ആലക്കാട്ട് മനയിലെ ഗോത്രവേരുകള്‍

ഗോത്രവേരുകള്‍ തേടിയുള്ള , അബുള്‍ കലാമിന്റെ അന്വേഷണം ഇപ്പോള്‍ ഉള്ളത് തൃശ്ശൂർ ജില്ലയിലെ ആലക്കാട്ട് മനയിലാണു. ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഫോട്ടോകള്‍ കാണാന്‍ നിരവധി നാട്ടുകാരാണു ദിവസവും എത്തുന്നത്

ആലക്കാട്ട് മനയിലെ ഗോത്രവേരുകള്‍linking lineages - Aalakkattu Mana

പെരുമ്പിള്ളിശ്ശേരി : ഫൊട്ടോഗ്രാഫിയിലൂടെ ഗോത്രവേരുകള്‍ തേടിയുള്ള അബുള്‍ കലാം ആസാദിന്റെ അന്വേഷണങ്ങള്‍ തുടരുന്നു. തൃശ്ശൂർ ജില്ലയിലെ ആലക്കാട്ട് മനയിലാണു ഇപ്പോള്‍ ലിങ്കിംഗ് ലൈനേജസ് എന്ന് പേരുള്ള പ്രദര്‍ശനം ഉള്ളത്. ചരിത്രം നിറയെ ഉള്ള മനയെ തന്റെ ചിത്രങ്ങള്‍ കൊണ്ട് പൂരിപ്പിക്കുകയാണു കവി കൂടിയായ ചിത്രമെഴുത്തുകാരന്‍ ചെയ്തിരിക്കുന്നത്. സാധാരണക്കാരായ നിരവധി പേര്‍ ഫോട്ടോകള്‍ കാണാന്‍ എത്തുന്നുണ്ട്.


ജനപങ്കാളിത്തം വര്‍ദ്ധിച്ചതിനാല്‍ , മനയിലെ പ്രദര്‍ശനം തുടരുമെന്ന് സംഘാടകര്‍ അറിയിച്ചു. അബുള്‍ കലാം ആസാദിന്റെ ഫോട്ടോഗ്രഫി ജീവിതത്തെക്കുറിച്ച് പറയുന്ന സിനിമ ' ആന്‍ എക്സാവേറ്റര്‍ ഓഫ് ഇമേജസ് 'ആലക്കാട്ട് മനയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. അബുള്‍ കലാം ആസാദിന്റെ സഹയാത്രികയും സംവിധായകയുമായ തുളസി സ്വര്‍ണ്ണ ലക്ഷ്മിയാണു An Excavator Of Images എന്ന സിനിമയുടെ സംവിധായിക.ആന്‍ എക്സാവേറ്റര്‍ ഓഫ് ഇമേജസ് എന്നഡോക്യുമെന്ററി .


കോഴിക്കോട് നടന്ന അബുള്‍ കലാം ആസാദിന്റെ പ്രദര്‍ശനത്തെക്കുറിച്ച് തത്സമയം നല്‍കിയ വാര്‍ത്ത

ഗോത്രവേരുകള്‍ തേടി അബുള്‍ കലാം ആസാദ്

Read More >>