നാളുകളായുള്ള സ്വപ്നം പാതി പൂർത്തിയായി- നേഹൽ

നാളുകളായുള്ള സ്വപ്‌നം പാതിയായെന്നും മിസ്സ് യൂണിവേഴ്‌സ് പട്ടമാണ് എക്കാലത്തെയും ലക്ഷ്യമെന്നും നേഹൽ കൂട്ടിച്ചേർത്തു.

നാളുകളായുള്ള സ്വപ്നം പാതി പൂർത്തിയായി- നേഹൽ

മിസ്സ് യൂണിവേഴ്സായി തെരഞ്ഞെടുക്കപ്പെട്ടതിൽ അതിയായ സന്തോഷമുണ്ടെന്ന് നേഹൽ ചുദാസാമ. നാളുകളായുള്ള സ്വപ്‌നം പാതിയായെന്നും മിസ്സ് യൂണിവേഴ്‌സ് പട്ടമാണ് എക്കാലത്തെയും ലക്ഷ്യമെന്നും നേഹൽ കൂട്ടിച്ചേർത്തു. മുംബൈ സ്വദേശിനി നേഹൽ ചുദാസാമയാണ് മിസ്സ് ദിവാ മിസ്സ് യൂണിവേഴ്‌സ് 2018 ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ ഈ വർഷത്തെ വിശ്വസുന്ദരിപ്പട്ടത്തിനായുള്ള മിസ്സ് യൂണിവേഴ്‌സ് പോരാട്ടത്തിൽ നേഹൽ ഇന്ത്യയുടെ പ്രതിനിധിയാകും.

പതിനെട്ട് പേർ പങ്കെടുത്ത അവസാന പോരാട്ടത്തിലാണ് ഇന്ത്യന്‍ സുന്ദരിപ്പട്ടം നേഹൽ ചൂടിയത്. മിസ്സ് ദിവാ സൂപ്പർനാഷണൽ കിരീടം അദിതി ഹുണ്ടിയ നേടിയപ്പോൾ റോഷ്‌നി ഷിയോറൻ മിസ്സ് ദിവാ 2018ലെ റണ്ണേഴ്‌സപ്പായി. കഴിഞ്ഞ വർഷത്തെ വിശ്വസുന്ദരിപ്പട്ടം നേടിയ ഡെമി നെല്‍ പീറ്റേഴ്‌സ്, ബോളിവുഡ് താരങ്ങളായ സുശാന്ത് സിങ് രാജ്പുത്, ശിൽപ്പാ ഷെട്ടി എന്നിവരടങ്ങുന്ന പാനലായിരുന്നു വിധി നിർണയിച്ചത്.

Read More >>