കഴിഞ്ഞ പത്തു വർഷമായി മാനസികരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന എം ഹാറ്റ് മാനസിക ആരോഗ്യത്തിനു കല എന്ന ആശയത്തിനു പ്രാധാന്യം കൊടുത്ത് കൊണ്ടാണു തലാഷ് സംഘടിപ്പിക്കുന്നത്.

തലാഷില് ജുഗ്നു കൊടിഞ്ഞിയും സംഘവും

Published On: 11 March 2019 7:54 AM GMT
തലാഷില് ജുഗ്നു കൊടിഞ്ഞിയും സംഘവും

കോഴിക്കോട് : ആർ ക്യൂ സംഘടിപ്പിക്കുന്ന തലാഷില് നാളെ ജുഗ്നു കൊടിഞ്ഞിയും സംഘവും സംഗീതം അവതരിപ്പിക്കും. മാര്‍ച്ച് 12 ന് വൈകിട്ട് 6 മുതല്‍ 7.30 വരെ ചാലപ്പുറം എംഹാറ്റ് കെട്ടിടത്തിലാണു തലാഷ് അരങ്ങേറുക.

കഴിഞ്ഞ പത്തു വർഷമായി മാനസികരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന എം ഹാറ്റ് മാനസിക ആരോഗ്യത്തിനു കല എന്ന ആശയത്തിനു പ്രാധാന്യം കൊടുത്ത് കൊണ്ടാണു തലാഷ് സംഘടിപ്പിക്കുന്നത്.

ആർക്യൂ വിന്റെ ഭാഗമായി മന്‍ എന്ന ആര്‍ട്ട് കഫേയും ആര്‍ട്ട് തെറാപ്പി സെന്ററും ചാലപ്പുറത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 98 180 533 85 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണു.

Top Stories
Share it
Top