രണ്ടായിരത്തി പതിനെട്ടിന്റെ നിറം - കടും വയലറ്റ്

മനുഷ്യരുടെ നിത്യജീവിതവുമായി നിറങ്ങള്‍ക്കുള്ള ബന്ധത്തെ പഠിക്കുകയും , അത് വിപണിയിലെ വിവിധ ഉത്പന്നങ്ങളില്‍ സന്നിവേശിപ്പിക്കുകയും ചെയ്യുന്ന കളര്‍ കമ്പനിയാണു പാന്റോണ്‍. ഓരോ വര്‍ഷവും ഓരോ നിറമാണു കമ്പനി തെരഞ്ഞെടുക്കുക. ഈ വര്‍ഷത്തിന്റെ നിറം കടും വയലറ്റാണു

രണ്ടായിരത്തി പതിനെട്ടിന്റെ നിറം - കടും വയലറ്റ്വയലറ്റ് -2018 ന്റെ നിറം - ഗാര്‍ഡിയന്‍

ന്യൂജേഴ്‌സി: ഈ വര്‍ഷത്തിന്റെ നിറമെന്ത് ? വര്‍ഷത്തിനു നിറമോ ? അത്ഭുതപ്പെടാന്‍ വരട്ടെ. ഓരോ വര്‍ഷത്തിനും ഓരോ നിറമുണ്ട്. മനുഷ്യരുടെ നിത്യജീവിതവുമായി നിറങ്ങള്‍ക്കുള്ള ബന്ധത്തെ പഠിക്കുകയും , അത് വിപണിയിലെ വിവിധ ഉത്പന്നങ്ങളില്‍ സന്നിവേശിപ്പിക്കുകയും ചെയ്യുന്ന കളര്‍ കമ്പനിയാണു പാന്റോണ്‍. ഓരോ വര്‍ഷവും ഓരോ നിറമാണു കമ്പനി തെരഞ്ഞെടുക്കുക. ഈ വര്‍ഷത്തിന്റെ നിറം കടും വയലറ്റാണു.


സമാധാനത്തിന്റെയും പ്രതീക്ഷയുടെയും നിറമാണു അള്‍ട്രാ വയലറ്റ് അഥവാ കടും വയലറ്റ് എന്ന് പാന്റോണ്‍ പറയുന്നു. പ്രക്യതിയിലെ പച്ചയായിരുന്നു 2017 ല്‍ പാന്റോണ്‍ തെരഞ്ഞെടുത്ത നിറം. എല്ലാ വര്‍ഷവും ഡിസംബറിലാണു കമ്പനി നിറം പ്രഖ്യാപിക്കുക. 2018 ന്റെ നിറമായി അള്‍ട്രാ വയലറ്റ് തെരഞ്ഞെടുക്കപ്പെട്ട ശേഷം ഗാര്‍ഡിയന്‍ ഉള്‍പ്പടെയുള്ള പത്രങ്ങള്‍ , നിരവധി വയലറ്റ് ഫീച്ചറുകളാണു തങ്ങളുടെ വെബ്സൈറ്റുകളില്‍ നല്‍കിയത് . വയലറ്റ് പ്രമേയമായി വരുന്ന നിരവധി ഫോട്ടോകളും വീഡിയോകളും ഈ വര്‍ഷം വിവിധ സൈറ്റുകളില്‍ അപ് ലോഡ് ചെയ്യപ്പെട്ടു.

പാന്റോണ്‍ പ്രിയ നിറമായി വയലറ്റിനെ തെരഞ്ഞെടുക്കും മുന്‍പ് തന്നെ കലാകാരന്മാര്‍ ഈ നിറത്തിന്റെ സാധ്യതയെ തിരിച്ചറിഞ്ഞിരുന്നു. അത്തരത്തിലുള്ള ഒരു ന്യത്ത സംഗീത കലാപ്രകടനമാണു ബികമിംഗ് വയലറ്റ് എന്ന ചെറുചിത്രം. ശരീരം , നിറം, ന്യത്തം, എന്നിവ അതിസമര്‍ത്ഥമായി ഉപയോഗിച്ചിരിക്കുന്ന ചെറുചിത്രം ഇവിടെ കാണാം

ലോകമെമ്പാടുമുള്ള ഫോട്ടോഗ്രാഫര്‍മാരും, ഡിസൈനര്‍മാരും പാന്റോണ്‍ നിറങ്ങള്‍ക്ക് വലിയ പ്രാധാന്യമാണു നല്‍കുന്നത്. പാന്റോണ്‍ കണ്ടെത്തുന്ന ഓരോ വര്‍ഷത്തേയും നിറത്തിന് വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്. ഈ വര്‍ഷവും അത് മറിച്ചല്ല. രണ്ടായിരത്തിലാണു ഈ പതിവ് നിറങ്ങളുടെ കമ്പനിയായ പാന്റോണ്‍ തുടങ്ങി വച്ചത് .

2019 ന്റെ നിറമെന്താണു ? അതറിയാന്‍ ഡിസംബര്‍ വരെ കാത്തിരിക്കണം

Read More >>