കടലിനടിയില്‍ 60,000 വര്‍ഷം പഴക്കമുള്ള കൊടുംകാട്

അലബാമയിൽ കാട് കണ്ടെത്തിയ പ്രദേശം പ്രാചീന കാലത്ത് ഒരു താഴ്‌വര ആയിരുന്നു എന്നാണ് നിഗമനം.അവയ്ക്കിടയിലൂടെ നദി ഒഴുകിയതിന്റെയും അടയാളങ്ങൾ ലഭിച്ചിട്ടുണ്ട്. ചതുപ്പിൽ മരങ്ങൾ വേരുറച്ച മണ്ണിൽ ഓക്‌സിജൻ കുറവാണ്. എന്നിരിക്കെ മരത്തടികൾ അഴുകാനിടയാക്കുന്ന ബാക്ടീരിയകളുടെ സാന്നിദ്ധ്യവും കുറവാണ്.

കടലിനടിയില്‍ 60,000 വര്‍ഷം പഴക്കമുള്ള കൊടുംകാട്

മെക്സിക്കോ സിറ്റി: മെക്‌സിക്കൻ ഉൾക്കടലിന്റെ അലബാമ തീരത്തോടു ചേർന്നു കിടക്കുന്ന കടലിൽ 60 അടിയോളം താഴെയായാണ് നിഗൂഢതകളേറുന്ന കാട്. വിലയും രുചിയും ഏറിയ 'റെഡ് സ്നാപ്പർ' മത്സ്യക്കൂട്ടം കടലിൽ ഒരു പ്രത്യേക ഭാഗത്ത് വൻതോതിൽ ഉയർന്നു വരുന്നത് ശ്രദ്ധയിൽ പെട്ട ഒരുകൂട്ടം മത്സ്യത്തൊഴിലാളികളാണ് കടലിലെ കാട് ആദ്യം കണ്ടെത്തുന്നത്.

പിന്നീട് ബെൻ റെയിൻസ് എന്ന മാദ്ധ്യമപ്രവർത്തകനും ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, മിസിസിപ്പി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ഗവേഷക സംഘവും കാട്ടിൽനിന്ന് ശേഖരിച്ച മരത്തടികളിൽ കാർബൺ ഡേറ്റിങ്ങിലൂടെ പഴക്കം നിർണ്ണയിച്ചു. ഏകദേശം 60,000 വർഷത്തിനും മേലേ പഴക്കമുള്ളതാണ് ഓരോ മരങ്ങളും. ഉപ്പുവെള്ളത്തിൽ വളരാത്ത ചതുപ്പു പ്രദേശങ്ങളോട് ഒരു ഇഷ്ടക്കൂടുതൽ ഉള്ള സൈപ്രസ് മരങ്ങൾ കടലിന്നടിയിൽ തഴച്ചു വളരുന്നു അതിൽ പലതും കടലിന്നടിയിൽ വേരാഴ്ത്തിയ നിലയിലാണ്. അവിടെ തീറ്റ തേടിയെത്തുന്നതിനിടെയാണ് റെഡ് സ്നാപ്പറുകൾ മുകളിലേക്ക് നീന്തിയെത്തുന്നത്.

അലബാമയിൽ കാട് കണ്ടെത്തിയ പ്രദേശം പ്രാചീന കാലത്ത് ഒരു താഴ്‌വര ആയിരുന്നു എന്നാണ് നിഗമനം.അവയ്ക്കിടയിലൂടെ നദി ഒഴുകിയതിന്റെയും അടയാളങ്ങൾ ലഭിച്ചിട്ടുണ്ട്. ചതുപ്പിൽ മരങ്ങൾ വേരുറച്ച മണ്ണിൽ ഓക്‌സിജൻ കുറവാണ്. എന്നിരിക്കെ മരത്തടികൾ അഴുകാനിടയാക്കുന്ന ബാക്ടീരിയകളുടെ സാന്നിദ്ധ്യവും കുറവാണ്.

പിന്നീട് പെട്ടെന്നുണ്ടായ ഒരു വെള്ളപ്പൊക്കത്തിൽ ചെളിയും ചതുപ്പും, അടിഞ്ഞതോടെ ഓക്‌സിജൻ പുറത്തുവിടാനാകാത്ത അവസ്ഥയിൽ സൃഷ്ടിക്കപ്പെട്ട വലയമാണ് ഈ കാടിനെ സംരക്ഷിക്കുന്നത്.

Read More >>