ജല സംരക്ഷണം ഉറപ്പാക്കാന് സൈക്കിള് റാലി

റോവേഴ്സ് സൈക്കിള് ക്ലബ്ബ്, ഗ്രീന് കെയര് മിഷന്, സി ഡ്ബ്ല്യൂ ആര് ഡി എം , സാക്ക് ട്രാവത്സ് & ടൂര്സ് തുടങ്ങിയ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിലാണു ജലദിന ബോധവത്കരണത്തിന്റെ ഭാഗമായി സൈക്കിള് റാലി നടന്നത് .

ജല സംരക്ഷണം ഉറപ്പാക്കാന് സൈക്കിള് റാലി

കോഴിക്കോട് : ലോക ജലദിനത്തിന്റെ ഭാഗമായി കോഴിക്കോട്, സാമൂഹിക പ്രതിബന്ധതയുള്ള സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേത്യത്വത്തില് സൈക്കിള് റാലി സംഘടിപ്പിച്ചു.

റോവേഴ്സ് സൈക്കിള് ക്ലബ്ബ്, ഗ്രീന് കെയര് മിഷന്, സി ഡ്ബ്ല്യൂ ആര് ഡി എം , സാക്ക് ട്രാവത്സ് & ടൂര്സ് തുടങ്ങിയ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിലാണു ജലദിന ബോധവത്കരണത്തിന്റെ ഭാഗമായി സൈക്കിള് റാലി നടന്നത് .

ജില്ലാ സ്പോര്ട്സ് കൌണ്സില് പ്രസിഡന്റ് ഒ.രാജഗോപാല് റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഉദ്ഘാടനച്ചടങ്ങില് കെ ടി എ നാസര് അദ്ധ്യക്ഷനായിരുന്നു. സാഹിര് അബ്ദുള് ജബ്ബാര്, നൌഷാദ് നല്ലളം തുടങ്ങിയവര് സംസാരിച്ചു.

മിഠായിത്തെരുവിലെ എസ് കെ പൊറ്റക്കാട് സ്മാരകത്തിനു മുന്പില് നിന്ന് ആരംഭിച്ച റാലി സി ഡ്ബ്ല്യൂ ആര് ഡി എം ക്യാമ്പസില് സമാപിച്ചു.

സമാപന സമ്മേളനം സി ഡ്ബ്ല്യൂ ആര് ഡി എം ഡയറക്ടര് ഡോ. എ.വി.അനിത ഉദ്ഘാടനം ചെയ്തു. ഈ മാസം 31 വരെ ഗ്രീന് കെയര് മിഷന് നടത്തുന്ന ജലസാക്ഷരതാ ക്യാമ്പയിന്റെ ഭാഗമായിട്ടാണു പരിപാടി സംഘടിപ്പിച്ചത് .

Next Story
Read More >>