തിരുവനന്തപുരം സ്വദേശിനി ആൻസി കബീർ മിസ് കേരള 2019

കൊച്ചിയിലെ മെറിഡിയനിൽ നടന്ന സ്വയംവര ഇംപ്രസാരിയൊ സൗന്ദര്യമൽസരത്തിൽ മുൻ സുന്ദരി പ്രതിഭാ സായിയും നടൻ ഷെയ്ൻ നിഗവും അൻസിയെ സൗന്ദര്യറാണിപ്പട്ടം അണിയിച്ചു. അൻജന ഷാജനാണ് ഫസ്റ്റ് റണ്ണറപ്പ്. അൻജന വേണു രണ്ടാം റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു.

തിരുവനന്തപുരം സ്വദേശിനി ആൻസി കബീർ മിസ് കേരള 2019

കൊച്ചി: മിസ് കേരള 2019 ആയി തിരുവനന്തപുരം സ്വദേശിനി ആൻസി കബീർ. കൊച്ചിയിലെ മെറിഡിയനിൽ നടന്ന സ്വയംവര ഇംപ്രസാരിയൊ സൗന്ദര്യമൽസരത്തിൽ മുൻ സുന്ദരി പ്രതിഭാ സായിയും നടൻ ഷെയ്ൻ നിഗവും അൻസിയെ സൗന്ദര്യറാണിപ്പട്ടം അണിയിച്ചു. ഇൻഫോസിസില്‍ സിസ്റ്റം എൻജിനീയറാണ് ആന്‍സിയെന്ന ഈ 23കാരി. അൻജന ഷാജനാണ് ഫസ്റ്റ് റണ്ണറപ്പ്. അൻജന വേണു രണ്ടാം റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു.


മിസ് ബ്യൂട്ടിഫുൾ സ്‌മൈൽ, മിസ് ഫോട്ടോജനിക് പട്ടങ്ങൾ അൻജന ഷാജൻ സ്വന്തമാക്കി. മിസ് കൺജീനിയാലിറ്റിപ്പട്ടം അൻസിക്കാണ്. മിസ് ടാലന്റായി മാളവിക ഹരിന്ദ്രനാഥ് തിരഞ്ഞെടുക്കപ്പെട്ടു. നവ്യ ദേവിയാണ് മിസ് ബ്യൂട്ടിഫുൾ ഹെയർ. സോഷ്യൽ മീഡിയ സ്റ്റാർ, മിസ് ബ്യൂട്ടിഫുൾ സ്‌കിൻ ടൈറ്റിലുകൾ ചിത്തിര ഷാജി സ്വന്തമാക്കി. മിസ് ബ്യൂട്ടിഫുൾ ഐസ് അഗ്രത സുചിൻനാണ്. മിസ് വൈസ് ടൈറ്റിൽ ബി. അൻജലിയും മിസ് ഫിറ്റ്‌നസ് ടൈറ്റിൽ സി.എസ്. ഗ്രീഷ്മയും കരസ്ഥമാക്കി. മിസ് കേരള ടിക്ടോക് സ്റ്റാറായി അഞ്ചുലക്ഷത്തിലേറെ ഫോളോവേഴ്‌സുമായി ആർദ്ര ഷാജൻ മുന്നിലെത്തി.


കോഴിക്കോട് മുൻ കലക്ടർ പ്രശാന്ത് നായർ, സ്റ്റാലിയൻ ഗ്രൂപ് ചെയർമാനും ഡയറക്ടറുമായ രാജീവ് നായർ, നേവൽ വൈവ്‌സ് വെൽഫെയർ അസോസിയേഷൻ സതേൺ റീജിയൺ പ്രസിഡന്റ് സപാന ചാവ്‌ല, കഥകളി പ്രഫഷണൽ ആർടിസ്റ്റ് ഹരി പ്രിയ നമ്പൂതിരി, ഫിലിം മേക്കറും കോസ്റ്റ്യൂം ഡിസൈനറുമായ റോഷിണി ദിനകർ, കരിക്ക് ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഫൗണ്ടറും ക്രിയേറ്റീവ് ഹെഡുമായ നിഖിൽ പ്രസാദ്, കൊറിയൊ ഗ്രാഫർ സജ്‌ന നജാം, നടിയും നർത്തകിയുമായ പാരിസ് ലക്ഷ്മി എന്നിവർ വിധികർത്താക്കളായി. സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും തിരഞ്ഞെടുത്ത 22 പേരുടെ അന്തിമ പട്ടികയിൽ നിന്നാണ് ഈ വർഷത്തെ സുന്ദരിയെ തിരഞ്ഞെടുത്തത്.

Next Story
Read More >>