മേഘാലയയെ കാര്‍ന്നു തിന്നുന്ന 'എലി മാളങ്ങള്‍'

മേഘാലയയില്‍ മാത്രം 600 മില്യൺ ടൺ കല്‍ക്കരി സമ്പത്തുണ്ടെന്നാണ് കണക്ക്. വര്‍ഷത്തില്‍ ആറ് മില്യൺ ടണ്ണാണ് മേഘാലയയില്‍ നിന്നുള്ള ഉല്‍പ്പാദനം. 2013 ലെ കണക്ക് പ്രകാരം രാജ്യത്തെ വാര്‍ഷിക ഉല്‍പ്പാദനത്തിന്റെ ഒരു ശതമാനം മാത്രമാണിത്. മേഘാലയയിലെ ജയിന്റിയ ഹില്‍സില്‍ നടക്കു അനധികൃത ഖനനങ്ങള്‍ സൃഷ്ടിക്കു പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഓള്‍ ദിമാസ സ്റ്റുഡന്‍സ് യൂണിയനും ദിമാ ഹസു ജില്ലാ കമ്മറ്റിയും സമര്‍പ്പിച്ച പരാതിയിലാണ് അനധികൃത ഖനനവും കല്‍ക്കരിയുമായി വാഹങ്ങളുടെ സഞ്ചാരവും സംസ്ഥാനത്തോട്ടാകെ നിരോധിക്കാന്‍ ഹരിത ട്രൈബൂണല്‍ വിധി വന്നത്.

മേഘാലയയെ കാര്‍ന്നു തിന്നുന്ന എലി മാളങ്ങള്‍

മേഘാലയയിലെ ഈസ്റ്റ് ജയിന്റിയ ഹില്‍സ് ജില്ലയിലെ അനധികൃത കല്‍ക്കരി ഖനിയിലുണ്ടായ അപകടത്തില്‍ 13 പേരാണ് ഖനിയില്‍ കുടുങ്ങികിടക്കുന്നത്. ലൈടീന്‍ നദീ തീരത്ത് സ്ഥിതി ചെയ്യു ഖനിയില്‍ നദിയിലേതിന് സമാനമായ തോതില്‍ വെള്ളം കയറി നില്‍ക്കുന്നതിനാല്‍ ദേശിയ ദുരന്ത നിവാരണസേനയ്ക്കടക്കം രക്ഷാപ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാനാവുന്നില്ല. നാല് വര്‍ഷങ്ങള്‍ക്കപ്പുറം മേഘാലയയിലെ പ്രകൃതി വിഭവങ്ങളുടെ മലിനീകരണത്തിന് കാരണമായ ഈ 'റാറ്റ് ഹോള്‍ മൈനിങ് 'ദേശിയ ഹരിത ട്രൈബൂണല്‍ നിരോധിച്ചതാണ്.

എന്താണ് റാറ്റ് ഹോള്‍ മൈനിങ്

ഇന്ത്യയിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച് മേഘാലയയില്‍ നടുവരുന്ന അനധികൃത ഖനനങ്ങളെ പൊതുവില്‍ വിളിക്കുതാണ് റാറ്റ് ഹോള്‍ മൈനിങ്. കൈപ്പണിയായുധങ്ങള്‍ ഉപയോഗിച്ചുള്ള ഖനനമാണിത്. കുഴികളുടെ വലിപ്പമാണ് ഇത്തരം പേരുവരാന്‍ കാരണം. കുടുംബങ്ങളായോ വിഭാഗങ്ങള്‍ ചേർന്നോ ആണ് ഖനന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാറുള്ളത്. സ്ഥലഉടമകളുടെ നിയന്ത്രണത്തില്‍ പ്രാകൃതമായ ഖനന രീതികളാണ് ഇവിടങ്ങള്‍ ഉപയോഗിച്ചു വരുന്നത്.

അഞ്ച് മുതല്‍ 100 സ്‌ക്വയര്‍ മീറ്റര്‍ വ്യാപ്തിയില്‍ കുഴികളെടുത്താണ് ഖനനം നടത്തുത്. ഇതുവഴി ടണലുണ്ടാക്കി കല്‍ക്കരി ഖനനം ചെയ്യുന്നതാണ് റാറ്റ് ഹോള്‍ മൈനിങ് രീതി. ഗാതഗാത, വിപണന സൗകര്യത്തിനായി ഖനനം ചെയ്ത കൽക്കരി ദേശിയ പാതകള്‍ക്കരികിലാണ് നിക്ഷേപിക്കുന്നത്. കല്‍ക്കരി സമ്പത്ത് കൂടുതലായുള്ള മേഘാലയയില്‍ ജയിന്റിയ ഹില്‍സിലാണ് ഇത്തരം ഖനനങ്ങള്‍ കൂടുതലായും കണ്ടുവരുന്നത്.

2014 ലെ ഹരിത ട്രൈബൂണല്‍ നിരോധനം (17-4-2014)

മേഘാലയയില്‍ മാത്രം 600 മില്യൺ ടൺ കല്‍ക്കരി സമ്പത്തുണ്ടെന്നാണ് കണക്ക്. വര്‍ഷത്തില്‍ ആറ് മില്യൺ ടണ്ണാണ് മേഘാലയയില്‍ നിന്നുള്ള ഉല്‍പ്പാദനം. 2013 ലെ കണക്ക് പ്രകാരം രാജ്യത്തെ വാര്‍ഷിക ഉല്‍പ്പാദനത്തിന്റെ ഒരു ശതമാനം മാത്രമാണിത്. മേഘാലയയിലെ ജയിന്റിയ ഹില്‍സില്‍ നടക്കു അനധികൃത ഖനനങ്ങള്‍ സൃഷ്ടിക്കു പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഓള്‍ ദിമാസ സ്റ്റുഡന്‍സ് യൂണിയനും ദിമാ ഹസു ജില്ലാ കമ്മറ്റിയും സമര്‍പ്പിച്ച പരാതിയിലാണ് അനധികൃത ഖനനവും കല്‍ക്കരിയുമായി വാഹങ്ങളുടെ സഞ്ചാരവും സംസ്ഥാനത്തോട്ടാകെ നിരോധിക്കാന്‍ ഹരിത ട്രൈബൂണല്‍ വിധി വന്നത്. ജസ്റ്റിസ് പി. ജയന്തിമണി, ജസ്റ്റിസ് എം.എസ് നമ്പ്യാര്‍ എന്നിവരടങ്ങുന്ന ദേശിയ ഹരിത ട്രൈബൂണല്‍ പ്രിന്‍സിപ്പള്‍ ബെഞ്ചിന്റെതായിരുന്നു വിധി. ജയിന്റിയ ഹില്‍സിലെ ഖനനം വരുത്തുന്ന പാരിസ്ഥികിത പ്രശ്‌നങ്ങളെ പറ്റി പഠിച്ച നോര്‍ത്ത് ഈസ്‌റ്റേ ഹില്‍സ് യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി സ്റ്റഡീസ് വിഭാഗം പ്രൊഫസര്‍ ഒ.പി സിങിന്റെ റിപ്പോര്‍ട്ട് ഊന്നിക്കൊണ്ടാണ് ട്രൈബ്യൂണല്‍ വിധി വന്നത്. ഖനനം ജലവിഭവങ്ങളില്‍ വരുത്തുന്ന പ്രത്യാഘാതങ്ങളെ പറ്റിയാണ് റിപ്പോര്‍ട്ടില്‍ കൂടുതലായും പറയുന്നത്. ഖനനത്തിലെ മാലിന്യങ്ങള്‍, വലിയ ലോഹങ്ങള്‍ എന്നിവ വെള്ളത്തിലേക്ക് എത്തുന്നു.

Also Read: മേഘാലയയിലെ ഖനി അപകടം;ആറാം ദിവസവും 13 പേരെ പറ്റി വിവരമില്ല

ഖനനം നടക്കുന്ന മേഖലയിലൂടെ കടന്നു പോകുന്ന നദികളിലെ വെള്ളത്തിന് ചുവപ്പ് കലര്‍ന്ന ഓറഞ്ച് നിറം കലരുന്നു. നദിയിലെ വെള്ളത്തില്‍ സള്‍ഫേറ്റ്, ഇരുമ്പ് എന്നിവയുടെ അളവ് കൂടുന്നതായും ഓക്‌സിജന്റെ അളവിലെ കുറയുന്നതായും റിപ്പോർട്ടിൽ പറയുന്നു. റോഡരികില്‍ കല്‍ക്കരി നിക്ഷേപിക്കുന്നത് മണ്ണ്, വായു, ജല മലിനീകരണത്തിന് കാരണമാകുന്നു. കല്‍ക്കരി വഹിച്ചു കൊണ്ടുള്ള വാഹനങ്ങളുടെ സഞ്ചാരം പ്രദേശത്ത് പാരിസ്ഥിതികമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

നിലവിലെ അവസ്ഥ

2018 ലെ കട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പ്രകാരം 46 കോടി രൂപയുടെ കല്‍ക്കരി കയറ്റുമതിയാണ് മേഘാലയയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് നടക്കുന്നത്. ഖനികളെ സംബന്ധിച്ച് സംസ്ഥാന മൈനിങ് ഡിപ്പാര്‍ട്ട്മെന്റിന് വ്യക്തതയില്ലെന്നും ഖനി ഉടമകള്‍ റോയല്‍റ്റി ഇനത്തില്‍ ജില്ലാ മൈനിങ് ഓഫീസര്‍ക്ക് പണം അടക്കുന്നില്ലെന്നും സി.എ.ജി റിപ്പോര്‍ട്ടിൽ പരാമർശമുണ്ട്.

2014ലെ ദേശിയ ഹരിത ട്രൈബ്യൂണല്‍ വിധിയെ എതിര്‍ത്ത് 2018 നവമ്പറില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടർന്ന ഖനനം ചെയ്ത കല്‍ക്കരി വാഹനങ്ങളിൽ കൊണ്ടു പോകാൻ 2019 ജനുവരി 31 വരെ കോടതി അനുമതി നല്‍കി. കൂടാതെ മനുഷ്യാവകാശ വിഷയങ്ങള്‍ കൈകാര്യം ചെയ്യു അഭിഭാഷകനായ കോളിന്‍ ഗോസാല്‍വസിനെ കേസില്‍ അമിക്യസ് ക്യൂറിയായും കോടതി നിയമിച്ചു. ഖനനം വഴി ഉണ്ടാകുന്ന പാരിസ്ഥിതി മാനുഷിക പ്രശ്‌നങ്ങള്‍ പ്രതിപാദിക്കു റിപ്പോര്‍ട്ട് ​ഗോസാല്‍വസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസ് 2019 ജനുവരി 15ന് കോടതി വീണ്ടും പരിഗണിക്കും.