ലോക സുന്ദരി കിരീടം ചൂടി ജെമൈക്കക്കാരി ടോണി ആൻ സിങ്; ഇന്ത്യയുടെ സുമൻ റാവുവിന് മൂന്നാം സ്ഥാനം

അവസാനമായി ലോകസുന്ദരി പട്ടം ഇന്ത്യയിലെത്തിയത് 2017-ല്‍ മാനുഷി ചില്ലാറിലൂടെയാണ്. 2000-ല്‍ പ്രിയങ്ക ചോപ്ര ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം 17 വർ‍ഷത്തിന് ശേഷത്തിന് ശേഷമായിരുന്നു ഇത്.

ലോക സുന്ദരി കിരീടം ചൂടി ജെമൈക്കക്കാരി ടോണി ആൻ സിങ്; ഇന്ത്യയുടെ സുമൻ റാവുവിന് മൂന്നാം സ്ഥാനം

2019 ലെ ലോക സുന്ദരി കിരീടം ജെമൈക്കക്കാരി ടോണി ആൻ സിങിന്. ഒഫീലി മെസിനോ (ഫ്രാൻസ്)യ്ക്ക് രണ്ടാം സ്ഥാനവും ഇന്ത്യക്കാരിയായ സുമൻ റാവുവിന് മൂന്നാം സ്ഥാനവും ലഭിച്ചു. 2018ലെ ലോക സുന്ദരി മെക്സിക്കോക്കാരിയായ വനേസ പോൺസെ ടോണിയാണ് ഈ വർഷത്തെ വിജയി ടോണി ആൻ സിങിനെ കിരീടം അണിയിച്ചത്.

23കാരിയായ ടോണി ആൻ സിങ് മനശ്ശാസ്ത്രത്തിലും വുമന്‍സ്റ്റഡീസിലും ബിരുദം നേടിയിട്ടുണ്ട്. ലോകസുന്ദരി കിരീടം ചൂടുന്ന നാലാമത്തെ ജമൈക്കക്കാരി കൂടിയാവുകയാണ് ടോണി. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒരു ജമെെക്കക്കാരി ലോക സുന്ദരി പട്ടം നേടുന്നത്. 1993-ലാണ് ലിസ ഹന്നയിലൂടെ അവസാനമായി ലോകസുന്ദരി പട്ടം ജമൈക്കയിലെത്തിയത്. നേരത്തെ 1963, 1976 എന്നീ വര്‍ഷങ്ങളിലും ജമൈക്ക ലോക സുന്ദരി കിരീടം ചൂടിയിരുന്നു.


120 പേര്‍ പങ്കെടുത്ത മത്സരത്തില്‍ അവസാന റൗണ്ടില്‍ അഞ്ച് പേരാണ് ഇടം നേടിയത്. തുടർന്ന് ചോദ്യോത്തരവേളയിലൂടെയാണ് അവസാന വിജയിയെ തിരഞ്ഞെടുത്തത്. കഴിഞ്ഞ ജൂണില്‍ നടന്ന മിസ്സ് ഇന്ത്യ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് 20 കാരിയായ സുമന്‍ റാവു ലോക സുന്ദരി പട്ടത്തിന് ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്തത്. രാജസ്ഥാൻ സ്വദേശിയാണ് സുമൻ. അവസാനമായി ലോകസുന്ദരി പട്ടം ഇന്ത്യയിലെത്തിയത് 2017-ല്‍ മാനുഷി ചില്ലാറിലൂടെയാണ്. 2000-ല്‍ പ്രിയങ്ക ചോപ്ര ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം 17 വർ‍ഷത്തിന് ശേഷത്തിന് ശേഷമായിരുന്നു ഇത്.

Next Story
Read More >>