ഛാഡ് തടാകം മരണത്തിന്റെ വക്കില്‍

ചതുപ്പുനിലങ്ങളാൽ ചുറ്റപ്പെട്ടിരുന്ന ഛാഡ് തടാകത്തിൽ 44 ഇനം ആൽഗകൾ ഉണ്ടായിരുന്നു. 179 ഇനം മത്സ്യങ്ങളും. തടാകത്തെ ചുറ്റിപ്പറ്റി ആന, മുതല, ഹിപ്പൊപൊട്ടാമസ് തുടങ്ങിയ പലവിധ ജന്തുജാലങ്ങളുമുണ്ടായിരുന്നു. ഗവൺമെന്റുകളുടെയും തദ്ദേശീയരുടേയും അനിയന്ത്രിതമായ ചൂഷണമാണ് ഛാഡ് തടാകത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് വഴിവെച്ചതെന്നാണ് യു എൻ അവകാശപ്പെടുന്നത്.

ഛാഡ് തടാകം മരണത്തിന്റെ വക്കില്‍

നെയ്റോബി: ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഒരു കാലത്ത് വെള്ളവും സമൃദ്ധിയും ഒരേപോലെ നൽകിയ ഛാഡ് തടാകം മരണം കാത്ത് കഴിയുന്നു. നൂറ്റാണ്ടുകളുടെ പഴക്കമാണ് ഛാഡ് തടാകത്തിനുള്ളത്. ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പരിപാടിയുടെ ഭാഗമായി ലോക വിഭവങ്ങളെ കുറിച്ചുള്ള വിവരശേഖരണത്തിൽ, ഛാഡ് തടാകത്തിന്റെ 95 ശതമാനവും ചുരുങ്ങിപ്പോയതായി പറയുന്നു.

ഒരുകാലത്ത് 10ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ടായിരുന്ന തടാകത്തിന്റെ ഇന്നത്തെ വിസ്തീർണ്ണം 1350ച കി മീ ആണ്. 1963 മുതൽ 1998 വരെയുള്ള 35 കൊല്ലത്തിനിടയിലാണ് ഈ സ്ഥിതിയിലായത്. മദ്ധ്യ-പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഛാഡ് ശുദ്ധജല തടാകം സ്ഥിതി ചെയ്യുന്നത്.

ആഫ്രിക്കയുടെ സമ്പദ് വ്യവസ്ഥയിൽ വളരെ സ്വാധീനം ചെലുത്തിയിരുന്ന വിഭവ സ്രോതസ്സുകളിലൊന്നായിരുന്നു ഛാഡ് തടാകം. 30 മില്യണിലധികം ജനങ്ങൾക്കുള്ള വെള്ളമാണ് ഇതിൽ നിന്നും ലഭിച്ചിരുന്നത്. ഛാഡ്, നൈജർ, നൈജീരിയ, കാമറൂൺ എന്നീ രാജ്യങ്ങളാണ് ഛാഡ് തടാകത്തെ ആശ്രയിച്ച് ജീവിക്കുന്നത്.

പുരാതനമായ കടലിന്റെ അവശേഷിപ്പാകാം ഛാഡ് തടാകം എന്ന് പറയപ്പെടുന്നു. ഛാഡ് തടാകത്തിന്റെ 90 ശതമാനം ജലസമൃദ്ധിക്കും കാരണം ഛാരി നദിയായിരുന്നു. നൈജർ, യോബ എന്നിവയായിരുന്നു ഛാഡിനെ പരിപോഷിച്ചിരുന്ന മറ്റു നദികൾ. 10.5 മീറ്റർ (34 ഫീറ്റ്) മാത്രം ആഴമുള്ള ഛാഡ് തടാകത്തെ പരിസ്ഥിതിയിലെ നേരിയ മാറ്റങ്ങൾ പോലും സ്വാധീനിക്കും.

ഇന്നത്തെ കാസ്പിയൻ കടലിനേക്കാളും വിസ്തൃതിയുണ്ടായിരുന്ന ഛാഡ് തടാകം ബി സി 5000 വർഷങ്ങൾക്കും മുമ്പുണ്ടായിരുന്ന ഇൻലാന്റ് കടലിന്റെ അവശേഷിപ്പാവാം. മെഗാ ഛാഡ് എന്നറിയപ്പെട്ടിരുന്ന ഈ ജലാശയം ലോകത്തിലെ തന്നെ ഏറ്റവും വലിയ ശുദ്ധജല ഉറവിടമായിരുന്നു. ചതുപ്പുനിലങ്ങളാൽ ചുറ്റപ്പെട്ടിരുന്ന ഛാഡ് തടാകത്തിൽ 44 ഇനം ആൽഗകൾ ഉണ്ടായിരുന്നു. 179 ഇനം മത്സ്യങ്ങളും. തടാകത്തെ ചുറ്റിപ്പറ്റി ആന, മുതല, ഹിപ്പൊപൊട്ടാമസ് തുടങ്ങിയ പലവിധ ജന്തുജാലങ്ങളുമുണ്ടായിരുന്നു. ഗവൺമെന്റുകളുടെയും തദ്ദേശീയരുടേയും അനിയന്ത്രിതമായ ചൂഷണമാണ് ഛാഡ് തടാകത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് വഴിവെച്ചതെന്നാണ് യു എൻ അവകാശപ്പെടുന്നത്.


എന്നാൽ യൂറോപ്പിലെ വായുമലിനീകരണം തെക്കൻ പ്രവിശ്യയിൽ മഴപെയ്യിക്കാതെയായെന്നാണ് മറുപക്ഷം. വർഷങ്ങളായുള്ള പരിസ്ഥിതി പ്രവർത്തനങ്ങളുടെ ഫലമായി യൂറോപ്പിൽ വായുമലിനീകരണം കുറയുകയും, മഴ തിരിച്ചെത്താൻ തുടങ്ങിയതും ഛാഡ് തടാകത്തെ വീണ്ടെടുക്കുന്നതിന് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഛാഡ് തടാക സംരക്ഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് റംസാർ പട്ടികയിലുൾപ്പെടുത്തിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ 73-ാമത് അസംബ്ലിയിൽ ഛാഡ് തടാകത്തെ പുനസ്ഥാപിക്കാൻ നൈജീരിയ ലോക രാഷ്ട്രങ്ങളോട് സഹകരണം അഭ്യർത്ഥിച്ചിട്ടുണ്ട്.

Read More >>