മദ്യമില്ലാതെ ഇന്തോനേഷ്യയിലെ ഏഷ്യന്‍ ഗെയിംസ് വില്ലേജുകള്‍

ജക്കാര്‍ത്തയിലെയും പാലേംബാങ്കിലേയും ചിലയിടങ്ങളില്‍ മദ്യം കുറഞ്ഞ തോതില്‍ ലഭിക്കുന്നതായി ചില കായിക താരങ്ങള്‍ പറയുന്നു. ചില ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ വാക്കുകള്‍ ഇങ്ങനെ., ചില ഹോട്ടലുകളില്‍ മദ്യം ലഭ്യമാണ്, പക്ഷെ വലിയ വില നല്‍കേണ്ടി വരുന്നു. നഗരങ്ങളില്‍ മദ്യം ലഭിക്കുന്നുണ്ടെങ്കിലും അവിടെ എത്തിപ്പെടുകയെന്നത് വളരെ പ്രയാസമാണെന്നും ഇവര്‍ പറയുന്നു.

മദ്യമില്ലാതെ ഇന്തോനേഷ്യയിലെ ഏഷ്യന്‍ ഗെയിംസ് വില്ലേജുകള്‍

ഒരിത്തിരി മദ്യം ആഗ്രഹിച്ചാല്‍ ഇന്ത്യോനേഷ്യയില്‍ പാടുപെടും. ഇതോടെ പെട്ടു കിടക്കുന്നത് ഏഷ്യന്‍ ഗെയിംസിനെത്തിയ കോച്ചുമാരും കായികതാരങ്ങളുമാണ്. നാവൊന്നു നനക്കാന്‍ മദ്യം കിട്ടണമെങ്കില്‍ ഗെയിംസ് വില്ലേജില്‍ നിന്നും നഗരങ്ങളിലെത്തണം. കയ്യില്‍ നിന്നും നല്ല കാശും പൊടിയും. ഇത് കായിക താരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും പരിശീലകർക്കും അത്ര രസിച്ചിട്ടില്ല.

ഏറ്റവും കൂടുതല്‍ മുസ്ലിങ്ങള്‍ അധിവസിക്കുന്ന ഇന്തോനേഷ്യയില്‍ 2015ല്‍ മദ്യം നിരോധിച്ചതോടെ മദ്യം കിട്ടാന്‍ ഇത്തിരിയല്ല ഒത്തിരി പ്രയാസമാണ്. കിട്ടിയാല്‍ തന്നെ ഗെയിംസ് വില്ലേജില്‍ കാര്യം നടക്കണമെങ്കില്‍ ഇന്തോനേഷ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കനിയുകയും വേണം.

ഇന്ത്യന്‍ ടീമിന്റെ ഒരു പരിശീലകന്റെ വാക്കുകള്‍ ഇങ്ങനെ 'ഇന്നലെ ഗെയിംസ് വില്ലേജില്‍ സുരക്ഷാ ഉദ്യോഗസ്ഥരില്‍ വിസ്‌ക്കി കണ്ടു. എന്നാല്‍ ഇക്കാര്യത്തില്‍ ഇവര്‍ കര്‍ക്കശരാണെന്നും അതേസമയം സാധാരണയായി എല്ലാ കായിക മത്സരങ്ങളിലും ബീര്‍ ഉണ്ടാവാറുണ്ടെന്നും കഴിഞ്ഞകോമണ്‍ വെല്‍ത്ത് ഗെയിംസിലടക്കം ഉണ്ടായിരുന്നതായും പരിശീലകന്‍ പറയുന്നു.

Read More >>