ഇന്ത്യയുടെ അഭിമാന മല്ലന്‍

അതിവേഗം ആയുധമായുള്ള ബജ്റംഗ് സെമിയിലിലും ഫൈനലിലും മത്സര സമയം പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ വിജയ പോയിന്റ് നേടി. 2014ലെ ഏഷ്യന്‍ ഗെയിംസില്‍ 61 കിലോ ഗ്രാം വിഭാഗത്തില്‍ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ബജ്റംഗ് നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം സമ്മാനിച്ചാണ് താരമായത്.

ഇന്ത്യയുടെ അഭിമാന മല്ലന്‍

ജക്കാര്‍ത്ത: ഇന്ത്യയുടെ ഒളിംപിക് മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്തിന്റെ പരിശീലനത്തിന് കീഴില്‍ ഇന്ത്യയുടെ അഭിമാനം വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ് ബജ്റംഗ് പുനിയ. 65 കിലോ ഗ്രാം ഫ്രീ സ്റ്റെല്‍ ഗുസ്തിയില്‍ സ്വര്‍ണം കഴുത്തിലണിഞ്ഞതോടെ യോഗേശ്വറിന്റെ പ്രിയ ശിഷ്യനാണ് താനെന്ന് ബജ്റംഗ് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഗുസ്തിയില്‍ ഈ വര്‍ഷം ബജ്റംഗ് നേടുന്ന നാലാം സ്വര്‍ണമാണിത്. അതിവേഗം ആയുധമായുള്ള ബജ്റംഗ് സെമിയിലിലും ഫൈനലിലും മത്സര സമയം പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ വിജയ പോയിന്റ് നേടി. 2014ലെ ഏഷ്യന്‍ ഗെയിംസില്‍ 61 കിലോ ഗ്രാം വിഭാഗത്തില്‍ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ബജ്റംഗ് നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം സമ്മാനിച്ചാണ് താരമായത്.

2013ല്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടി വരവറിയിച്ച ബജറംഗ് ഇതേവര്‍ഷം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും വെങ്കലം കഴുത്തിലണിഞ്ഞു. 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും വെള്ളി നേടിയ ബജ്റംഗ് ഇടവേളയ്ക്ക് ശേഷം 2016ല്‍ കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി വീണ്ടും ശക്തമായി ഗോദയില്‍ തിരിച്ചെത്തി. 2017ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പിലും ഏഷ്യന്‍ ഇന്‍ഡോര്‍ ആന്റ് മാര്‍ഷ്യല്‍ ആര്‍ട്സ് ഗെയിംസിലും സ്വര്‍ണം മുത്തമിട്ട ബജ്റംഗിന്റെ ഭാഗ്യവര്‍ഷമായിരുന്നു 2018. കോമണ്‍വെല്‍ത്ത് ഗെയിംസിലും ടിബിലിസി ഗ്രാന്റ്പ്രീയിലും യാസര്‍ ദോഗു ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം കഴുത്തിലണിഞ്ഞ് മികച്ച ഫോമിലായിരുന്നു ഏഷ്യന്‍ ഗെയിംസിലേക്ക് ബജ്റംഗിന്റെ വരവ്. ഈ വര്‍ഷം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലും ബജ്റംഗ് സ്വന്തമാക്കിയിരുന്നു.

Read More >>