനാലാം ജന്മദിനം ആനന്ദപ്പോരാട്ടം എന്ന പേരില്‍ കൊച്ചിയില്‍ ആഘോഷിക്കുന്നു. പ്യൂപ്പിള്‍സ് പൊളിറ്റിക്കല്‍ പ്ലാറ്റ് ഫോമാണു സംഘാടകര്‍. ഫെബ്രുവരി 5, 6 തിയതികളില്‍ മഹാത്മാഗാന്ധി ബീച്ചിലെ അംബേദ്കര്‍ സ്ക്വയറിലാണു പരിപാടി. സംഗീതസദസ്സുകള്‍, ചിത്രകല പ്രദര്‍ശനം ,കവിതാ അവതരണങ്ങള്‍ സംവാദം തുടങ്ങിയ ആനന്ദപ്പോരാട്ടത്തിന്റെ ഭാഗമായി നടക്കും.

പരിപാടിയെക്കുറിച്ച് സംഘാടകരുടെ വാക്കുകള്‍ . ആനന്ദപ്പോരാട്ടങ്ങളുടെ പരമാത്മാവും, റെഗ്ഗേ സംഗീതത്തിന്റെ ചക്രവർത്തിയുമായ ഇതിഹാസം ബോബ് മാർലിയുടെ ജന്മദിന സന്തോഷം അധിനിവേശത്തിന്റെ ചരിത്രം ഉറങ്ങുന്ന കൊച്ചിയുടെ മണ്ണിൽ അതിജീവനത്തിനായി പോരാടുന്ന നാം ഓരോരുത്തരും ആഘോഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. അനീതിക്കും, അസമത്വത്തിനും, അധാർമ്മികതയക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത ചിന്തകളിലൂടെയും, മാന്ത്രികമായ ശബ്ദത്തിലൂടെയും ലോകമാകെയുള്ള സമര പോരാളികൾക്ക് കരുത്ത് പകർന്ന അനശ്വരനായ ബോബ് മാർലിയെ നാളെയുടെ നന്മയക്കായി നെഞ്ചിലേറ്റാം. ഭരണഘടന ഉറപ്പ് നൽകുന്ന സാമൂഹിക - ലിംഗ സമത്വത്തിനും, തുല്യനീതിക്കും അവകാശങ്ങൾക്കും വേണ്ടി ഫാസിസത്തിനെതിരെ ഓരോ മാനവ പോരാളികൾക്കും ഒന്നാകാം. ഉറക്കെ പാടാം.ഒരു സ്നേഹം; ഒരു ലോകം എന്ന സാഹോദര്യ സന്ദേശമുയർത്തി കൊണ്ട് ...