ഇതാണ് റിയല്‍ കാശ്മീര്‍

വാണിജ്യ മേഖലയിലും കാശ്മീർ ഉണരുകയാണ്. കാശ്മീരിന്റെ ആതിഥ്യ സൽക്കാരത്തിൽ ഐ ലീഗിന്റെ വരവ് വലിയ മാറ്റങ്ങൾ കൊണ്ടു വന്നിരിക്കുകയാണ്. ചർച്ചിൽ ബ്രദേഴ്സിനായി 60 റൂമുകളും നെറോക്കയ്ക്കായി അമ്പത് റൂമുകളും മോഹൻ ബഗാനായി 100 റൂമുകളുമാണ് ശ്രീനഗറിൽ റിയൽ കാശ്മീർ എഫ്.സി ഒരുക്കിയത്. എല്ലായിടത്തും പ്രൊഫഷണൽ ഫുട്ബോളിലെ പണം സമ്പദ് വ്യവസ്ഥയ്ക്ക് കരുത്താകുമ്പോൾ കാശ്മീരിലും അത് സംഭവിക്കുന്നു.

ഇതാണ് റിയല്‍ കാശ്മീര്‍

ശാന്തി കൊണ്ട് മാത്രം വാർത്തകളിൽ നിറഞ്ഞിരുന്ന കാശ്മീരിന് ഇന്ന് സ്പോർട്സ് പേജുകലേക്ക് സ്ഥാനക്കയറ്റമുണ്ട്. രണ്ട് വർഷം പ്രായമുള്ള റിയൽ കാശ്മീർ എഫ്.സി എന്ന കുഞ്ഞൻ ക്ലബ് ഇന്ത്യയിലെ പ്രഥമ ഫുട്ബോൾ ലീഗിൽ സ്ഥാനം കണ്ടെത്തുന്നതിനൊപ്പം യഥാർത്ഥ കാശ്മീരിനെ ലോകത്തിന് പരിചയപ്പെടുത്തുക കൂടിയാണ്. കാശ്മീർ യുവത്വം തിങ്ങി നിറയുന്ന ഗ്യാലറിയും ഫുട്‌ബോളും കാശ്മിരിന്റെ വാണിജ്യ മേഖലകളിലടക്കം ഒരു ഘടകമായി മാറുകയാണ്.

കാണികളാണ് റിയൽ കാശ്മീർ എഫ്.സി യെ ഏറ്റെടുക്കുന്നത്. ഇതുവരെ നാല് മത്സരങ്ങൾ കളിച്ച കാശ്മീർ ടീം മൂന്നും കളിച്ചത് ശ്രീനഗറിലെ ബക്ഷി മൈതാനത്തിയിരുന്നു. ഒരു സന്തോഷ് ട്രോഫിയും 2012 ൽ നടന്ന കുറച്ച് പ്രദർശന മത്സരങ്ങളും ഒഴിച്ചാൽ അനാഥമായി കിടന്ന ശ്രീനഗറിലെ മൈതാനത്ത് കാശ്മീർ എഫ്.സി കളം നിറയുന്നത്. ഒരോ മത്സരത്തിന് ശേഷവും ഉയർന്ന് വരുന്ന കാണികളുടെ എണ്ണം കാശ്മീർ ജനത റിയൽ കാശ്മീർ എഫ്.സിയെയും ഫുട്‌ബോളിനെയും ഏറ്റെടുത്തു എന്നുള്ളതാണ്. കളിച്ച മൂന്ന് മത്സരങ്ങളിൽ നെറോക്കയോടും മോഹൻ ബാഗനോടും തോറ്റ ടീം ചർച്ചിൽ ബ്രദേഴ്‌സിനോട് സമനില പിടിച്ചു. മൂന്നിൽ രണ്ടിലും പരാജയപ്പെട്ടെങ്കിലും 10521, 12270,12760 എന്നിങ്ങനെ നിറഞ്ഞ ഗ്യാലറിക്കു മുന്നിലാണ് കാശ്മീരിലെ ഓരോ മത്സരങ്ങളും നടക്കുന്നത്. ഗ്രൗണ്ടിൽ ടീമിന് വേണ്ട ഊർജം ഗ്യാലറിയിൽ കാശ്മീർകാർ നൽകുന്നു. 90 മിനുട്ടും ഇരു ടീമിനു വേണ്ടിയും കൈയ്യടിക്കുന്ന കാണികൾ, ഐ ലീഗിലെ മികച്ച കാണികളിൽ ഒരു കൂട്ടമായി കാശ്മീരിലെ യുവത്വം മാറുകയാണ്.

വാണിജ്യ മേഖലയിലും കാശ്മീർ ഉണരുകയാണ്. കാശ്മീരിന്റെ ആതിഥ്യ സൽക്കാരത്തിൽ ഐ ലീഗിന്റെ വരവ് വലിയ മാറ്റങ്ങൾ കൊണ്ടു വന്നിരിക്കുകയാണ്. ചർച്ചിൽ ബ്രദേഴ്സിനായി 60 റൂമുകളും നെറോക്കയ്ക്കായി അമ്പത് റൂമുകളും മോഹൻ ബഗാനായി 100 റൂമുകളുമാണ് ശ്രീനഗറിൽ റിയൽ കാശ്മീർ എഫ്.സി ഒരുക്കിയത്. എല്ലായിടത്തും പ്രൊഫഷണൽ ഫുട്ബോളിലെ പണം സമ്പദ് വ്യവസ്ഥയ്ക്ക് കരുത്താകുമ്പോൾ കാശ്മീരിലും അത് സംഭവിക്കുന്നു. മില്യൺ ഡോളറിന്റെ ബിസിനസ് നടക്കുന്നില്ലെങ്കിലും ഐ ലീഗും റിയൽ കാശ്മീർ എഫ്.സിയും കാശ്മീർ സമ്പദ് വ്യവസ്ഥയ്ക്ക് മികച്ച പിന്തുണ നൽകുന്നതായി ടീമിന്റെ സഹ ഉടമ ഷഹീം മേരാജ് പറയുന്നു. സ്റ്റാർ സ്പോർട്സ് ശ്രീനഗറിൽ നിന്ന് മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യുമ്പോൾ അത് കാശ്മീരിലെ സാഹചര്യത്തിൽ വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റിയല്‍ കാശ്മിര്‍ എഫ്.സി ആരാധകര്‍സ്‌കോട്ട്ലാന്റിൽ നിന്നുള്ള മാദ്ധ്യമ പ്രവർത്തകർ കാശ്മീരിൽ എത്തിയിരുന്നു. കാ്ശ്മിരിന്റെ കഥകൾ ദി സൺ, ദി ടൈംസ് , ദി ഡെയ്ലി റെക്കോർഡ് എന്നിവ ലോകത്തിന് മുന്നിലെത്തിച്ചു. ലോകം കാശ്മീരിന്റെ മറ്റൊരു മുഖം ഫുട്‌ബോളിലൂടെ അറിയുകയാണ്. ഐ ലീഗിൽ അഡിഡാസ് എത്തുന്നതും മറ്റൊരു ചരിത്രമാണ്. ഐ ലീഗിലെ ഒരു ക്ലബിനെ ആദ്യമായാണ് അഡിഡാസ് സ്‌പോൺസർ ചെയ്യുന്നത്. റിയൽ് കാശ്മീർ ഉയർന്നു വന്ന കഥകളിൽ നിന്നാണ് ടീമിനെ സ്‌പോൺസർ ചെയ്യാൻ അഡിഡാസ് തയ്യാറാകുന്നത്. പ്രാദേശിക സിമന്റ് കമ്പനി ടീമിനെ സ്പോൺസർ ചെയ്യാൻ മുന്നോട്ട് വരുമ്പോഴാണ് അഡിഡാസിന്റെ ഡീൽ വരുന്നതെന്നും ഇത് ടീമിന് നിലവിൽ ആവശ്യമായി ഫണ്ട് ലഭിക്കുന്നുണ്ടെന്നും ഷഹീം മേരാജ് പറഞ്ഞു.

അഞ്ച് വിദേശ താരങ്ങളും 25 ഇന്ത്യൻ താരങ്ങളും അടങ്ങുന്നതാണ് ടീം. ഇതിൽ 15 പേർ കാശ്മീരിൽ നിന്നും ബാക്കിയുള്ളവർ ഇന്ത്യയിലെ വിവധ ഭാഗങ്ങളിൽ നിന്നുള്ളവരുമാണ്. അവസാന പതിനൊന്നിൽ കളിക്കുന്നത് മൂന്ന് കാശ്മീരികളാണ്. സെക്കന്റ് ഡിവിഷനിലെ അവസാന മത്സരത്തിൽ ഗോളടിച്ച് ഐ ലീഗിന് യോഗ്യത നേടി കൊടുത്ത ഈദ്ഗാ സ്വദേശി ഡാനിഷ് ഫറൂഖാണ് കാശമീരിലെ പുതിയ താരം. ഷഹനവാസ് ബഷീർ, ഹമ്മാദുമാണ് മറ്റു രണ്ടു താരങ്ങൾ.