സംസ്ഥാനത്ത് കവിതാ മോഷണം പെരുകുന്നു

കേരള വര്‍മ്മ കോളേജ് അദ്ധ്യാപികയും , ഇടതുപക്ഷ സാംസ്ക്കാരിക പ്രവര്‍ത്തകയുമായ ദീപാ നിശാന്ത് നടത്തിയ കവിതാ മോഷണത്തെ തുടര്‍ന്നാണു മലയാളത്തില്‍ നടക്കുന്ന കവിതാ മോഷണങ്ങളുടെ കഥകള്‍ വ്യാപകമായി പുറത്ത് വരാന്‍ തുടങ്ങിയത്. എസ് കലേഷ് എന്ന കവിയുടെ കവിതയാണു ദീപ സ്വന്തം പേരില്‍ അദ്ധ്യാപകരുടെ സംഘടനാ മാഗസിനില്‍ പ്രസിദ്ധീകരിച്ചത്.

സംസ്ഥാനത്ത് കവിതാ മോഷണം പെരുകുന്നുഎം ആര്‍ വിബിന്റെ ബ്ലോഗ്

തൃശ്ശൂർ : മലയാളത്തില്‍ കവിതാ മോഷണം പെരുകുന്നു. കവിയും സിനിമാപ്രവര്‍ത്തകനുമായ എം. ആര്‍ വിബിന്റെ കവിതയാണു ഒടുവിലായി മോഷ്ടിക്കപ്പെട്ടത്. വിബിന്‍ 2012 ജൂലായില്‍ തന്റെ ബ്ലോഗായ 'എന്തൊരു ജന്മത്തില്‍' പ്രസിദ്ധീകരിച്ച സീസോ എന്ന കവിതയാണു ഗിരീഷ് കുമാര്‍ എന്ന ഫേസ് ബുക്ക് ഉപയോക്താവ് വരികളില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തി പ്രസിദ്ധീകരിച്ചത്. 2019 ജനുവരി അഞ്ചിനാണു ഇത് പോസ്റ്റ് ചെയ്തത്.

കവി വിബിന്‍ തന്നെയാണു ഫേസ് ബുക്ക് പോസ്റ്റിലൂടെ മോഷണവിവരം അറിയിച്ചത്.

യരലവ എന്ന കൂട്ടായ കവിതാ സമാഹാരത്തിലും പാപ്പാത്തി പുസ്തകങ്ങള്‍ 2018 ല്‍ പ്രസിദ്ധീകരിച്ച സീസോ എന്ന കവിതാ സമാഹാരത്തിലും ഈ കവിത വിബിന്റെ പേരില്‍ സീസോ പ്രസിദ്ധീകരിച്ചിരുന്നു.

കേരള വര്‍മ്മ കോളേജ് അദ്ധ്യാപികയും , ഇടതുപക്ഷ സാംസ്ക്കാരിക പ്രവര്‍ത്തകയുമായ ദീപാ നിശാന്ത് നടത്തിയ കവിതാ മോഷണത്തെ തുടര്‍ന്നാണു മലയാളത്തില്‍ നടക്കുന്ന കവിതാ മോഷണങ്ങളുടെ കഥകള്‍ വ്യാപകമായി പുറത്ത് വരാന്‍ തുടങ്ങിയത്. എസ് കലേഷ് എന്ന കവിയുടെ കവിതയാണു ദീപ സ്വന്തം പേരില്‍ അദ്ധ്യാപകരുടെ സംഘടനാ മാഗസിനില്‍ പ്രസിദ്ധീകരിച്ചത്.

വിബിന്റെ ഫേസ് ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് നിരവധി പേര്‍ സീസോ എന്ന കവിതയുടെ മൂലരൂപത്തിനു വേണ്ടി രംഗത്തെത്തി. കവിത മോഷ്ടിച്ച ഗിരീഷ് കുമാറിനു തക്കശിക്ഷ ഫേസ് ബുക്ക് മറുപടികളില്‍ നിന്നു തന്നെ കിട്ടിയെന്നും തുടര്‍ തര്‍ക്കങ്ങള്‍ക്ക് താനില്ലെന്നും വിബിന്‍ തത്സമയത്തോട് പറഞ്ഞു.

എം ആര്‍ വിബിന്റെ മോഷ്ടിക്കപ്പെട്ട സീസോ എന്ന കവിത

സീസോ

ഐറണിയെന്ന്‌

ഒറ്റവാക്കില്‍

പറയാനാകില്ലിതിനെ .

അവളുടെ ആദ്യ രാത്രി.

11 മണി .

മണിയറ.

അതേ രാത്രി.

അതേ സമയം.

തങ്കമണി റോഡ്‌ .

വെളുത്ത വിരിപ്പില്‍

അവളുടെ O+ve.

കറുത്ത റോഡില്‍

എന്റെ B+ve.

അവളുടെതിനെ

ആക്സിഡന്റ്‌

എന്ന് വിളിക്കാനാകുമോ?

എന്റേത്

അത് തന്നെയാണ്.

അവള്‍ക്ക്

തുന്നലുകള്‍ വേണ്ടാത്ത

മുറിവ്.

അതിലൂടെ

ഇനി വസന്തം വരും.

എനിക്കഞ്ചു തുന്നലിന്റെ

മുറിവ്.

ഇതിലൂടെ

ബില്ലും കടവും വരും.

കൊതുകില്ലാതിരുന്നിട്ടും

വലയിട്ട ബെഡ്ഡില്‍

അവര്‍ ബോംബെ സിനിമയിലെ

പാട്ട് സീനായി

ഹമ്മ... ഹമ്മ..!!

കൊതുകുണ്ടായിരുന്നിട്ടും

വലയില്ലാത്ത

ജനറല്‍ വാര്‍ഡില്‍

എനിക്കരികിലെ കട്ടിലിലൊരുവന്‍

അമ്മേ... അമ്മേ ...!!

അവള്‍ ഇപ്പോഴേ

മുഴുവനായും

ചാര്‍ജ് ആയിട്ടുണ്ടാകും.

എനിക്ക്

നാളെ

ഡിസ് ചാര്‍ജ് ആകണം.കവിതാ മോഷണ വിവാദത്തില്‍ തത്സമയത്തില്‍ നേരത്തേ വന്ന വാര്‍ത്ത.

വിധികർത്താവായി ​ദീപ, കലോത്സവത്തിൽ പ്രതിഷധം

Read More >>