സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി വരുന്നൂ, അവധികളുടെ പെരുമഴക്കാലം

സർക്കാർ ഓഫീസുകൾക്ക് ഇത്തവണ എട്ടുദിവസമാണ് അവധി ലഭിക്കുന്നത്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി വരുന്നൂ, അവധികളുടെ പെരുമഴക്കാലം

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും സെപ്റ്റംബറിൽ വരാനിരിക്കുന്നത് അവധിയുടെ പെരുമഴക്കാലം. ഓണത്തിന്റെ ഭാഗമായി ലഭിക്കുന്ന അവധികൾക്കു പുറമേ ഞായറും മുഹറവും ശ്രീനാരായണഗുരു ജയന്തിയും രണ്ടാംശനിയും ചേരുന്നതോടെ തുടർച്ചയായുള്ള അവധികളാണ് വരാനിരിക്കുന്നത്. ഓണക്കാല അവധികളുടെ പട്ടിക സർക്കാർ പുറത്തുവിട്ടിരുന്നു. ഇതോടെയാണ് അവധി സംബന്ധിച്ച് വ്യക്തതയുണ്ടായത്.

സർക്കാർ ഓഫീസുകൾക്ക് ഇത്തവണ എട്ടുദിവസമാണ് അവധി ലഭിക്കുന്നത്. സെപ്റ്റംബർ എട്ട് ഞായറാണ്. ഒമ്പത് മുഹറം, 10 മുതൽ 12 വരെയുള്ള മൂന്ന് ദിവസം ഓണം അവധി. 13 ശ്രീനാരായണഗുരു ജയന്തിയും 14 രണ്ടാംശനിയും 15 ഞായറുമാണ്. ഇതിനു പുറമേ 17ന് വിശ്വകർമ്മ ദിനത്തിന് നിയന്ത്രിത അവധിയുമുണ്ട്. സെപ്റ്റംബർ 10 മുതൽ 14 വരെ ബാങ്ക് അവധിയുമാണ്.