പിറന്നാളിനു 'കളര്‍' കുപ്പായമാകാം: ഡി.പി.ഐ

സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ജന്മദിനത്തിൽ യൂണിഫോം അല്ലാതെ നിറമുള്ള വേഷങ്ങൾ ധരിച്ചെത്തുന്ന വിദ്യാർത്ഥികളെ ശിക്ഷിക്കുകയോ പീഡിപ്പിക്കുകയോ പാടില്ലെന്ന കർശന നിർദ്ദേശമാണ് ഡി.പി.ഐ നൽകിയത്.

പിറന്നാളിനു കളര്‍ കുപ്പായമാകാം: ഡി.പി.ഐകാഞ്ചിപുരം പട്ടുപാവാട. ചിത്രത്തിനു കടപ്പാട് eazhil.co.uk

വിദ്യാലയങ്ങളിൽ പിറന്നാൾ ദിനത്തിൽ നിറമുള്ള വസ്ത്രങ്ങൾ ധരിച്ചുവരുന്ന വിദ്യാർത്ഥികളെ ശിക്ഷിക്കരുതെന്ന് ഉത്തരവ്. ഇതു സംബന്ധിച്ച് കർശന നിർദ്ദേശമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അദ്ധ്യപകർക്ക് നല്‍കിയത്. കാതറിൻ ജെ.വി എന്ന വിദ്യാർത്ഥിനിയുടെ പരാതിയിലാണ് നടപടി.

ജന്മദിനത്തിൽ നിറമുള്ള വസ്ത്രംധരിച്ച് സ്‌കൂളിൽ ചെന്നതിന് അധികൃതർ മോശമായി സംസാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണു പരാതി. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ജന്മദിനത്തിൽ യൂണിഫോം അല്ലാതെ നിറമുള്ള വേഷങ്ങൾ ധരിച്ചെത്തുന്ന വിദ്യാർത്ഥികളെ ശിക്ഷിക്കുകയോ പീഡിപ്പിക്കുകയോ പാടില്ലെന്ന കർശന നിർദ്ദേശമാണ് ഡി.പി.ഐ നൽകിയത്.