അജീഷ് ദാസനുമൊത്ത് സ്നേഹത്തിന്റെ ഒരു പകല്‍

രാവിലെ 9 മുതല്‍ 11 വരെ നടക്കുന്ന സ്നേഹത്തിന്റെ പകലില്‍ അജീഷ് ദാസനൊപ്പം മേഖലയിലെ എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കും

അജീഷ് ദാസനുമൊത്ത് സ്നേഹത്തിന്റെ ഒരു പകല്‍

മാള : പൂമുത്തോളേ എന്ന സമീപകാല ഹിറ്റ് ഗാനമെഴുതിയ കവി അജീഷ് ദാസനുമൊത്ത് സ്നേഹത്തിന്റെ ഒരു പകല്‍. പ്രണയ ദിനമായ നാളെ ( 14-02-2019 വ്യാഴം ) മാള , കുഴൂരിലെ ടെമ്പിള്‍ ഓഫ് പോയട്രിയിലാണു അജീഷ് ദാസന്‍ തന്റെ സ്നേഹാനുഭവങ്ങള്‍ പങ്ക് വയ്ക്കുക. രാവിലെ 9 മുതല്‍ 11 വരെ നടക്കുന്ന സ്നേഹത്തിന്റെ പകലില്‍ അജീഷ് ദാസനൊപ്പം മേഖലയിലെ എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കും.


കവിയും മാദ്ധ്യമപ്രവര്‍ത്തകനുമായ വിനു ജോസഫ് സ്നേഹസംവാ‍ദത്തിനു മേല്‍നോട്ടം വഹിക്കും. ഗായകന് ഷാജി കൊച്ച് കടവന്‍ അജീഷ് ദാസന്‍ എഴുതിയ ഗാനങ്ങള്‍ ആലപിക്കും.

കോട്ടയം ക്രിസ്തു എന്ന പുസ്തകത്തിന്റെ കര്‍ത്താവായ അജീഷ് ദാസന്‍ പൂമരം എന്ന ചിത്രത്തിലൂടെയാണു ഗാനരചനയിലേക്ക് വന്നത്. കടവത്തൊരു തോണിയിരിപ്പൂ പാട്ടില്ലാതെ... തുടങ്ങുന്ന ഗാനങ്ങളും അജീഷ് ദാസന്റേതാണു .

Read More >>