അന്തരീക്ഷ മലിനീകരണത്തില്‍ ചെന്നൈ ഡല്‍ഹിയെക്കാള്‍ മുന്നില്‍

ചെന്നൈയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായിട്ടുള്ള പുകമഞ്ഞിനെക്കുറിച്ചുള്ള പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്

അന്തരീക്ഷ മലിനീകരണത്തില്‍ ചെന്നൈ  ഡല്‍ഹിയെക്കാള്‍  മുന്നില്‍

അന്തരീക്ഷ മലിനീകരണത്തില്‍ ചെന്നൈ ഡല്‍ഹിയെക്കാള്‍ മുന്നിലെന്ന് വിലയിരുത്തല്‍. ചെന്നൈയിലെ വായു നിലവാര സൂചിക 225 നും 287 നും ഇടയിലാണെന്ന് പഠനം.ഡല്‍ഹിയില്‍ 255 ആണ്.

ചെന്നൈയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായിട്ടുള്ള പുകമഞ്ഞിനെക്കുറിച്ചുള്ള പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.അന്തരീക്ഷ മലിനീകരണ തോത് സൂചിപ്പിക്കുന്നതിന് ചെന്നൈയില്‍ സ്ഥിരം കേന്ദ്രങ്ങള്‍ വേണമെന്ന് പരിസ്ഥിതി ശാസ്ത്രഞ്ജര്‍ അഭിപ്രായപ്പെട്ടു.നിലവില്‍ 14 നിരീക്ഷണ കേന്ദ്രങ്ങള്‍ മാത്രമാണു ചെന്നൈയിലുള്ളത്. ഇതില്‍ മൂന്നെണ്ണം മാത്രമാണു സ്ഥിരം കേന്ദ്രങ്ങള്‍.

Read More >>