ഏഷ്യയില്‍ തിളങ്ങാന്‍ ഇന്ത്യയ്ക്ക് ചൈനയെ മറികടക്കണം

റാങ്കിംഗില്‍ 76ാം സ്ഥാനത്താണ് ചൈന. ഏഷ്യന്‍ ഫുട്‌ബോളില്‍ ശക്തിയായി കുതിക്കുന്ന ചൈന 2016 മുതല്‍ ചാര്‍ജ്ജെടുത്ത ഇറ്റാലി ദേശിയ ടീം മുന്‍ കോച്ച് മാര്‍സെലോ ലിപ്പിയുടെ കീഴില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്.

ഏഷ്യയില്‍ തിളങ്ങാന്‍ ഇന്ത്യയ്ക്ക് ചൈനയെ മറികടക്കണം

2019 ല്‍ യു.എ.ഇയില്‍ നടക്കുന്ന ഏഷ്യാകപ്പിന് മികച്ച മുന്നൊരുക്കങ്ങളാണ് ഇന്ത്യ നടത്തുന്നത്. ചൈനയുമായുള്ള സൗഹൃദ മത്സരത്തില്‍ തുടങ്ങി സിറിയ, സൗദി അറേബ്യ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായും ഇന്ത്യ ഏഷ്യാകപ്പിനു മുന്നോടിയായി സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്നാണ് വിവരം.

ഒക്ടോബര്‍ 13 ന് ചൈനയിലാണ് ഇന്ത്യ - ചൈനാ പോരാട്ടം. 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ചൈനയുമായി മത്സരിക്കുന്നത്. അവരുടെ നാട്ടില്‍ ഇന്ത്യ കളിക്കുന്നത് ആദ്യവും. ഇതുവരെ 18 തവണ ഇരുരാജ്യങ്ങളും ഏറ്റുമുട്ടിയപ്പോള്‍ 13 തവണയും വിജയം ചൈനയ്‌ക്കൊപ്പമായിരുന്നു. അഞ്ച് മത്സരങ്ങള്‍ സമനിലയിലായി. 1997 ല്‍ കൊച്ചിയില്‍ നെഹറു കപ്പിലാണ് ഇന്ത്യ- ചൈനാ പോരാട്ടം അവസാനം നടന്നത്. 33 ഗോളുകള്‍ ഇതുവരെ ചൈന ഇന്ത്യന്‍ പോസ്റ്റുകളില്‍ നേടിയപ്പോള്‍ എട്ടു തവണ മാത്രമാണ് ഇന്ത്യയ്ക്ക് ഗോളടിക്കാനായത്.

1974ലെ ഏഷ്യാ കപ്പില്‍ ചൈന നേടിയ 7-1ന്‍റെ വിജയമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പോരാട്ടത്തിലെ ഏറ്റവും വലിയ വിജയം. അവസാനം നടന്ന നെഹറു കപ്പ് പോരാട്ടത്തില്‍ 2-1 ആയിരുന്നു ഇന്ത്യയുടെ തോല്‍വി. അന്ന് ഇന്ത്യയ്ക്കായി ബൈച്ചിങ് ബൂട്ടിയ ഇന്ത്യയ്ക്കായി ഗോള്‍ നേടി.

റാങ്കിംഗില്‍ 76ാം സ്ഥാനത്താണ് ചൈന. ഏഷ്യന്‍ ഫുട്‌ബോളില്‍ ശക്തിയായി കുതിക്കുന്ന ചൈന 2016 മുതല്‍ ചാര്‍ജ്ജെടുത്ത ഇറ്റാലി ദേശിയ ടീം മുന്‍ കോച്ച് മാര്‍സെലോ ലിപ്പിയുടെ കീഴില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. 2018 ല്‍ ആറു മത്സരങ്ങള്‍ കളിച്ച ചൈനീസ് ദേശീയ ടീം രണ്ടെണ്ണം വിജയിക്കുകയും മൂന്ന് തോല്‍വിയും ഒരു സമനിലയും നേടി. വെയില്‍സ്(6-1) ചെക്ക് റിപ്പബ്ലിക്ക (4-1) ഖത്തര്‍ (1-0) എന്നീ ടീമുകളോടായിരുന്നു ചൈനയുടെ തോല്‍വി. സെപ്തംബര്‍ 10ന് അവസാനമായി കളിച്ച മത്സരത്തില്‍ ചൈന ബഹറൈനിനോട് ഗോള്‍ രഹിത സമനില വഴങ്ങി.

ഏഷ്യാകപ്പില്‍ ഗ്രൂപ്പ് സി യില്‍ ദക്ഷിണ കൊറിയയ്ക്കും കിര്‍ഗിസ്ഥാനും ഫിലിപൈന്‍സും ഉള്‍പ്പെടുന്ന ഗ്രൂപ്പിലാണ് ചൈന. 1984ലും 2004ലും ഏഷ്യാകപ്പില്‍ സില്‍വര്‍ മെഡല്‍ നേടാന്‍ ചൈനയ്ക്കായിട്ടുണ്ട്. 2002 ല്‍ ഫിഫ ലോകകപ്പിന് യോഗ്യത നേടിയ ചൈന ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരങ്ങളും തോറ്റു. 2018 റഷ്യന്‍ ലോകകപ്പിനുള്ള യോഗ്യത റൗണ്ടിന്റെ അവസനാ ഘട്ടത്തില്‍ ആദ്യ നാല് മത്സരങ്ങളും ജയിച്ച ചൈന ദക്ഷിണ കൊറിയയെ 1-0ത്തിന് തോല്‍പ്പിച്ചിരുന്നു.

2016 ജൂണ്‍ മുതല്‍ 2017 നവമ്പര്‍ വരെ കളിച്ച 12 മത്സരങ്ങളില്‍ തോല്‍വി അറിയാതെ മുന്നേറിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റന്റെ നേതൃത്വത്തിലുള്ള ടീം ഫിഫാ റാങ്കിംഗില്‍ 96ാം സ്ഥാനത്താണ് ഏഷ്യാകപ്പ് മുന്നില്‍ കണ്ടുള്ള മത്സര രീതിയാണ് ഇന്ത്യ നടത്തിയത്. ഏഷ്യാകപ്പില്‍ യു.എ.ഇ, ബഹറൈന്‍, തായ്‌ലാന്റ് എന്നിവരടങ്ങുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ.

ഏഷ്യാകപ്പ് യോഗ്യത മത്സരങ്ങളും, അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളും ഇന്റര്‍ കോണ്ടിനന്റല്‍ കപ്പും സാഫ് ഗെയിംസും അടക്കം നിരവധി മത്സരങ്ങള്‍ ഇന്ത്യന്‍ ടീം ഇക്കാലയളവില്‍ പങ്കെടുത്തു. സാഫ് ഗെയിംസിലും ഇന്റര്‍ കോണ്ടിനന്റല്‍ കപ്പിലും കൂടുതല്‍ അണ്ടര്‍ 23 താരങ്ങള്‍ക്ക് അവസരം നല്‍കിയാണ് ഇന്ത്യ മത്സരിച്ചത്.

2018 ല്‍ ഒന്‍പത് മത്സരങ്ങളാണ് ഇന്ത്യന്‍ സീനിയര്‍ ടീം കളിച്ചത്. ഏഷ്യാകപ്പ് യോഗ്യത മത്സരത്തില്‍ കിര്‍ഗിസ്ഥാനോട് ഇന്ത്യ തോറ്റു. കെനിയ, ന്യൂസിലാന്റ് എന്നിവര്‍ പങ്കെടുത്ത ഇന്റര്‍കോണ്ടിനന്റല്‍ കപ്പില്‍ ഇന്ത്യ ചാമ്പ്യന്മാരായെങ്കിലും ന്യൂസിലാന്റിനോട് ഒരു മത്സരത്തില്‍ ഇന്ത്യ തോറ്റു. സാഫ് ഗെയിംസില്‍ ഇന്ത്യന്‍ അണ്ടര്‍ 23 ടീമായിരുന്നു പങ്കെടുത്തത്. ശ്രീലങ്ക, മാലിദ്വീപ്, പാക്കിസ്ഥാന്‍ എന്നിവരെ തോല്‍പ്പിച്ച് ഫൈനലിലെത്തിയ ഇന്ത്യ ഫൈനലില്‍ മാലിദ്വീപിനോട് തോറ്റു.

ഒന്‍പത് മത്സരങ്ങളില്‍ നിന്ന് മൂന്ന് തോല്‍വിയും ആറു ജയവുമാണ് ഇന്ത്യ നേടിയത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 20 ഗോളുകളടിച്ച ഇന്ത്യ ആറു ഗോളുകള്‍ വഴങ്ങി.

ചൈനയ്‌ക്കെതിരായ മത്സരത്തിന് പ്രഖ്യാപിച്ച 23 അംഗ ഇന്ത്യന്‍ ടീമില്‍ 13 അണ്ടര്‍ 23 താരങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഗോള്‍കീപ്പര്‍മാര്‍

ഗുര്‍പ്രീത് സിംഗ് സന്ധു, വിശാല്‍ കെയ്ത്, അമരിന്ദര്‍ സിംഗ്, കരണ്‍ജിത്ത് സിംഗ്

പ്രതിരോധം

പ്രിതം കോട്ടാല്‍, സാര്‍ഥക് ഗൗലി, സന്തേഷ് ജിംഗന്‍, അനസ് എടത്തൊടിക, സലാം രാജന്‍ സിംഗ്, സുഭാഷിഷ് ബോസ്, നാരായണ്‍ ദാസ്

മദ്ധ്യനിര

ഉദാന്ത സിംഗ്, നിഖില്‍ പൂജാരി, പ്രേണോയ് ഹാല്‍ഡര്‍, റൗളിന്‍ ബോര്‍ജസ്, ഗെര്‍മന്‍പ്രീത് സിംഗ്, അനിരുദ്ധ് ഥാപ, സൗവിക് ചക്രവര്‍ത്തി, വിനിത് റായ്, ഹോളിചരന്‍ നസ്രി, ബികാഷ് ജെറു, ആഖിക് കരുണിയന്‍, ലാലിയന്‍സുവാല ചാഖ്‌തെ,

മുന്നേറ്റം

സുനില്‍ ഛേത്രി, ജെജെ ലാല്‍പേഖുല, ബല്‍വന്ത് സിംഗ്, സുമിത് പാസി, മന്‍വീര്‍ സിംഗ്, ഫറൂഖ് ചൗധരി.

Read More >>