പി കെ പാറക്കടവിന്റെ 'മിന്നൽ കഥകളും ' കഥകളിലെ രാഷ്ട്രീയവും; സാഹിത്യ സംവാദ സദസ്സ് ബുധനാഴ്ച

കാലിക്കറ്റ് ബുക്ക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിപാടി കെ.ഇ.എൻ കുഞ്ഞഹമ്മദ് ഉൽഘാടനം ചെയ്യും

പി കെ പാറക്കടവിന്റെ

കോഴിക്കോട്: കാലിക്കറ്റ് ബുക്ക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2019 സെപ്റ്റംബർ 18 ബുധൻ വൈകുന്നേരം 4 .30 ന് കോഴിക്കോട് പോലീസ് ക്ലബ് ഹാളിൽ പി കെ പാറക്കടവിന്റെ മിന്നൽ കഥകളുടെ ചർച്ചയും പാറക്കടവിന്റെ കഥകളുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ സാഹിത്യ സംവാദവും നടക്കുന്നു.

കെ ഇ എൻ ഉദ്‌ഘാടനം ചെയ്യുന്ന ചടങ്ങിൽ ഡോ .പി കെ പോക്കർ ,യു കെ കുമാരൻ ,ഐസക് ഈപ്പൻ ,കെ ജി രഘുനാഥ് ,ടി പി മമ്മു മാസ്റ്റർ ,ഡോ .എൻ .എം സണ്ണി എന്നിവർ പങ്കെടുക്കും

Next Story
Read More >>