അപൂര്‍വ്വ ആമക്ക് ചൈനയില്‍ അന്ത്യം

ഇനി ഈ ഇനത്തിൽ ആകെ മൂന്ന് ആമകൾ മാത്രമാണ് അവശേഷിക്കുന്നത്. അപൂർവ ഇനത്തിൽപ്പെട്ട ആമ തൊണ്ണൂറാം വയസിലാണ് വിടവാങ്ങുന്നത്.

അപൂര്‍വ്വ ആമക്ക് ചൈനയില്‍ അന്ത്യം2015 file photo.

ബെയ്ജിങ്: ലോകത്തിലെ അത്യപൂർവ ഇനത്തിൽപെട്ട ഭീമൻ ആമ വിടവാങ്ങി. യാംഗ്‌സേ ഭീമൻ ആമ വർഗത്തിൽപ്പെടുന്ന പെൺആമയാണ് ചത്തത്.ദക്ഷിണ ചൈനയിലെ സുഷോ മൃഗശാലയിലാണ് ചത്തത്. ഇനി ഈ ഇനത്തിൽ ആകെ മൂന്ന് ആമകൾ മാത്രമാണ് അവശേഷിക്കുന്നത്. അപൂർവ ഇനത്തിൽപ്പെട്ട ആമ തൊണ്ണൂറാം വയസിലാണ് വിടവാങ്ങുന്നത്.


മരിക്കുന്നതിനു 24 മണിക്കൂർ മുമ്പ് ആമയിൽ കൃത്രിമബീജസങ്കലനത്തിന് ഗവേഷകർ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അവശേഷിക്കുന്ന മറ്റ് രണ്ട് ആമകൾ വിയറ്റ്‌നാമിലാണ്. അമിതമായ വേട്ടയും മത്സ്യബന്ധനവുമാണ് ഈ ജീവികള്‍ ഇല്ലാതാകുന്നതിനു കാരണം.

Next Story
Read More >>